ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം: ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ പുതുതായി ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായും അടുത്ത ആഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം. ചുഴലിക്കാറ്റായി മാറുന്ന ന്യൂനമര്‍ദ്ദം നിവാറിന്റെ അതേ ദിശയില്‍ സഞ്ചരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
ബുര്‍വി എന്നു പേരിട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത ആഴ്ച്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് സൂചന. 29ന് ന്യൂനമര്‍ദ്ദം ശക്തമാകാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
പുതിയ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ തിങ്കളാഴ്ച മുതല്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.അടുത്ത 12 മണിക്കൂറില്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കും തെക്കന്‍ ആന്ധ്രാപ്രദേശിനു പുറത്തുള്ള കടലിലേക്കും പ്രവേശിക്കരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴക്കും സാദ്ധ്യതയുണ്ട്.
അതിനിടെ നിവാര്‍ ദുര്‍ബലമായിട്ടും തെക്കേ ഇന്ത്യയിലെ തീരമേഖലകളില്‍ കനത്ത മഴ തുടരുകയാണ്. നിവാര്‍ ശക്തമായി ആഞ്ഞടിച്ച കാര്‍ഷിക മേഖലയായ തമിഴ്നാട്ടിലെ വടക്കന്‍ ജില്ലകളിലും കനത്ത മഴയുണ്ട്. കാഞ്ചീപുരത്ത് നദികള്‍ കരകവിഞ്ഞതോടെ പ്രളയ സാധ്യത കണക്കിലെടുത്ത് നാല്‍പ്പത് ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ചെന്നൈയിലെ താഴ്ന്ന ഇടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലും പുതുച്ചേരിയിലും വീശിയടിച്ച നിവാര്‍ ചുഴലിക്കാറ്റ് പ്രദേശത്ത് കനത്ത നാശ നഷ്ടമാണ് ഉണ്ടാക്കിയത്. മുന്‍കരുതലുകളുടെ ഭാഗമായി ആളപായം കുറക്കാന്‍ കഴിഞ്ഞത് ആശ്വാസമായി. തീര പ്രദേശങ്ങളില്‍ വ്യാപക നാശം വിതച്ച ചുഴലിക്കാറ്റില്‍ മൂന്ന് പേരാണ് മരിച്ചത്.
Related
Related Articles
മരുഭൂമിയിലെ പുതിയ പാതകള്‍
അറേബ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ആരാധനയും വിശ്വാസപ്രഘോഷണവുമായിരുന്നു അത്. ഐക്യ അറബ് എമിറേറ്റ്സിന്റെ (യുഎഇ) തലസ്ഥാനമായ അബുദാബിയിലെ സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ ഒരുക്കിയ ബലിവേദിയില്‍ ‘സമാധാനവും
എറണാകുളവും കൊവിഡ് മുക്തമാകുന്നു
കൊച്ചി: എറണാകുളം ജില്ല കൊവിഡ് രോഗമുക്തമാകുന്നു. നിലവില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ്-19 ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന രോഗിയുടെ രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ലിയോണില്‍ ക്രിസ്തുമസ് ട്രീ അഗ്നിക്കിരയാക്കി മുസ്ലീം തീവ്രവാദികള്‍
ഫ്രാന്‍സ്: മാസങ്ങളായി നിരവധി അക്രമ പ്രകടനങ്ങളാണ് ലിയോണില്‍ മുസ്ലീം തീവ്രവാദികളുടെ നടത്തുന്നത്. ആര്‍മേനിയന്‍ അഭയാർത്ഥികൾക്കു നേരെയും അവരുടെ സമാരകങ്ങള്ക്ക് നേരെയും തുടര്‍ച്ചയായി അക്രമം നടക്കുന്നതിന്റെ അവസാന സംഭവമാണ്