Breaking News

ബാഹുബലിയെ വെല്ലാന്‍ നരസിംഹ റെഡ്ഡി

ബാഹുബലിയെ വെല്ലാന്‍ നരസിംഹ റെഡ്ഡി

തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ 151-ാമത്തെ ചിത്രം സൈരാ നരസിംഹ റെഡ്ഡി സൂപ്പര്‍താരങ്ങളുടെ ആധിക്യംകൊണ്ടും സാങ്കേതിക മികവുകൊണ്ടും മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാകാനൊരുങ്ങുകയാണ്.
അമിതാഭ് ബച്ചന്‍, നയന്‍താര, അനുഷ്‌കാ ഷെട്ടി, വിജയ് സേതുപതി, കിച്ച സുധീപ്, ജഗപതി ബാബു, രവികൃഷ്ണ, തമന്ന, നിഹാരിക എന്നിങ്ങനെ താരപട്ടിക നീളുന്നു. ബാഹുബലിയെയും വെല്ലുന്ന ബജറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനു മുമ്പേ ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ഉയ്യാല്‍വാഡ നരസിംഹറെഡ്ഡിയുടെ ജീവിതകഥയാണ് സിനിമയാകുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അമിതനികുതി ഈടാക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് 1846ല്‍ അയ്യായിരത്തിലേറെ കര്‍ഷകരെ കൂട്ടി പടയുണ്ടാക്കിയാണ് അദ്ദേഹം പോരിനിറങ്ങിയത്. ബ്രിട്ടീഷ് പട്ടാളം ജീവനോടെ പിടികൂടിയ റെഡ്ഡിയെ പരസ്യമായി തൂക്കിലേറ്റുകയായിരുന്നു.
സിനിമയിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ബോളിവുഡ് താരവും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. നരസിംഹ റെഡ്ഡിയുടെ ഗുരുവിന്റെ വേഷമാണ് അമിതാഭ് ബച്ചന്. റെഡ്ഡിയുടെ പട്ടാളത്തിലെ പ്രധാനിയായ രാജ പാണ്ടിയെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. റെഡ്ഡിയുടെ ഭാര്യ സിദ്ധമ്മയെ നയന്‍താര അവതരിപ്പിക്കുന്നു. സിനിമയുടെ ആദ്യ ടീസര്‍ വിവിധഭാഷകളിലായി പുറത്തിറങ്ങും. തെന്നിന്ത്യന്‍ ഭാഷകളിലെ സൂപ്പര്‍താരങ്ങളാണ് ടീസറില്‍ ശബ്ദം നല്‍കിയിരിക്കുന്നത്.


Tags assigned to this article:
narasimha reddyseyara

Related Articles

കലയും കലാപവും

ധാര്‍ഷ്ട്യക്കാരനും കുഴപ്പക്കാരനും കൊലപാതകിയും-ലോകത്തിലെ ഏറ്റവും പ്രതിഭാശാലികളിലൊരാളായ കലാകാരന്‍ അറിയപ്പെട്ടിരുന്നത് ഇപ്രകാരമായിരുന്നു. കാര്‍വാജിയോ എന്ന ചുരുക്കപ്പേരില്‍ പ്രശസ്തനായ മൈക്കെലാഞ്ചലോ മെറിസിയോ ഡാ കാര്‍വാജിയോ കാലത്തോടും ചുറ്റുപാടുകളോടും സന്ധിചെയ്യാതെ ജീവിച്ചു.

ഭാഷാ വൈവിധ്യത്തെ ആദരിക്കണം

‘ഹിന്ദി ദിവസ്’ ആഘോഷത്തിന്റെ ഭാഗമായി അമിത് ഷാ ചെയ്ത ട്വീറ്റും പിന്നീട് നടത്തിയ പ്രസംഗവും രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തരമന്ത്രിയും ഈയിടെ നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപനപരമായ

ബിജെപി എംപി ഭരത്‌സിംഗിനെതിരെ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ പരാതി

എറണാകുളം: ചരിത്രബോധമില്ലാത്തതും മതഭ്രാന്ത് കലര്‍ന്നതുമായ പ്രസ്താവനകള്‍ നടത്തുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിനു തന്നെ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി കെഎല്‍സിഎ സംസ്ഥാന സമിതിക്കുവേണ്ടി ജനറല്‍ സെക്രട്ടറി അഡ്വ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*