ബധിരര്‍ക്കും മൂകര്‍ക്കും വേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്സ് പാലാരിവട്ടം പിഒസിയില്‍

എറണാകുളം: ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടിയുള്ള വിവാഹഒരുക്ക കോഴ്സ് നവംബര്‍ 2,3,4 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ നടക്കും. ബധിരരും മൂകരുമായിട്ടുള്ള കത്തോലിക്കരും അകത്തോലിക്കരുമായ യുവതീയുവാക്കള്‍ക്കും ഈ കോഴ്സില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് പാഠ്യപദ്ധതികള്‍ ക്രമീകരിച്ചിട്ടുള്ളത്. കെസിബിസി ഫാമിലി കമ്മീഷന് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഫാ. പോള്‍ മാടശേരി, ഫാ. ബിജു, ഫാ. പ്രയേഷ്, ഫാ. ജോഷി മയ്യാറ്റില്‍, ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍ സി.എസ്.റ്റി, സിസ്റ്റര്‍ അഭയ എഫ്.സി.സി, ഡോ. ടോണി ജോസഫ്, ഡോ. സുമ ജില്‍സണ്‍, കുഞ്ഞുമോള്‍, ജോഷി, സ്റ്റാലിന് തോമസ്, കെ.സി ഐസക് എന്നിവരാണ് ടീം ക്ലാസുകള്‍ നയിക്കുന്നത്. സൈന്‍ ലാംഗ്വേജിലായിരിക്കും ക്ലാസുകള്‍.
വിവാഹം സ്നേഹിക്കാനുള്ള വിളി, ലൈംഗികത സ്നേഹത്തിന്റെ പ്രകാശനം, വിവാഹജീവിതത്തില്‍ ലൈംഗികതയുടെ പ്രസക്തി, ലൈംഗിക ധാര്‍മികത, ഫലദായക ദാമ്പത്യം, കുടുംബസംവിധാന മാര്‍ഗങ്ങള്‍, കുടുംബവും സാമ്പത്തിക ഭദ്രതയും, പ്രജനന ആരോഗ്യം, വിവാഹവും വിശുദ്ധിയും, വിവാഹവും മറ്റു കുടുംബബന്ധങ്ങളും, സ്ത്രീ -പുരുഷ വ്യത്യാസം വിവാഹപൂര്‍ണതയ്ക്ക്, കുടുംബത്തിന്റെ ആധ്യാത്മികതയും പ്രാര്‍ഥനാജീവിതവും തുടങ്ങിയ വിഷയങ്ങളിലായിരിക്കും ക്ലാസുകള്‍. ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടിയുള്ള മാട്രിമോണിയല്‍ സര്‍വീസ് (കെസിബിസി മാട്രിമണി ഫോര്‍ ദ ഡഫ്) ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ പിഒസിയില്‍ ആരംഭിച്ചിട്ടുണ്ട്.
(വിശദവിവരങ്ങള്‍ക്ക് 9995028229, 9497605833, 9495812190, ഋാമശഹ: E-mail: kcbcfamilycommission@gmail.com, www.kcbcfamilycommission.org
Related
Related Articles
“സ്നേഹം മാത്രം”… ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ First Reading: Deuteronomy 6,2-6 Second Reading: Hebrews 7:23-28 Gospel: Mark 12:28-34 വിചിന്തനം:- സ്നേഹം മാത്രം (മർക്കോ 12:28 –
മൂലമ്പിള്ളി സമരം നീതിക്കുവേണ്ടിയുള്ള വേദനയോടെയുള്ള പോരാട്ടം-ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
എറണാകുളം: ഒരു നാടിന്റെ തീരാത്ത കണ്ണീരിന് നീതി കിട്ടുവാന്‍ 2008 മുതല്‍ നടത്തുന്ന സമരത്തോട് നിശബ്ദത പാലിക്കുന്ന ഭരണാധികാരികളുടെ നടപടികളെ ഏറെ വേദനയോടെ കാണുകയാണെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ്
ദ ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്
സുവിശേഷകരായ മത്തായി, മാര്‍ക്കോസ്, ലൂക്ക എന്നിവര്‍ യേശുവിനുണ്ടായ പ്രലോഭനങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. യോഹന്നാനില്‍ നിന്നു മാമോദീസ സ്വീകരിച്ചതിനു ശേഷം 40 രാവും 40 പകലും യേശു മരുഭൂമിയില്‍ ഉപവസിക്കുന്നു.