Breaking News
വിജയപുരം രൂപതയിൽ കുടുംബ വർഷം ഉദ്ഘാടനം നടത്തി
പരിശുദ്ധ ഫ്രാൻസിസ് പാപ്പ , “Amoris Laetitia” എന്ന തന്റെ അപ്പസ്തോലിക പ്രബോധനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച്, 2021 മാർച്ച് 19 തീയതി
...0കെ സി ബി സി മദ്യവിരുദ്ധ ദിനാ ചരണം നടത്തി
കാലടി; കേരള കത്തോലിക്ക സഭ മാർച്ച് 14 മദ്യവിരുദ്ധ ഞായർ ആയി ആചരിച്ചു. കേരളത്തിലെ സീറോ മലബാർ, ലത്തീൻ, മലങ്കര ഇടവകകളിലും,
...0വരാപ്പുഴപ്പള്ളി: ഒരു ചരിത്രക്കാഴ്ച
എന്റെ മാതൃ ഇടവകദേവാലയമായ സെന്റ് ജോസഫ് ആന്‍ഡ് മൗണ്ട് കാര്‍മ്മല്‍ പള്ളി ഒരു ബസിലിക്കയായി ഉയര്‍ത്തപ്പെടുന്നു എന്നറിഞ്ഞപ്പോള്‍, 40 വര്‍ഷക്കാലം വരാപ്പുഴ
...0നവമാധ്യമങ്ങളിൽ നിഷ്കളങ്കരുടെ നിസ്സംഗത ആപൽകരം : ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്
നല്ല മനുഷ്യരുടെ നിശബ്ദതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നവമാധ്യമ പ്രവർത്തകർ അവരുടെ നിശബ്ദതയെ പിന്തുണയ്ക്കാതെ, അവരുടെ വക്താക്കളായി
...0കെ. സി. വൈ. എം. വനിതാ കൺവെൻഷൻ ജ്വാല 2021
ഇടുക്കി : യുവതികൾക്ക് സ്വയം പരിവർത്തനത്തിന്റെ ചുവട് വെപ്പിന് ഊർജമേകുക എന്ന ലക്ഷ്യത്തോടെ കെ. സി. വൈ. എം. വനിതാ കൺവെൻഷൻ
...0അമ്മപള്ളി: ദൈവകൃപയുടെ നിറസാന്നിധ്യം
‘കൊച്ചുറോമിന്’ റോമിന്റെ അംഗീകാരം. കൊച്ചുറോമിന്റെ നെറുകയില്‍ റോം ഒരു സ്നേഹോഷ്മള ചുംബനമേകി. വരാപ്പുഴയുടെ തിലകച്ചാര്‍ത്ത് പരിശുദ്ധ കര്‍മ്മല മാതാവിന്റെയും വിശുദ്ധ
...0
ഫ്രാന്‍സിസ് പാപ്പായുടെ പൊതുകൂടിക്കാഴ്ച പുനരാരംഭിച്ചു

കൊവിഡിനു ശേഷമുള്ള കാലത്തെ പ്രതിരോധ സംവിധാനം വൈവിധ്യത്തിലെ സാര്‍വത്രിക ഐക്യദാര്‍ഢ്യം
ഫാ. വില്യം നെല്ലിക്കല്‍
വത്തിക്കാന്‍ സിറ്റി: കൊവിഡ് 19 മഹാമാരിയുടെ ഭീഷണി നിലനില്‍ക്കുമ്പോഴും, കൃത്യമായ കൊറോണ പ്രതിരോധ നടപടികള്‍ പാലിച്ചുകൊണ്ട്, ജനങ്ങള്‍ക്കൊപ്പമുള്ള ഫ്രാന്‍സിസ് പാപ്പായുടെ പൊതുകൂടിക്കാഴ്ച സെപ്തംബര്‍ 2ന് ബുധനാഴ്ച പുനരാരംഭിച്ചു. പതിവുപോലെ വത്തിക്കാന്‍ ചത്വരത്തിലായിരുന്നില്ല, വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ പിന്‍വശത്ത് വിശുദ്ധ ഡമാസൂസ് പാപ്പായുടെ നാമധേയത്തിലുള്ള വിസ്തൃതമായ നടുമുറ്റത്തെ താല്‍ക്കാലിക വേദിയിലായിരുന്നു പാപ്പായുടെ പൊതുകൂടിക്കാഴ്ച. പതിവുപോലെ രാവിലെ 7.30-ന് തന്നെ പ്രവേശനം ആരംഭിച്ചിരുന്നു. പുതിയ വേദിയില്‍ എത്തിച്ചേരാന്‍ വത്തിക്കാന്റെ വലതുഭാഗത്തുള്ള സ്തംഭാവലിയിലുള്ള വെങ്കല കവാടത്തിലൂടെ ടിക്കറ്റില്ലാതെയാണ് പ്രവേശനം ക്രമീകരിച്ചിരുന്നത്. വിവിധ ഭാഷകളിലെ വിശുദ്ധഗ്രന്ഥഭാഗ പാരായണത്തോടു കൂടി ആരംഭിച്ച പൊതുദര്‍ശന പരിപാടിയില്‍ ഇറ്റാലിയന്‍ ഭാഷയില്‍ പാപ്പായുടെ ഉദ്ബോധനവും, പതിവുപോലെ വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുടെ അടിസ്ഥാനത്തില്‍ രാജ്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും സന്ദേശങ്ങളും ഉണ്ടായിരുന്നു.
‘പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങള്‍ക്ക് ഏവര്‍ക്കും ശുഭദിനം ആശംസിക്കുന്നു’ എന്ന അഭിസംബോധനയെ കൈയടിയോടെയാണ് വിശ്വാസസമൂഹം സ്വീകരിച്ചത്. യഥാര്‍ത്ഥത്തില്‍ ഈ മഹാമാരി നമ്മിലെ പരസ്പരാശ്രയത്വത്തെ എടുത്തുകാട്ടുന്നുവെന്നും, നല്ല സമയത്താണെങ്കിലും മോശം സമയത്താണെങ്കിലും നമ്മള് എല്ലാവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും, അതിനാല്‍തന്നെ ഈ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ നാം ഒറ്റക്കെട്ടായി, ഐക്യദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന ആഹ്വാനത്തോടുകൂടിയാണ് പാപ്പായുടെ ഉദ്ബോധനം ആരംഭിച്ചത്.
ബുധനാഴ്ചകളില്‍ നടത്തിവരുന്ന പൊതുകൂടിക്കാഴ്ചയില്‍, കഴിഞ്ഞ നാല് ആഴ്ചകളിലായി പാപ്പാ സംസാരിച്ചിരുന്നത് കൊവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലായിരുന്നു: പ്രധാനമായും സാമ്പത്തിക ആശ്വാസപദ്ധതികളുടെ നടത്തിപ്പ്, സാമൂഹിക അനീതി നിര്‍മ്മാര്‍ജനം, പ്രകൃതിസംരക്ഷണം, കൊറോണാ പ്രതിരോധ വാക്സിന് ലഭ്യതയില്‍ പാലിക്കേണ്ട സമത്വം തുടങ്ങിയ വിഷയങ്ങളില്‍ ലോകവും ലോകനേതാക്കളും വിശ്വാസസമൂഹവും സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചായിരുന്നു പ്രബോധനങ്ങള്‍. കഴിഞ്ഞ ദിവസവും പാപ്പാ പങ്കുവെച്ചത് ഇതിന്റെ തുടര്‍ച്ചയായുള്ള പ്രബോധനമാണ്.
ഐക്യദാര്‍ഢ്യ തത്വവും മനുഷ്യനും
മനുഷ്യവംശമെന്ന നിലയില്‍ നമുക്ക് ദൈവത്തില്‍ പൊതുവായ ഉത്ഭവമുണ്ടെന്ന് പാപ്പാ വ്യക്തമാക്കി. നാം ജീവിക്കുന്നത് ഒരു പൊതുഭവനത്തിലാണ്. ദൈവം നമ്മെ പ്രതിഷ്ഠിച്ച പൂന്തോട്ട ഗ്രഹമാണ് ഭൂമി. നമുക്ക് ക്രിസ്തുവിലൂടെ പൊതുവായൊരു ലക്ഷ്യസ്ഥാനവുമുണ്ട്. എന്നാല്‍, എപ്പോഴാണോ ഇതെല്ലാം നാം മറക്കുന്നത് അപ്പോള്‍ നമ്മുടെ പരസ്പരാശ്രിതത്വ സ്വഭാവം ചിലര്‍ക്ക് മറ്റുള്ളവരിലേക്കുള്ള ആശ്രയമായി മാറുന്നു. അങ്ങനെ അസമത്വവും പാര്‍ശ്വവത്ക്കരണവും വര്‍ദ്ധിക്കുകയും, സാമൂഹ്യഘടന ദുര്‍ബലമാവുകയും, പരിസ്ഥിതിതന്നെയും വഷളാവുകയും ചെയ്യുന്നു.
ദുര്‍വ്യാഖ്യാനിക്കപ്പെടുന്ന ഐക്യദാര്‍ഢ്യം
ഇന്ന് ‘ഐക്യദാര്‍ഢ്യം’ എന്ന പദത്തിന്റെ അര്‍ത്ഥം ക്ഷയിച്ചുപോയിരിക്കുന്നു. പലപ്പോഴും അത് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. ഔദാര്യത്തിന്റെ ചിതറിയ പ്രവൃത്തികളെക്കാള്‍ കൂടുതലൊന്നും ഈ വാക്ക് സൂചിപ്പിക്കുന്നില്ല. അതിനാല്‍, സമൂഹത്തെകുറിച്ച് ചിന്തിക്കുന്ന, ഓരോരുത്തരുടെയും ജീവിതത്തിന് പ്രാധാന്യം നല്കുന്ന ഒരു പുതിയ മാനസികാവസ്ഥ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. അതേസമയം, മറ്റുള്ളവരെ സഹായിക്കുന്നത് സംബന്ധിച്ച് മാത്രം ചുരുക്കി കാണേണ്ട കാര്യമല്ലിത്.
മറിച്ച് നീതിയെ സംബന്ധിക്കുന്ന ചോദ്യങ്ങളാണ് ഉയര്‍ത്തപ്പെടുന്നത്. കൂടാതെ, പരസ്പരാശ്രിതത്വം ഐക്യദാര്‍ഢ്യമായി രൂപപ്പെട്ട് ഫലം പുറപ്പെടുവിക്കണമെങ്കില്‍, മനുഷ്യനോടും ദൈവം സൃഷ്ടിച്ച പ്രകൃതിയോടും ആഴമായ ബന്ധവും ബഹുമാനവുമുണ്ടാകണമെന്നും ഇതിനെക്കുറിച്ച് വിശുദ്ധ ബൈബിള്‍ തുടക്കം മുതലേ മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും പാപ്പാ പറഞ്ഞു.
ബാബേല്‍ നല്കുന്ന പാഠം
മനുഷ്യരുമായും സൃഷ്ടിയുമായും സ്രഷ്ടാവുമായുള്ള ബന്ധം അവഗണിച്ചുകൊണ്ട് സ്വര്‍ഗത്തിലെത്താന്‍ ശ്രമിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് ബാബേല്‍ ഗോപുരത്തിന്റെ കഥ നമ്മോട് വിവരിക്കുന്നു. നമ്മള് ഗോപുരങ്ങളും സ്കൂള്‍ കെട്ടിടങ്ങളും നിര്‍മ്മിക്കുന്നു; എന്നാല്‍ സമൂഹത്തെ തകര്‍ക്കുന്നു. നമ്മള് കെട്ടിടങ്ങളെയും ഭാഷകളെയും ഏകീകരിക്കുന്നു; എന്നാല്‍ സാംസ്കാരിക പൈതൃകത്തെ നശിപ്പിക്കുന്നു. നമ്മള് ഭൂമിയുടെ യജമാനന്മാരാകാന്‍ ആഗ്രഹിക്കുന്നു; എന്നാല്‍ ജൈവവൈവിധ്യത്തെയും പാരിസ്ഥിതിക സന്തുലിതാവസ്ഥയെയും നശിപ്പിക്കുന്നു.
‘ബാബേല്‍ സിന്‍ഡ്രോ’മിനെക്കുറിച്ച് വിവരിക്കുമ്പോള്‍ ഒരു മധ്യകാല കഥ ഓര്‍മ്മിപ്പിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: ബാബേല്‍ ഗോപുരത്തിന്റെ നിര്‍മ്മാണ വേളയില്‍ ഒരാള്‍ വീണു മരിച്ചാല്‍ ആരും ഒന്നും പറഞ്ഞിരുന്നില്ല. അതേസമയം, ഒരു ഇഷ്ടിക വീണാല്‍ എല്ലാവരും ദുഃഖിച്ചിരുന്നു. കാരണം ഒരു ഇഷ്ടികപോലും അവര്‍ക്ക് വിലയേറിയതായിരുന്നു. ഇഷ്ടികകള്‍ നിര്‍മ്മിക്കാന്‍ സമയവും ജോലിയും എടുത്തു. ചുരുക്കത്തില്‍ ഒരു ഇഷ്ടിക മനുഷ്യജീവനെക്കാള്‍ വിലപ്പെട്ടതായി മാറിയിരുന്നു. നിര്‍ഭാഗ്യവശാല്‍, സമാനമായ ഒന്ന് ഇന്നും സംഭവിക്കാം. സാമ്പത്തിക വിപണിയില്‍ സംഭവിക്കുന്ന വീഴ്ച എല്ലാ വാര്‍ത്താ ഏജന്‍സികള്‍ക്കും വലിയ വാര്‍ത്തയാണ്. അതേസമയം, ആയിരക്കണക്കിന് ആളുകള്‍ പട്ടിണി കാരണം വീഴുമ്പോള്‍, ആര്‍ക്കും അതിനെക്കുറിച്ച് സംസാരിക്കേണ്ട, അത് വാര്‍ത്തയേ അല്ല.
ബാബേലും പെന്തക്കോസ്തയും
ബാബേല്‍ അനുഭവത്തിന് വിപരീതമാണ് പെന്തകോസ്ത അനുഭവം. മുകളിലത്തെ മുറിയില്‍ ഭയവിഹ്വലരായി കതകടച്ചിരുന്ന അപ്പോസ്തലന്മാരുടെ സമൂഹത്തിലേക്ക് പരിശുദ്ധാത്മാവ് കാറ്റായും തീയായും ഇറങ്ങിവന്ന് അവരില്‍ കുടികൊള്ളുന്നു. തുടര്‍ന്ന്, ദൈവത്തിന്റെ ശക്തിയാല്‍ ആത്മാവ് അവരെ പ്രചോദിപ്പിക്കുന്നു, അവര്‍ പുറത്തുപോയി എല്ലാവരോടും കര്‍ത്താവായ യേശുവിനെ പ്രഘോഷിക്കുന്നു. പരിശുദ്ധാത്മാവ് വൈവിധ്യത്തില്‍ കൂട്ടായ്മയും, ഐക്യവും സൃഷ്ടിക്കുന്നു. പരിശുദ്ധാത്മാവ് ‘തൊഴില്‍ ശക്തി’ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമല്ല, എന്നാല്‍, ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ പങ്കുചേരുന്നു. അസീസി
യിലെ വിശുദ്ധ ഫ്രാന്‍സിസിന് ഇത് വളരെ വ്യക്തമായി അറിയാമായിരുന്നു.
അതിനാലാണ് ആത്മാവിനാല്‍ പ്രചോദിതനായി എല്ലാ ആളുകള്‍ക്കും, എല്ലാ സൃഷ്ടികള്‍ക്കും, സഹോദരന്റെയോ സഹോദരിയുടെയോ പേര് നല്‍കിയത്. പെന്തക്കോസ്തയിലൂടെ ദൈവം തന്റെ സാന്നിധ്യം കൊണ്ട്, വൈവിധ്യത്തിലും കൂട്ടായ്മയിലും ഐക്യത്തിലുമായിരിക്കുന്ന സമൂഹത്തിന്റെ വിശ്വാസത്തെ പ്രചോദിപ്പിക്കുന്നു. വൈവിധ്യത്തിലെ ഐക്യദാര്‍ഢ്യത്തില്‍ തന്നെ ഒരു പ്രതിരോധ സംവിധാനമുണ്ട്. അതിനാല്‍ തന്നെ വ്യക്തിവാദത്താലോ സ്വാര്‍ത്ഥതയാലോ അത് നശിച്ചുപോവുകയില്ല.
വിശ്വാസത്താല്‍ നയിക്കപ്പെടുന്ന ഐക്യദാര്‍ഢ്യം
വിശ്വാസത്താല്‍ നയിക്കപ്പെടുന്ന ഐക്യദാര്‍ഢ്യം, ദൈവസ്നേഹത്തെ ആഗോളവത്ക്കരിച്ച സംസ്കാരത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നമ്മെ സഹായിക്കുകയും അനുവദിക്കുകയും ചെയ്യുന്നു. ഇത് ഒരിക്കലും തകര്‍ന്നുവീഴുന്ന ഗോപുരങ്ങളോ, ഭിന്നിപ്പിന്റെ മതിലുകളോ നിര്മിക്കുന്നതിലൂടെയല്ല, മറിച്ച് സമൂഹങ്ങളെ നെയ്തെടുക്കുന്നതിലൂടെയും, യഥാര്‍ത്ഥവും മാനുഷികവുമായ വളര്‍ച്ചയുടെ പ്രക്രിയകളിലൂടെയുമാണ്.
പ്രതിസന്ധികള്‍ക്കും കൊടുങ്കാറ്റുകള്‍ക്കുമിടയില്‍, എല്ലാം തകര്‍ന്നതായി തോന്നുന്ന മണിക്കൂറുകളില്‍ പിന്തുണയും അര്‍ത്ഥവും നല്കുന്ന, ദൃഢതയും പിന്തുണയും നല്കുവാന് കഴിവുള്ള ഐക്യദാര്‍ഢ്യത്തെ ഉണര്‍ത്താനും സജീവമാക്കാനും കര്‍ത്താവ് നമ്മെ വെല്ലുവിളിക്കുകയും ക്ഷണിക്കുകയും ചെയ്യുന്നുവെന്ന ആഹ്വാനത്തോടും, കുടുംബ ആതിഥ്യം, ഫലപ്രദമായ സാഹോദര്യം, സാര്‍വത്രിക ഐക്യദാര്‍ഢ്യം എന്നിവയുടെ പുതിയ തലങ്ങള്‍ സൃഷ്ടിക്കാന്‍ പരിശുദ്ധാത്മാവിന്റെ സര്‍ഗാത്മകമായ സാന്നിധ്യം നമ്മെ നിരന്തം പ്രോത്സാഹിപ്പിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടും കൂടിയാണ് പൊതുകൂടിക്കാഴ്ചയിലെ പ്രബോധനം പാപ്പാ അവസാനിപ്പിച്ചത്.
Related
Related Articles
തീരദേശത്തു നിന്നു 18,850 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: കേരളതീരത്തെ 18,850 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പുനരധിവാസത്തിനായി 1800 കോടി രൂപ ലഭ്യമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. തീരമേഖലയില്‍ അപകടഭീഷണിയിലായ വേലിയേറ്റരേഖയില്‍നിന്ന്
മായാമോഹിനിമാര്‍
ജോലിയില്‍നിന്ന് റിട്ടയര്‍ ചെയ്തു കഴിഞ്ഞപ്പോള്‍ ചാക്കോ സാറിനും ഭാര്യയ്ക്കും ഒരു മോഹം. ഒരു കാറ് വാങ്ങി തീര്‍ഥാടനകേന്ദ്രങ്ങളിലൊക്കെ ചുറ്റിക്കറങ്ങണമെന്ന്. മക്കളോട് പറഞ്ഞപ്പോള്‍ അവര്‍ക്കും സമ്മതം. അപ്പനും അമ്മയും
അണയാതെ കര്‍ഷക പ്രക്ഷോഭ ജ്വാല
ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക സമരം ഡല്‍ഹി ചലോ മാര്‍ച്ച് ശക്തമാകുന്നു. പഞ്ചാബില്‍ നിന്ന്