by bejo silvery | September 20, 2018 11:25 am
ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് സ്ഥാനത്തു നിന്നും തന്നെ താല്‍ക്കാലികമായി മാറ്റണമെന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭ്യര്‍ത്ഥന ഫ്രാന്‍സിസ് പാപ്പാ സ്വീകരിച്ചതായി സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മുംബൈ അതിരൂപതാ സഹായമെത്രാനായിരുന്ന ബിഷപ് ആഗ്നലോ റൂഫിനോ ഗ്രേഷ്യസിനെ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രറ്ററായി നിയമിച്ചിട്ടുണ്ട്. 1939 ജൂലൈ 39ന് ആഫ്രിക്കയിലെ കെനിയയിലെ മൊംബാസയില്‍ ജനിച്ച ബിഷപ് ആഗ്നലോ റൂഫിനോ ഗ്രേഷ്യസ് 2001 മാര്‍ച്ച് 13ന് മുംബൈ അതിരൂപത സഹായമെത്രാനായി നിയമിതനായി. സിബിസിഐയുടെയും സിസിബിഐയുടെയും നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
Source URL: https://jeevanaadam.in/%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8b-%e0%b4%ae%e0%b5%81%e0%b4%b3%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%ac%e0%b4%bf/
Copyright ©2022 JEEVANAADAM official newspaper of Roman catholics (latin rite) of Kerala, owned by KRLCBC unless otherwise noted.