ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ് സ്ഥാനത്തു നിന്നും നീക്കി; ബിഷപ് ഡോ. ആഗ്നലോ റൂഫിനോ ഗ്രേഷ്യസിന് ചുമതല

ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് സ്ഥാനത്തു നിന്നും തന്നെ താല്‍ക്കാലികമായി മാറ്റണമെന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭ്യര്‍ത്ഥന ഫ്രാന്‍സിസ് പാപ്പാ സ്വീകരിച്ചതായി സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മുംബൈ അതിരൂപതാ സഹായമെത്രാനായിരുന്ന ബിഷപ് ആഗ്നലോ റൂഫിനോ ഗ്രേഷ്യസിനെ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രറ്ററായി നിയമിച്ചിട്ടുണ്ട്. 1939 ജൂലൈ 39ന് ആഫ്രിക്കയിലെ കെനിയയിലെ മൊംബാസയില്‍ ജനിച്ച ബിഷപ് ആഗ്നലോ റൂഫിനോ ഗ്രേഷ്യസ് 2001 മാര്‍ച്ച് 13ന് മുംബൈ അതിരൂപത സഹായമെത്രാനായി നിയമിതനായി. സിബിസിഐയുടെയും സിസിബിഐയുടെയും നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
Related
Related Articles
കൊറോണ വിറയലിന് മദ്യക്കുറിപ്പടിയോ?
മദ്യലഭ്യത നിലച്ചിരിക്കുന്ന അവസ്ഥ പരമാവധി പ്രയോജനപ്പെടുത്തി മദ്യാസക്തരെ ആത്മനിയന്ത്രണത്തിന്റെയും ലഹരി നിര്‍മുക്തിയുടെയും പാതയിലേക്ക് കൊണ്ടുവരാനാണ് സാമൂഹിക ക്ഷേമത്തിനു മുന്‍ഗണന നല്കുന്ന ഏതൊരു ഭരണകൂടവും ശ്രമിക്കേണ്ടത്. കൊറോണ വൈറസ്
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കെഎല്‍സിഎ കൊച്ചി രൂപത
2018 ആഗസ്റ്റ് 15 മുതല്‍ കേരളത്തിലാകമാനം ശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ കെഎല്‍സിഎ കൊച്ചി രൂപതയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളായി. 2018 ആഗസ്റ്റ്
നൈജീരിയയില്‍ ക്രിസ്മസിന് ക്രൈസ്തവരുടെ കൂട്ടക്കൊല
അബുജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്ത് ക്രിസ്മസ് ദിനത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് (ഇസ്വാപ്) തീവ്രവാദികള്‍ 11 ക്രൈസ്തവ ബന്ദികളെ കഴുത്തറുത്തും വെടിവച്ചും കൊല്ലുന്നതിന്റെ