ജീവനില്‍ ആഹ്ലാദിക്കാനും ജീവന്റെ സംസ്കാരം ഉദ്ഘോഷിക്കാനും കുട്ടികളുണ്ടാകട്ടെ-ബിഷപ് ഡോ. ജോസഫ് കരിയില്‍

Print this article
Font size -16+
മനുഷ്യന്റെ ഭാവി പ്രവചിക്കുന്ന ശാസ്ത്രജ്ഞന്മാരും സാങ്കേതിക വിദഗ്ദ്ധരും ചില ചിന്തകരും മനുഷ്യാനന്തര കാലത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അതായത് പോസ്റ്റ് ഹ്യൂമണ്‍ ഇര. എന്നു പറഞ്ഞാല്‍ മനുഷ്യനെന്നു പറയുന്ന ജീവി വംശനാശം വരാന്‍ പോകുന്ന ജീവിയാണ്. കാലമില്ലാത്ത കാലം. കുഞ്ചന്‍ നമ്പ്യാരുടെ കാലമില്ലാക്കാലം. ഇതു കഴിഞ്ഞപ്പോഴാണ് കൊവിഡ് വന്നത്. രോഗം കൊണ്ടുമാത്രം അനേകം ലക്ഷം ജനങ്ങള്‍ മരിച്ചു. പ്രവചനങ്ങളുടെ കാര്യം ഇത്രയൊക്കെ ഉള്ളൂ എന്നു നമ്മള് മനസ്സിലാക്കുക. ഉള്ളിലൊരു മനുഷ്യനുണ്ട്. ഇന്ന് കല്യാണം കഴിക്കാതെ നില്ക്കാനായിട്ട് ധാരാളം യുവാക്കന്മാരും യുവതികളുമുണ്ട്. നമുക്കാരെയും നിര്‍ബന്ധിക്കാന്‍ പറ്റില്ല. കല്യാണം കഴിച്ചവര്‍ക്ക് മക്കളെ വേണ്ട. പിന്നെ പുരുഷന്മാരുടെ ഇടയില്‍ വന്ധ്യത വര്‍ധിച്ചാണ് വരുന്നത്. ഇങ്ങനെയൊക്കെ വരുമ്പോള്‍ കുട്ടികളില്ലാത്ത കാലം, കാലന് മാത്രമുള്ള കാലം വന്നു എന്നു പറയാം.
ജീവിതത്തിന്റെ പവിത്രതയെപ്പറ്റി ആരും ചിന്തിക്കുന്നില്ല. മനുഷ്യശരീരം എന്നത് ഒരു മാംസകഷണം മാത്രമാണ് എന്നതാണ് പലരുടേയും വിചാരം. ആ നേരത്താണ് കത്തോലിക്കാസഭ പഠിപ്പിക്കുന്നത് ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുന്ന നേരം മുതല്‍ സ്വാഭാവികമായ അന്ത്യം വരെ ജീവന് പവിത്രമാണെന്ന്. അത് ആ രീതിയില്‍ ആദരിക്കപ്പെടണം എന്ന്. അതാണ് ജീവന്റെ സംസ്കാരം. ജീവന്റെ സംസ്കാരം ഉദ്ഘോഷിക്കുവാനുള്ള ഒരു സന്ദര്‍ഭമാണിത്. ഒരു വേദിയാണ് ഇത്. പണ്ടു കാലത്ത് ചിന്തകര്‍ പറഞ്ഞു, ചിന്തിക്കുന്നു അതുകൊണ്ട് ഞാനുണ്ട് എന്ന്. ശരീരത്തിന് പ്രാധാന്യം കിട്ടിക്കഴിഞ്ഞപ്പോള്‍ പിന്നെ അത് തിരുത്തിപ്പറഞ്ഞു. എനിക്കു നിന്നെ മുറിവേല്‍പ്പിക്കാന്‍ കഴിയും, അതുകൊണ്ട് ഞാനുണ്ട് എന്ന്. അതു ഗുണ്ടാ നിയമമാണ്. സര്‍ക്കാര്‍ ഔദ്യോഗികമായി എണ്ണിത്തിട്ടപ്പെടുത്തിയിട്ടുള്ള നാലായിരത്തോളം ഗുണ്ടകളുടെ കാര്യമല്ല. ഉള്ളിലിരുപ്പുകൊണ്ട് നമുക്ക് എല്ലാവര്ക്കും മറ്റുള്ളവരെ മുറിവേല്‍പ്പിക്കാന്‍ സാധിക്കും. അങ്ങനെ ജീവിക്കുന്നവരാകും നമ്മള് അനേകര്‍.
ലാഭനഷ്ടങ്ങളാണ് ഇന്നു മനുഷ്യനെ ഭരിക്കുന്നത്. നശീകരണത്തിന്റെ വാക്കുകളാണ് ഇന്ന് സൃഷ്ടികളുടെ വാക്കുകളായി ആഘോഷിക്കപ്പെടുന്നത്. ഒരു പോസിറ്റീവായ കാര്യം, നല്ല കാര്യം ചെയ്തുകഴിഞ്ഞാല്‍ പുറത്തുതട്ടി നമ്മെ അഭിനന്ദിക്കുന്നത് എങ്ങനെയൊക്കെയാണ്? നല്ലൊരു കാര്യം ചെയ്തുകഴിഞ്ഞ് പുറത്തു തട്ടിയിട്ടു പറയുന്നത് നീ പൊളിയാണെന്നാണ്. പൊളി എന്നു പറഞ്ഞാല്‍ നുണയാണെന്നാണ്. തല്ലിപ്പൊളി എന്നു പറഞ്ഞാല്‍ തകര്‍ക്കലാണ്. വാക്കുകളുടെ അര്‍ഥം തലകുത്തിവച്ചിട്ട് അതിനെ വലിയൊരു ജീവിത പ്രമാണമായിട്ട് കാത്തുവരുമ്പോള് ജീവനല്ല മരണമാണ് നമ്മള് വരിക്കുന്നത്. ആ ഒരു കാര്യം തിരിച്ചിടുവാന്‍ വേണ്ടിയിട്ടാണ് നമ്മള് ഇവിടെ വന്നിരിക്കുന്നത്.
എല്ലാവര്ക്കും ജീവനില്‍ കൊതിയുണ്ട്. പക്ഷേ ജീവനെക്കുറിച്ച് ആഹ്ലാദം കുറവാണ്. ജീവനില്‍ ആഹ്ലാദിക്കാനാണ് നമ്മള് ഇവിടെ കൂടിയിരിക്കുന്നത്. നമ്മുടെ രാജ്യത്തിന് വളരെയധികം സേവനം ചെയ്തിട്ടുള്ളൊരു സമൂഹമാണ് പാര്‍സി സമൂഹം. പേര്‍ഷ്യയില്‍ നിന്നു വന്നതാണ്. 1941-ല്‍ ഒരു ലക്ഷത്തി പതിനാലായിരം പാര്സികളുണ്ടായിരുന്നു ഇവിടെ. 2001-ല്‍ അറുപത്തൊന്പതിനായിരത്തി അറുന്നൂറ്റി ഒന്നായി അതു കുറഞ്ഞു. 2011-ല്‍ അവരുടെ ജനസംഖ്യ അന്‍പത്തിയേഴായിരത്തി ഇരുന്നൂറ്റി അന്പത്തിയേഴായി. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ പാര്സികളുള്ളത്. എണ്ണൂര്‍ പേര് മരിക്കുമ്പോള്‍ അവിടെ ഇരുന്നൂറു ജനനമേ ഉണ്ടാകുന്നുള്ളൂ. അന്യംനിന്നുപോകുന്ന ഈ സമൂഹത്തെ സംരക്ഷിക്കാനായി കേന്ദ്രത്തിലെ ന്യൂനപക്ഷ വകുപ്പ് ചില പ്രോഗ്രാമുകളൊക്കെ സംഘടിപ്പിച്ചിട്ടുണ്ട്. കുടുംബത്തിലെ അംഗങ്ങളെ വര്‍ധിപ്പിക്കുന്നതിനു കൗണ്‍സലിങ്, ശില്പശാല, ബോധവത്കരണം എന്നിങ്ങനെ. പത്തുവര്‍ഷത്തിനിടയ്ക്ക് രണ്ടു കോടി 25 ലക്ഷം രൂപയാണ് ഇതിനായി ചെലവാക്കിയിട്ടുള്ളത്. വരുമാനം കുറഞ്ഞവര്‍ക്ക് 10 ലക്ഷം രൂപവച്ച് കൊടുക്കുവാനും തീരുമാനിച്ചു.
നമ്മുടെ കാര്യം ഒന്നു നോക്കുകയാണെങ്കില്‍ കേരളത്തില്‍ സാമാന്യം നല്ല തോതില്‍ ക്രിസ്ത്യാനികളുള്ള രണ്ടു ജില്ലകളാണ് ഇടുക്കിയും പത്തനംതിട്ടയും. അവിടുത്തെ വളര്‍ച്ച സീറോ ഡിഗ്രിയാണ്. ഒരു ജനസംഖ്യ സ്റ്റേബിളായി നില്ക്കണമെങ്കില് രണ്ടു ദശാംശം ഒന്ന് ജനനം ഒരു കുടുംബത്തില്‍ ഉണ്ടാവണം. മരണത്തിന്റെ സംഖ്യ കണക്കില്‍ നിന്നു മാറുകയും ചെയ്യും. അപ്പോള്‍, നമ്മള് അന്യംനിന്നുപോകുന്ന രീതിയിലാണ്. പ്രായമായവരുടെ എണ്ണം കൂടുകയും യുവാക്കന്മാര് സപ്പോര്‍ട്ടിംഗ് ആയി, വര്‍ക്കിംഗ് ഫോഴ്സായി ഇല്ലാതെയും വന്നാല്‍ ആ രാജ്യം നശിക്കും. ജപ്പാനിലും ചൈനയിലും ഒക്കെ സംഭവിക്കുന്നത് അതാണ്. നയം അവര്‍ തിരുത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടെ ജനസംഖ്യയില്‍ 40-45 ശതമാനം യുവതയാണ്. അത് വലിയൊരു സമ്പന്നതയാണ്.
നമ്മള് സമൂഹത്തില്‍ ഉത്തരവാദിത്വമുള്ള മാതാപിതാക്കളാണ്. എത്ര കുട്ടികളെ വേണമെന്നു നിശ്ചയിക്കുന്നത് പള്ളിയല്ല, മെത്രാനല്ല, അച്ചന്മാരുമല്ല, ഭാര്യാഭര്ത്താക്കന്മാര് ഉത്തമബോധ്യത്തില്‍ എടുക്കേണ്ട തീരുമാനമാണത്. കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ ദാനമാണ്. അനുഗ്രഹമാണ്. മനുഷ്യാനന്തരകാലം വരാന്‍ പാടില്ല.
Related
Related Articles
ആത്മീയസാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ രൂപതകള്‍ മാതൃക -കര്‍ദിനാള്‍ ഡോ. റെയ്നര്‍ മരിയ വോള്‍ക്കി
എറണാകുളം/നെയ്യാറ്റിന്‍കര: ആത്മീയ പ്രവര്‍ത്തനങ്ങളിലും അതില്‍നിന്നും ഉള്‍ക്കൊള്ളുന്ന പ്രേരണയാല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും വരാപ്പുഴ അതിരൂപതയും നെയ്യാറ്റിന്‍കര രൂപതയും മാതൃകയാണെന്ന് കൊളോണ്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. റെയ്നര്‍ മരിയ വോള്‍ക്കി. കര്‍ദിനാള്‍
മതാദ്ധ്യാപകര്‍ മികച്ച മാതൃകകളാകണം: ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
എറണാകുളം: വിശ്വാസ ജീവിതത്തില്‍ നേര്‍വഴി തെളിക്കാന്‍ മതാദ്ധ്യാപകര്‍ മികച്ച മാതൃകകളാകണമെന്ന് അര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. വരാപ്പുഴ അതിരൂപത മതാദ്ധ്യാപക കണ്വന്ഷന് ‘ഡിഡാക്കേ – 2018’
തപസ്സുകാലം രണ്ടാം ഞായര്‍
First Reading Genesis 22:1-2,9a,10-13,15-18 Abraham obeyed God and prepared to offer his son, Isaac, as a sacrifice. Responsorial Psalm Psalm
No comments
Write a comment
No Comments Yet!
You can be first to comment this post!