തീരസംരക്ഷണത്തിന് പ്രത്യേക പാക്കേജ് വേണം – പശ്ചിമകൊച്ചി തീര സംരക്ഷണ സമിതി

ഫോർട്ടുകൊച്ചി മുതൽ തെക്കെ ചെല്ലാനം വരെ കരിങ്കല്ലുകൊണ്ട് ഉയരം കൂടിയ കടൽഭിത്തിയും പുലിമുട്ടുകളും നിമ്മിച്ച് രാജ്യാതിർത്തിയായ തീരം സംരക്ഷിക്കുന്നതിന് കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രളയക്കെടുതി വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘത്തോട് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി ആവശ്യപ്പെട്ടു. അടിക്കടി ഉണ്ടാകുന്ന കടലക്രമണവും വെള്ളപ്പൊക്കവും ഇവിടുത്തെ ജനങ്ങളെ ദുരി തന്നിലാക്കുകയാണെന്നും പോർ ട്രസ്റ്റിന്റെയും, വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന്റെയും വരവോടു കൂടി തീരത്ത് കടലാക്രമണം വർദ്ധിച്ചിരിക്കുകയാണെന്നും, ഈ പ്രദേശത്തുനിന്നും നഷ്ടപ്പട്ട ഹെക്ടർ കണക്കിന് സ്ഥലം വീണ്ടെടുക്കാൻ ശാസ്ത്രീയമായ മാർഗ്ഗം കണ്ടെത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഹൈദ്രബാദ് ഡിഒഡി ഡയറക്ടർ സി.കെ.ശ്രീവാസ്തവ, ഗതാഗത റീജനൽ ഡയറക്ടർ വി.വി. ശാസ്ത്രി, ധന ജോയിന്റ് ഡയറക്ടർ എസ്.സി.മീണ എന്നിവരടങ്ങിയ കേന്ദ്ര സംഘതോടൊപ്പം ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള, ഡപ്യൂട്ടി കളക്ടർ ഷാജഹാൻ, ദുരന്ത നിവാരണ ഡപ്യൂട്ടി കളക്ടർ ഷീലാദേവി, കൊച്ചി തഹസിൽദാർ അംബ്രോസ്, ഇറിഗേഷൻ ഉദ്യോഗസ്ഥർ, റവന്യൂ ഉദ്ദ്യോഗസ്ഥർ തുടങ്ങിയവർ ഉണ്ടായിരുന്നു. ദുരിത ബാധിത സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മറുവക്കാട് വേളാങ്കണി പള്ളി ഹാളിൽ നടന്ന യോഗത്തിൽ പശ്ചിമ കൊച്ചി തീരസംരക്ഷണ സമിതി കൺവീനർ ടി.എ. ഡാൽഫിൻ, വൈസ് ചെയർമാൻ ഫാ.സ്റ്റീഫൻ ജെ.പുന്നക്കൽ, കോർഡിനേറ്റർ ഫാ.മൈക്കൾ പുന്നക്കൽ ഒ.സി.ഡി., ഫാ .അലക്സ് കൊച്ചിക്കാരൻ, എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോസി, ജില്ലാ പഞ്ചായത്ത് മെംബർ അനിതാ ഷീലൻ എന്നിവർ നിവേദനം നൽകി. ജെൻസൻ വെളുത്ത മണ്ണങ്കൽ, ബാബു പള്ളിപ്പറമ്പിൽ, ഫാ.ജോൺ കണ്ടത്തിപ്പറമ്പിൽ എന്നിവർ പ്രദേശവാസികളുടെ ദുരിതങ്ങൾ സംഘത്തോട് വിവരിച്ചു. ചെല്ലാനത്തിന്റെ വിഷയം റിപ്പോർട്ടിൽ പ്രത്യേകമായി പരാമർശിക്കാമെന്ന് സഘം ഉറപ്പു നൽകി,
Related
Related Articles
കടല്‍ കീഴടക്കാം
കടലും കപ്പലും തുറമുഖവും വഴി രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി കൈവരിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ ഈ അടുത്തകാലത്ത് കേട്ടുതുടങ്ങിയ മുദ്രാവാക്യം. ഷിപ്പിംഗ് മന്ത്രാലയത്തിന’് ഇതിലുള്ള നവവിശ്വാസം
വാലന്റൈന്‍ യാഥാര്‍ത്ഥ്യങ്ങള്‍
റോമിലെ സാന്താമരിയ ദൈവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു തലയോട്ടി അടുത്തിടെ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി. എ.ഡി മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതും ആധുനിക കാലത്ത് പ്രണയത്തിന്റെ അപരനാമമായി ഉയിര്‍ത്തുവന്നതുമായ സെന്റ്
ഉന്നതപഠനത്തിനു വിവിധ സ്കോളര്‍ഷിപ്പുകള്‍
ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്കോളര്‍ഷിപ്പുകള്‍ 1. ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്കാന് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജൈന