ബാങ്കുകളില്‍ 1828 ഓഫീസര്‍-ഐബിപിഎസ് വിജ്ഞാപനം

ബാങ്കുകളില്‍ 1828 ഓഫീസര്‍-ഐബിപിഎസ് വിജ്ഞാപനം

 

പൊതുമേഖലാ ബാങ്കുകളില്‍ സ്‌പെഷലിസ്റ്റ് ഓഫീസര്‍ തസ്തികകളിലെ നിയമനത്തിനായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേല്‍ സിലക്ഷന്‍ (ഐബിപിഎസ്) നടത്തുന്ന പൊതു തിരഞ്ഞെടുപ്പു പ്രക്രിയയ്ക്കു അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 23 വരെ.

സ്‌പെഷലിസ്റ്റ് ഓഫീസര്‍ നിയമനങ്ങള്‍ക്കായുള്ള ഐബിപിഎസിന്റെ പതിനൊന്നാം വിജ്ഞാപനമാണിത്. 2023 മാര്‍ച്ച് 31 വരെ ഈ വിജ്ഞാപനപ്രകാരമുള്ള നിയമനങ്ങള്‍ക്ക് അവസരമുണ്ട്.

ബാങ്കുകളും ഒഴിവും : ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറാ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ ബാങ്കുകളിലാണ് അവസരം. വിവിധ തസ്തികകളിലായി സ്‌പെഷലിസ്റ്റ് ഓഫീസര്‍ വിഭാഗത്തില്‍ 1828 ഒഴിവുകളുണ്ട്.

തസ്തിക തിരിച്ചുള്ള ഒഴിവ്: അഗ്രികള്‍ചര്‍, ഫീല്‍ഡ് ഓഫീസര്‍ (സ്‌കെയില്‍ -1)884, മാര്‍ക്കറ്റിങ് ഓഫീസര്‍ (സ്‌കെയില്‍-1)535, ഐടി ഓഫീസര്‍ (സ്‌കെയില്‍-1)220, രാജ്ഭാഷ അധികാരി (സ്‌കെയില്‍-1)84, എച്ച് ആര്‍/ പേഴ്‌സനേല്‍ ഓഫീസര്‍ (സ്‌കെയില്‍-1)61, ലോ ഓഫീസര്‍ (സ്‌കെയില്‍-1)44.

ഒഴിവുകളുടെ എണ്ണം വര്‍ധിച്ചേക്കാം. ബാങ്ക്, സംവരണം തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം വെബ്‌സൈറ്റിലെ വിജ്ഞാപനത്തില്‍.

പരീക്ഷയും തിരഞ്ഞെടുപ്പും:
പൊതു എഴുത്തുപരീക്ഷ, പൊതു അഭിമുഖം, പ്രൊവിഷനല്‍, അലോട്‌മെന്റ് എന്നീ ഘട്ടങ്ങളിലൂടെയാണ് കോണ്‍റിക്രൂട്‌മെന്റ് പ്രോസസ്, പൊതുപരീക്ഷയില്‍ നേടുന്ന സ്‌കോറിന്റെ അടിസ്ഥാനത്തിലാകും പ്രാ
ഥമിക തിരഞ്ഞെടുപ്പ്.

പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് പൊതു ഇന്റര്‍വ്യൂ ഉണ്ടാകും. പൊതുപരീക്ഷയിലും ഇന്റര്‍വ്യൂവിലും ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട് ലിസ്റ്റ് ചെയ്യുന്നവരെ ബാങ്കുകളില്‍ ഒന്നിലേക്ക് അലോട്ട് ചെയ്യും.

തസ്തികയും യോഗ്യതയും
ഐടി ഓഫീസര്‍ (സ്‌കെയില്‍-1): കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ഐടി/ ഇലക്ടോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയില്‍ നാലു വര്‍ഷത്തെ എന്‍ജിനീയറിങ്/ടെക്‌നോളജി ബിരുദം അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രമെന്റേഷന്‍/കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ഐടി പിജി ബിരുദം. അല്ലെങ്കില്‍ ബിരുദവും ഡിഒഇഎസിസി ബി ലെവല്‍ ജയവും.

അഗ്രികള്‍ച്ചറല്‍ ഫില്‍ഡ് ഓഫീസര്‍ (സ്‌കെയില്‍-1): അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/അനിമല്‍ ഹസ്ബന്‍ഡറി/ വെറ്ററിനറി സയന്‍സ്/ഡെയറി സയന്‍സ്/ഫിഷറി സയന്‍സ്/പിസികള്‍ചര്‍/ അഗ്രി മാര്‍ക്കറ്റിങ് ആന്‍ഡ് കോ-ഓപ്പറേഷന്‍/ കോ-ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്/അഗ്രോ ഫോറസ്ട്രി/ഫോറസട്രീ/അഗ്രികള്‍ചറല്‍ ബയോടെക്‌നോളജി/ഫുഡ് സയന്‍സ്/ അഗ്രികള്‍ചറല്‍ ബിസിനസ് മാനേജ്‌മെന്റ്/ഫുഡ് ടെക്‌നോളജി/ഡെയറി ടെക്‌നോളജി/ അഗ്രികള്‍ചറല്‍ എന്നിവയില്‍ നാലു വര്‍ഷ ബിരുദം.

രാജ്ഭാഷ അധികാരി (സ്‌കെയില്‍-1). ബിരുദതലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദി ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ബിരുദതലത്തില്‍ ഹിന്ദിയിലും ഇംഗ്ലീഷും വിഷയമായി പഠിച്ച് സംസ്‌കൃതം പിജി ബിരുദം.

ലോ ഓഫീസര്‍ (സ്‌കെയില്‍-1): നിയമബിരുദം (എല്‍എല്‍ബി). ബാര്‍ കൗണ്‍സിലില്‍ അഡ്വക്കേറ്റായി എന്റോള്‍ ചെയ്തവരാകണം.

എച്ച്ആര്‍/പഴ്‌സനേല്‍ ഓഫീസര്‍ (സ്‌കെയില്‍-1) ബിരുദവും പഴ്‌സനേല്‍ മാനേജ്‌മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേന്‍സ്/എച്ച്ആര്‍/എച്ച്ആര്‍ഡി/സോഷ്യല്‍ വര്‍ക്ക്/ലേബര്‍ ലോയില്‍ 2വര്‍ഷ ഫുള്‍ ടൈം പിജി ബിരുദം/പിജി ഡിപ്ലോമയും.

മാര്‍ക്കറ്റിങ് ഓഫീസര്‍ (സ്‌കെയില്‍-1): ബിരുദവും 2 വര്‍ഷ ഫുള്‍ ടൈം 2 വര്‍ഷ പിജിഡിബിഎ/പിജിഡിബിഎം/പിജിപിഎം/പിജിഡിഎം യോഗ്യതയും ഏതെങ്കിലും ഒരു തസ്തികയിലേക്കു മാത്രം അപേക്ഷിക്കുക. അപേക്ഷകര്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാനും ഉപയോഗിക്കാനും അറിവുള്ളവരാകണം ഐടി ഓഫീസര്‍ ഒഴികെയുള്ള തസ്തികയിലേക്കുള്ള അപേക്ഷകര്‍ക്കു കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍സ്/ലാംഗ്വേജില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഹൈസ്‌കൂള്‍/ കോളജ്/ ഇന്‍സ്റ്റിറ്റിയൂട്ട് തലത്തില്‍ കമ്പ്യൂട്ടര്‍/ഐടി ഒരു വിഷയമായി പഠിച്ചിരിക്കണം.

യോഗ്യത 2021 നവംബര്‍ 23 അടിസ്ഥാനമാക്കി കണക്കാക്കും. അപേക്ഷകര്‍ 20 നും 30 നും മധ്യേ പ്രായമുള്ളവരാകണം. പ്രായം 2021 നവംബര്‍ 1 അടിസ്ഥാനമാക്കി കണക്കാക്കും. പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കും മൂന്നും വികലാംഗര്‍ക്കു പത്തും വര്‍ഷം ഇളവ്. വിമുക്തഭടന്മാര്‍ക്കു നിയമാനുസൃത ഇളവ്.

അപേക്ഷാഫീസ്: 850 രൂപ. പട്ടിക വിഭാഗം. അംഗപരിമിതര്‍ക്കു 175 രൂപ. ഓണ്‍ലൈനിലൂടെ ഫീസ് അടയ്ക്കാം. ഓണ്‍ലൈന്‍ അപേക്ഷാഫോം പേമെന്റ് ഗേറ്റ്‌വേയുമായി ചേര്‍ത്തിരിക്കും. ഫീസടച്ചശേഷം ഇ-രസീത് പ്രിന്റെടുക്കണം. www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കാം. ഓണ്‍ലൈന്‍ അപേക്ഷയില്‍ അപ്ലോഡ് ചെയ്യാന്‍ അപേക്ഷകന്റെ ഒപ്പ്, പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ എന്നിവ സ്‌കാന്‍ (ഡിജിറ്റല്‍ രൂപം) ചെയ്തതു വേണ്ടിവരും കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.


Related Articles

ഗൃഹസുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്തു

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ (ഇഎസ്എസ്എസ്) ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഗൃഹസുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം

ജോസഫ് കുരീത്തറ പിതാവിന്റെ അപൂർവ്വ ചിത്രങ്ങൾ

 കൊച്ചി രൂപതയെ 24 വർഷം നയിച്ച കൊച്ചി രൂപതയുടെ രണ്ടാമത്തെ തദ്ദേശീയ മെത്രാനായ ബിഷപ്പ് ജോസഫ് കുരീ ത്തറയുടെ ഇരുപത്തി രണ്ടാം ചരമവാർഷികമാണിന്ന്. കൊച്ചി  രൂപതയെ പടുത്തുയർത്തിയ

അധ്യാപകരുടെ ധർമ്മസമരം വിജയിച്ചു.

  ഇന്ന് തിരുവനന്തപുരത്ത് അഭിവന്ദ്യ പിതാക്കൻമാരും ടീച്ചേഴ്സ് ഗിൽഡ് പ്രതിനിധികളുമായി വിദ്യാഭ്യാസ മന്ത്രിയും ധനമന്ത്രിയും നടത്തിയ ചർച്ചയിൽ നമ്മൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചു.സർക്കാർ വൈകിട്ട് പത്രക്കുറിപ്പ് ഇറക്കി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*