ഫ്രാൻസിസ് പാപ്പാ യുഎഇ പ്രസിഡന്‍ഷ്യല്‍ പാലസില്‍

ഫ്രാൻസിസ് പാപ്പാ യുഎഇ  പ്രസിഡന്‍ഷ്യല്‍ പാലസില്‍

150 ഹെക്ടര്‍ വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശത്താണ് 1,60,000 ചതുരശ്രമീറ്റര്‍ വലിപ്പമുള്ള ഈ മന്ദിരം സ്ഥിതിചെയ്യുന്നത്. 2017 ലാണ് ഈ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായത്. സ്ഫടികവും സ്വര്‍ണ്ണവും പതിച്ച 70 താഴിക്കുടങ്ങളുള്ള ഈ സൗധം രത്‌നങ്ങളും സ്വര്‍ണ്ണവും വെണ്ണക്കല്ലുകളും കൊണ്ട് അലംകൃതമാണ്. 12 മീറ്റര്‍ ഉയരവും എട്ടു മീറ്റര്‍ വീതിയുമുള്ള പ്രവേശനകവാടം ഉരുക്കും വെങ്കലവും കൊണ്ട് നിര്‍മ്മിതമാണ്. അത്യാധുനിക സംവിധാനമാണ് ഈ വാതില്‍ അടയ്ക്കുന്നതിനും തുറക്കുന്നതിനുമായി ഉപയോഗിക്കുന്നത്. ഈ കെട്ടിട സമുച്ചയത്തിനകത്ത് ഒരു ഇസ്ലാം പള്ളിയും സൈനികര്‍ക്കായുള്ള പാര്‍പ്പിടങ്ങളും ഉണ്ട്.

കൂടിക്കാഴ്ച പ്രസിഡന്‍ഷ്യല്‍ പാലസില്‍
രാഷ്ട്രത്തലവന്റെ മന്ദിരത്തിലേക്കുള്ള രാജവീഥിയിലേക്ക് പാപ്പാ പ്രവേശിച്ചപ്പോള്‍ വാനവീഥിയില്‍ സൈനിക വ്യോമയാനങ്ങള്‍ പേപ്പല്‍ നിറങ്ങളായ വെള്ളയും മഞ്ഞയും വര്‍ണ്ണങ്ങള്‍ വിതറി പറന്നു. പാപ്പായുടെ കാര്‍ മുഖ്യകവാടത്തിലൂടെ, മനോഹരമായ ജലധാരായന്ത്രങ്ങള്‍ ഇരുവശവും ക്രമീകരിച്ചിരിക്കുന്ന വീഥി കടന്നപ്പോള്‍ പീരങ്കികള്‍ മുഴങ്ങി. പ്രസിഡന്റിന്റെ മന്ദിരത്തിനു മുന്നില്‍ വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പായെ അബുദാബിയുടെ കിരീടാവകാശി ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹസ്തദാനം നല്കി സ്വീകരിച്ചു.
പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെത്തിയ പാപ്പാ സൈനികോപചാരം സ്വീകരിച്ചു. തുടര്‍ന്ന് ആദ്യം വത്തിക്കാന്റെയും തുടര്‍ന്ന് യുഎഇയുടെയും ദേശീയ ഗാനം സൈനിക ബാന്‍ഡ് വാദനം ചെയ്തു. അതിനുശേഷം പാപ്പായോടൊപ്പം എത്തിയ സഭാപ്രതിനിധികള്‍ ഓരോരുത്തരായി ഷെയ്ഖിനും പാപ്പായ്ക്കും യുഎഇയുടെ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനും ഹസ്തദാനമേകി. യുഎഇയുടെ പ്രതിനിധികള്‍ പാപ്പായെ പരിചയപ്പെടുകയും ചെയ്തു. തദനന്തരം പാപ്പായും ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും സ്വകാര്യസംഭാഷണത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ സന്ദര്‍ശനക്കുറിപ്പുകള്‍ രേഖപ്പെടുത്തുന്ന ഗ്രന്ഥത്തില്‍ പാപ്പാ തന്റെ സന്ദേശം കുറിച്ച് ഒപ്പുവച്ചു. അതിനുശേഷം പാപ്പായും ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും സമ്മാനങ്ങള്‍ കൈമാറി.


Related Articles

എറണാകുളത്ത് കടല്‍ക്ഷോഭം 21 മത്സ്യബന്ധനവള്ളങ്ങള്‍ തകര്‍ന്നു

നായരമ്പലം, എടവനക്കാട്, ഞാറയ്ക്കല്‍, മാലിപ്പുറം. ചെല്ലാനം പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറുന്നു നാനൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു എറണാകുളം: കനത്ത മഴയില്‍ എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം.

ദീര്‍ഘദൂര കയാക്കിംഗ് സംരംഭവുമായി വൈദികന്‍

ദീര്‍ഘദൂര കയാക്കിംഗ് രംഗത്ത് സജീവമാണ് വരാപ്പുഴ അതിരൂപതാ അംഗമായ ഫാ. റെക്‌സ് ജോസഫ് അറയ്ക്കപറമ്പില്‍. പരിസ്ഥിതിയെ ആസ്പദമാക്കിയുള്ള (laudato si) ചാക്രികലേഖനത്തില്‍ ഫ്രാന്‍സിസ് പാപ്പാ ക്രൈസ്തവര്‍ക്കും അക്രൈസ്തവര്‍ക്കും

മലബാറിന്റെ പൂന്തോട്ടത്തിലേക്ക് നിറമനസ്സോടെ

മൂന്നു നൂറ്റാണ്ടുകള്‍ക്കുമുമ്പ് വിരചിതമായ ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ അഥവാ ‘മലബാറിന്റെ പൂന്തോട്ടം’ സസ്യശാസ്ത്ര പഠനരംഗത്ത് നിത്യവിസ്മയമായ വിശിഷ്ഠ ഗ്രന്ഥമാണ്. അതോടൊപ്പം തന്നെ, പല കാരണങ്ങളാല്‍ ചരിത്രത്തില്‍ വിവാദങ്ങളുടെ തിരയടങ്ങാത്ത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*