ബിജെപി എംപി ഭരത്‌സിംഗിനെതിരെ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ പരാതി

എറണാകുളം: ചരിത്രബോധമില്ലാത്തതും മതഭ്രാന്ത് കലര്‍ന്നതുമായ പ്രസ്താവനകള്‍ നടത്തുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിനു തന്നെ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി കെഎല്‍സിഎ സംസ്ഥാന സമിതിക്കുവേണ്ടി ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് ദേശീയ ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കി. ക്രൈസ്തവ മിഷണറിമാര്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്ന ബിജെപി എംപി ഭരത്‌സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരായാണ് പരാതി നല്‍കിയത്. ഈ രാജ്യത്ത് വിദ്യാഭ്യാസ മേഖലയിലും ആതുരശുശ്രൂഷാ രംഗത്തും ക്രൈസ്തവ മിഷണറിമാര്‍ ചെയ്ത സേവനങ്ങള്‍ ഇത്തരത്തിലുള്ള പ്രസ്താവകളിലൂടെയൊന്നും തിരസ്‌കരിക്കാനാകില്ല. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കെതിരായി ഇത്തരം പ്രസ്താവന നടത്തിയ എംപി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കയാണെന്നും പരാതിയില്‍ പറയുന്നു. എംപിക്കെതിരെ മാതൃകാപരമായ നടപടിയാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.

Related Articles

ഇന്ന് 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു ഐസൊലേഷന്‍ 28 ദിവസമാക്കി

  തിരുവനന്തപുരം: സംസ്ഥാനത്ത് 8 ജില്ലകള്‍ തീവ്ര കൊവിഡ്-19 ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം,

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ധനശേഖരണാർത്ഥം വരാപ്പുഴ ആർച്ച്ബിഷപ്പ് തൻറെ വാഹനം ലേലം ചെയ്യുന്നു

പ്രളയ ദുരിതബാധിതരോട് പക്ഷം ചേരുന്നതിനും അവർക്ക് സംഭവിച്ചിരിക്കുന്ന നഷ്ടങ്ങളിൽ പങ്കു ചേരുന്നതിനും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൻറെ ഒന്നരവർഷം മാത്രം പഴക്കമുള്ള ഇന്നോവ

വിപ്ലവ ദൗത്യമേറ്റെടുത്ത് ആലപ്പുഴ രൂപത

മാരാരിക്കുളം: കോറോണ വൈറസിന്റെ അതിരൂക്ഷമായ കെടുതി അനുഭവിക്കുന്ന ആലപ്പുഴയുടെ തീര പ്രദേശങ്ങളിൽ ചരിത്ര ദൗത്യമേറ്റെടുത്ത് ആലപ്പുഴ രൂപത മെത്രാൻ ജയിംസ് ആനപറമ്പിൽ . കോവിഡ് മരണം തുടർക്കഥയാകുമ്പോൾ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*