ബിനോയ് കോടിയേരി വീണ്ടും കുരുക്കില്‍

ബിനോയ് കോടിയേരി വീണ്ടും കുരുക്കില്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി വീണ്ടും വിവാദക്കുരുക്കില്‍. നേരത്തെ പണമിടപാടു സംബന്ധിച്ച് ദുബായിലുണ്ടായ കേസിലാണ് ബിനോയ് പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ പീഡനകേസിലാണ് അദ്ദേഹം അന്വേഷണം നേരിടേണ്ടി വന്നിരിക്കുന്നത്.
ബിഹാര്‍ സ്വദേശിനിയായ യുവതിയാണ് മുംബൈ പൊലീസില്‍ ബിനോയിക്കെതിരെ പരാതി നല്കിയിരിക്കുന്നത്. വിവാഹവാഗ്ദാനം നല്കി തന്നെ പീഡിപ്പിക്കുകയും ബന്ധത്തില്‍ 8 വയസുള്ള കുട്ടിയുണ്ടെന്നുമാണ് യുവതി ആരോപിക്കുന്നത്. അതേസമയം യുവതിയെ പരിചയമുണ്ടെങ്കിലും ആരോപണം കള്ളമാണെന്നുമാണ് ബിനോയിയുടെ വിശദീകരണം. യുവതി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാനുളള ശ്രമമാണ്. ഇവര്‍ക്കെതിരേ കഴിഞ്ഞ ഏപ്രിലില്‍ തെളിവുസഹിതം കേരളപൊലീസില്‍ പരാതി നല്കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


Related Articles

രക്തദാനത്തെ മഹാദാനമാക്കി ഐസാറ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി

കളമശേരി: രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി കളമശേരി ഐസാറ്റ് എന്‍ജിനീയറിംഗ് കോളജിലെ എന്‍എസ്എസ് യൂണിറ്റും അമൃത ആശുപത്രിയും എച്ച്ഡിഎഫ്‌സി ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കളമശേരി നഗരസഭാധ്യക്ഷ

ലോഗോസ് ക്വിസ്സിന് വേണ്ടി ആപ്പ് ഉണ്ടാക്കി തിരുവനന്തപുരം ലത്തീൻ അതിരൂപത

തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ കീഴിലെ അജപാലന-മീഡിയാ കമ്മീഷനുകള്‍ സംയുക്തമായി പുറത്തിറക്കിയ ക്വിസ് ഗെയിം ആപ്പ് ഓണ്‍ലൈന്‍ തരംഗമാകുന്നു. കെ.സി.ബി.സി. ബൈബിള്‍ കമ്മിഷന്‍ ആഗോള തലത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും

ചെല്ലാനത് പഞ്ചായത്ത് ഓഫീസ് ജനങ്ങള്‍ ഉപരോധിച്ചു

കൊച്ചി: കടല്‍ക്ഷോഭം നേരിടാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നാരോപിച്ച് ചെല്ലാനം തീരവാസികളുടെ വന്‍ പ്രതിഷേധപ്രകടനവും പഞ്ചായത്ത് ഓഫീസ് ഉപരോധവും. പ്രതിഷേധ പ്രകടനത്തിലും തുടര്‍ന്നുനടത്തിയ യോഗത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. ജിയോ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*