ബധിര-മൂകര്‍ക്ക് സ്നേഹം അനുഭവവേദ്യമാക്കാന്‍ സമൂഹം ശ്രമിക്കണം -ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷയുടെ ആഭിമുഖ്യത്തില്‍ ബധിര-മൂകര്‍ക്കായി സംഘടിപ്പിച്ച ആംഗ്യഭാഷാ ദിവ്യബലിയും ബധിര-മൂക കുടുംബ കൂട്ടായ്മയും ശ്രദ്ധേയമായി. തിരുവനന്തപുരം അതിരൂപതയിലെയും സമീപപ്രദേശങ്ങളിലെയും ബധിര-മൂകരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ബധിര-മൂക കുടുംബ സംഗമം വെട്ടുകാട് മാദ്രെ ദേ ദേവൂസ് പാരീഷ് ഹാളില്‍ സംസ്ഥാന സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം അധ്യക്ഷനായിരുന്നു.
ബധിര-മൂകരുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ച ലക്ഷ്യമാക്കി കേരളത്തില്‍ രൂപപ്പെട്ടുവരുന്ന ബധിര-മൂക കൂട്ടായ്മയുടെ ഈ തുടക്കം നാടിനാകെ അഭിമാനവും സന്തോഷവും നല്‍കുന്നുവെന്നും വിദ്യാഭ്യാസ-സാമൂഹ്യ-ആരോഗ്യ-കുടുംബരംഗത്ത് സഭയും സര്‍ക്കാരും കൂട്ടായി പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ ഇപ്പോള്‍ അവഗണന അനുഭവിക്കുന്ന ബധിര-മൂക വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ നമുക്കു കഴിയുമെന്നും ആര്‍ച്ച്ബിഷപ് എം. സൂസപാക്യം പറഞ്ഞു.
ബധിരരും മൂകരുമായ ഭിന്നശേഷിക്കാരെ സമൂഹം അവഗണനയോടും പുച്ഛമനോഭാവത്തോടെയുമാണ് നോക്കിക്കാണുന്നത്. എന്നാല്‍ ഇവരെ അവരുടെ കുടുംബങ്ങള്‍ എത്ര സഹിഷ്ണുതയോടെയാണ് ശുശ്രൂഷിക്കുന്നത് എന്ന് സമൂഹം മനസിലാക്കണം. അവരും മനുഷ്യരാണ്. അവര്‍ക്ക് സ്നേഹം അനുഭവവേദ്യമാക്കാന്‍ നമുക്കു കഴിയണം. യേശുവിന്റെ അത്ഭുതങ്ങള്‍ മറ്റുള്ളവര്‍ക്ക് സ്നേഹം പകര്ന്നുനല്കുന്നതിനായിരുന്നുവെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.
ബധിരരും മൂകരും ഉള്‍പ്പടെയുള്ള ഭിന്നശേഷിക്കാര്‍ക്ക് സഭ ചെയ്യുന്ന സേവനം മഹത്തരവും, മാതൃകാപരവുമാണെന്നും ഈ ജനവിഭാഗത്തിനുവേണ്ടി സഭയും സന്നദ്ധ സംഘടനയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ എന്നും ഉണ്ടാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. അന്ധവിദ്യാലയങ്ങള്ക്ക് ലഭ്യമാക്കുന്ന എല്ലാ സൗകര്യങ്ങളും ബധിര-മൂക വിദ്യാലയങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ശ്രമിക്കും, ശ്രവണ വൈകല്യമുള്ള അഞ്ചുവയസ്സുവരെയുള്ള കുട്ടികള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന ശ്രുതി തരംഗം പദ്ധതിക്കായി 8 കോടി 80 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിനോടകം 948 കുട്ടികള്‍ക്ക് സഹായം നല്കി ശ്രുതി തരംഗം പദ്ധതിയുടെ തുടര്‍ച്ചയായി ധ്വനി എന്നപേരില്‍ മറ്റൊരു പദ്ധതി കൂടി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ദൃശ്യ-ശ്രവ്യ ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി പാഠ്യപദ്ധതിയും, പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനവും പ്രയോജനപ്പെടുത്തി ബധിര-മൂക വിദ്യാര്‍ഥികളുടെ പഠനത്തിനുള്ള വിഭവകേന്ദ്രങ്ങള്‍ രൂപപ്പെടുത്തുമെന്നും ഇതിനായി ഐ.റ്റി സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടര്‍ ഡോ. എ ആര് ജോണ്‍, വെട്ടുകാട് ഇടവക വികാരി ഫാ. ജോസഫ് ബാസ്റ്റിന്, നവധ്വനി ഡയറക്ടര്‍ ബിജു ലോറന്‍സ്, പ്രോലൈഫ് തിരുവനന്തപുരം മേഖല പ്രസിഡന്റ് ആന്റണി പത്രോസ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വച്ച് ബധിര-മൂകരില് വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.
രാവിലെ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തില്‍ ബധിര-മൂകര്ക്കുവേണ്ടി ആംഗ്യഭാഷയില്‍ അവതരിപ്പിച്ച ദിവ്യബലിക്ക് അതിരൂപത സഹായമെത്രാന്‍ ഡോ. ക്രിസ്തുദാസ് ആര് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ബിജു ലോറന്‍സ് ദിവ്യബലി ആംഗ്യഭാഷയില്‍ തത്സമയം പരിഭാഷപ്പെടുത്തി. ഡോ. എ ആര് ജോണ്‍, ഫാ. ജോസഫ് ബാസ്റ്റിന്, ഫാ. ജോസ് ദിലീപ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
Related
Related Articles
കൊവിഡ്: ഇന്ന് സംസ്ഥാനത്ത് ഏഴു രോഗികള്‍; ഒരു മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്തും കാസര്‍ഗോഡും രണ്ടുപേര്‍ക്കും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം വാവരമ്പത്തുള്ള മുന്‍ എസ്ഐ അബ്ദുള്‍
വത്തിക്കാന്‍ വനിതാ ഫുട്ബോള്‍ ടീം രാജ്യാന്തര അരങ്ങേറ്റക്കളി റദ്ദാക്കി
വിയന്ന: വത്തിക്കാന്‍ വനിതാ ഫുട്ബോള്‍ ടീമിന്റെ ആദ്യ രാജ്യാന്തര മത്സരം ഗര്‍ഭഛിദ്രത്തെയും സ്വവര്‍ഗ ലൈംഗികതയെയും അനുകൂലിച്ചുകൊണ്ടുള്ള എതിര് ടീം അംഗങ്ങളുടെ പരസ്യപ്രകടനത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഓസ്ട്രിയയിലെ മരിയഹില്‍ഫ്
കേരളത്തിൻ്റെ നവോത്ഥാന താരോദയം: ഉദയംപേരൂർ സൂനഹദോസ്
കേരളക്രൈസ്തവസഭയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു1599 ജൂൺ 20 മുതൽ 26 വരെ നടന്ന ഉദയംപേരൂർ സൂനഹദോസ്. കേരള സഭയിൽ നിലനിന്നിരുന്ന നിരവധി അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ദൂരീകരികരിക്കാൻഈ മഹാസംഗമത്തിലൂടെ കഴിഞ്ഞു.അക്കാലത്ത്