ഫ്രാൻസീസ് പാപ്പയുടെ വികാരിക്ക് കൊറോണ പോസിറ്റിവ്.

ഫ്രാൻസീസ് പാപ്പയോട് ഏറ്റവും അടുത്ത വ്യക്തിയാണ് കർദിനാൾ വികാരി. ഫ്രാൻസീസ് പാപ്പായാണ് റോമിൻ്റെ മെത്രാനെങ്കിലും അദ്ദേഹത്തിനു വേണ്ടി റോമിൻ്റെ ഭരണം നടത്തുന്നത് കർദിനാൾ ആൻജലോ ഡോണാറ്റിസാണ്. 66 വയസ്സുകാരനായ കർദിനാൾ ഇപ്പോൾ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തോട് അടുത്ത് ഇടപഴകിയ ലാറ്ററൻ പാലസിലെ ജീവനക്കാരെ നീരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ അടുത്ത ദിവസങ്ങളിൽ വത്തിക്കാനിൽ പോവുകയോ പാപ്പയുമായി നേരിൽ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് കർദിനാൾ ആൻജെലോ വ്യക്തമാക്കി.

“ഞാനും പരീക്ഷയിലൂടെ കടന്നു പോവുകയാണ്. ദൈവകരങ്ങളിലേക്കും നിങ്ങളുടെ ഓരോരുത്തരുടേയും പ്രാർത്ഥനയിലേക്ക് ഞാൻ എന്നെ തന്നെ സമർപ്പിക്കുന്നു. എൻ്റെ സഹോദരങ്ങളുടെ വേദനകളിൽ എൻ്റെ ഈ രോഗാവസ്ഥയിലൂടെ ഞാൻ പങ്ക് ചേരുകയാണ്.” അദ്ദേഹം പറഞ്ഞു
വത്തിക്കാനിൽ ഇതുവരെ 6 പേർക്ക് കോവിഡ് 19 വൈറസ് ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് എത്യോപ്പിയിലെ അപ്പോസ്തോലിക്ക് വികാരി ബിഷപ്പ് ആൻജലോ മോറേഷി കോവിഡ് 19 ബാധിച്ച് മരിച്ചത്. ഇറ്റലിയിൽ മാത്രം 100 ഓളം വൈദികരും സന്യസ്ഥരും കോവിഡ് 19 ബാധിച്ച് മരിച്ചിട്ടുണ്ട്.