ഫോര്‍ട്ട്‌കൊച്ചി സാന്താക്രൂസ് സ്‌കൂളില്‍ സ്മാര്‍ട്ട് കംപ്യൂട്ടര്‍ ലാബ് ആരംഭിച്ചു

ഫോര്‍ട്ട്‌കൊച്ചി സാന്താക്രൂസ് സ്‌കൂളില്‍ സ്മാര്‍ട്ട് കംപ്യൂട്ടര്‍ ലാബ് ആരംഭിച്ചു

കൊച്ചി: പെണ്‍കുട്ടികളിലെ അന്തര്‍ലീനമായ ശക്തി തിരിച്ചറിഞ്ഞ് അവരെ ഉത്തരവാദിത്തബോധമുള്ള പൗരന്മാരാക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഗൈഡ്‌സിന്റെ പ്രവര്‍ത്തനം ഫോര്‍ട്ട്‌കൊച്ചി സാന്താക്രൂസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൗമിനി ജെയ്ന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്മാര്‍ട്ട് കംപ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം സ്ഥിരം സമിതി അധ്യക്ഷ ഷൈനി മാത്യു നിര്‍വഹിച്ചു. കൊച്ചി രൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷന്‍ ഏജന്‍സി ജനറല്‍ മാനേജര്‍ ഫാ. ജോപ്പി കൂട്ടുങ്കല്‍ അധ്യക്ഷത വഹിച്ചു.
ഓരോ വിദ്യാര്‍ത്ഥിക്കും തനിച്ച് ഒരു കംപ്യൂട്ടറില്‍ ഇന്‍ന്റര്‍നെറ്റ് സൗകര്യത്തോടെ വൈദ്യുതി തകരാര്‍ ബാധിക്കാതെ പരിശീലിക്കുവാന്‍ സാധിക്കുന്നതും ഓഡിയോ വിഷ്വല്‍ സംവിധാനത്തോടും കൂടിയ ആധുനിക രീതിയിലുള്ള ലാബാണ് ഒരുക്കിയതെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
യോഗത്തില്‍ പ്രിന്‍സിപ്പല്‍ എഡ്വേര്‍ഡ് ഫ്രാന്‍സിസ്, ഗൈഡ്‌സ് ജില്ലാ കമ്മീഷണര്‍ ഉഷ, ആര്‍. എന്‍ ഷേണായ്, പിടിഎ പ്രസിഡന്റ് ലിസി ജോസി, ഗൈഡ്‌സ് ക്യാപറ്റന്‍ ടീന സെബാസ്റ്റ്യന്‍, സി. എന്‍ ചന്ദ്രബാനു എന്നിവര്‍ സംസാരിച്ചു.


Tags assigned to this article:
fort cochinsanta cruz schoolsmart computer lab

Related Articles

ലത്തീന്‍ വിദ്യാര്‍ഥികള്‍ക്ക്

എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി ആകെ 27 ആര്‍ട്‌സ് കോളേജുകളും, അഞ്ച് പ്രൊഫഷണല്‍ കോളേജുകളും, മൂന്നു എഞ്ചിനീയറിംഗ് കോളേജുകളും, എട്ടു പോളിടെക്‌നിക്/ഐടിസികളും , ഒന്‍പത് ബിഎഡ് കോളേജുകളും,

സാമ്പത്തിക സംവരണത്തിന് എന്തിനിത്ര തിടുക്കം?

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിന്റെ അവസാന ദിവസം, 2019 ജനുവരി എട്ടിന്, നരേന്ദ്ര മോദി ഗവണ്‍മെന്റ് തിടുക്കത്തില്‍ അവതരിപ്പിച്ച് ഒരു ചര്‍ച്ചയും കൂടാതെ

ചിരിച്ചുകൊണ്ടും കൊല്ലും JOKER

ഓസ്‌ട്രേലിയന്‍ വംശജനായ ഹോളിവുഡ് നടന്‍ ഹീത്ത് ലെഡ്ജര്‍ അനശ്വരമാക്കിയ കഥാപാത്രമാണ് ഡാര്‍ക്ക്‌നൈറ്റിലെ (ബാറ്റ്മാന്‍ സിനിമ) ജോക്കര്‍. അധികമാരും അറിയപ്പെടാതിരുന്ന ഹീത്ത് ലെഡ്ജര്‍ ബാറ്റ്മാന്‍ സിനിമയിലെ വില്ലന്‍ കഥാപാത്രത്തിലൂടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*