ബിഷപ് ജെറോമിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താന്‍ പ്രാരംഭ നടപടി തുടങ്ങി

കൊല്ലം: കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാന് ഡോ. ജെറോം ഫെര്‍ണാണ്ടസിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താനുള്ള നാമകരണ നടപടികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി രൂപതാ എപ്പിസ്കോപ്പല്‍ വികാരി റവ. ഡോ. ബൈജു ജൂലിയാന് അറിയിച്ചു. കൊല്ലം ബിഷപ് ജെറോം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒന്നാമത് ബിഷപ് ജെറോം അനുസ്മരണ പ്രഭാഷണ സമ്മേളനത്തില്‍ അദ്ധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭരായ മതമേലധ്യക്ഷന്മാരില് ഒരാളാണ് ബിഷപ് ജെറോം എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ മുന്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു. പല നൂറ്റാണ്ടുകള്‍ കൂടുമ്പോഴാണ് ബിഷപ് ജെറോമിനെപ്പോലുള്ള മഹാന്മാര് അവതരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും, ആദര്‍ശങ്ങളില്‍ നിന്നും ജീവിതശൈലിയില്‍ നിന്നും വളരെയധികം കാര്യങ്ങള്‍ പഠിക്കുവാനുണ്ടെന്നും ഡോ. അലക്സാണ്ടര്‍ ജേക്കബ് ഓര്‍മിപ്പിച്ചു.
മാനേജര്‍ ഫാ. രാജേഷ് മാര്ട്ടിന് ബിഷപ്പിന്റെ ജീവിതരേഖ അവതരിപ്പിച്ചു. വൈദികരും സന്യസ്തരും അല്മായരും അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ വലിയൊരു സദസ് സന്നിഹിതരായിരുന്നു.
Related
Related Articles
ഷൈന്‍ ടോം ചാക്കോയുമായി അഭിമുഖം
സുകുമാരക്കുറുപ്പ്, ചാക്കോ എന്നീ രണ്ടുപേരുകള്‍ മലയാളികളെ മൂന്നു ദശാബ്ദമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ ചാക്കോ എന്ന യുവാവിനെ കാറിലിട്ട് ചുട്ടുകൊന്ന് സുകുമാരക്കുറുപ്പ് ഒളിവില്‍ പോയി. കാലമിത്രയും
അവഗണന തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കും
ജീവനാദം റിപ്പോര്‍ട്ടര്‍ തിരുവനന്തപുരം: കേരളസമൂഹത്തിലെ അവഗണിക്കാനാകാത്ത നിര്‍ണായക ശക്തിയാണ് ലത്തീന്‍ സമുദായമെന്ന് അടിവരയിട്ടു പ്രഖ്യാപിച്ച മഹാസമ്മേളനത്തിന് ശംഖുമുഖം കടപ്പുറം ഡിസംബര്‍ 9ന് സാക്ഷ്യം വഹിച്ചു. കെആര്‍എല്‍സിസിയുടെ നേതൃത്വത്തില്‍
‘ശനിയാഴ്ച ശബരിമലയിലെത്തും’; സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി
നവംബർ 17ാം തീയതി ശബരിമല സന്ദർശനത്തിനായി കേരളത്തിലെത്തുമെന്ന് വനിതാവകാശ പ്രവർത്തകയും, ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. തനിക്കും കൂട്ടർക്കും സുരക്ഷ ഒരുക്കേണ്ടത് കേരള പൊലീസിൻറെയും ഗവൺമെൻറിൻറെയും