ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതലകള്‍ കൈമാറി

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതലകള്‍ കൈമാറി
കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ തന്റെ ചുമതലകള്‍ കൈമാറി. കന്യാസ്ത്രീയുടെ പരാതിയില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടിസ് ലഭിച്ചതോടെയാണ് ചുമതലകള്‍ കൈമാറിയിരിക്കുന്നത്. 19ന് കേരളത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകാനാണ് ബിഷപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഫാ.മാത്യു കോക്കണ്ടത്തിനാണ് രൂപതയുടെ ഭരണചുമതല. രൂപതയില്‍ നിന്ന് മാറിനില്‍ക്കുമ്പോള്‍ നടത്തുന്ന സാധാരണ നടപടിയുടെ ഭാഗമായാണിതെന്ന് ഇതു സംബന്ധിച്ച് പുരോഹിതര്‍ക്കും സന്യസ്തര്‍ക്കും അയച്ച കത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിശദമാക്കുന്നുണ്ട്്. കഴിഞ്ഞ 13നാണ് കത്തയച്ചിരിക്കുന്നത്. ഫാ.ബിബിന്‍ ഓട്ടക്കുന്നേല്‍, ഫാ.ജോസഫ് തേക്കുംകാട്ടില്‍, ഫാ.സുബിന്‍ തെക്കേടത്ത് എന്നിവര്‍ക്കും ചുമതലകള്‍ വീതിച്ചു നല്കിയിരിക്കുന്നു.
തനിക്കെതിരെയുള്ള ആരോപണത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് കത്തില്‍ വിശദീകരിക്കുന്നു. ആരോപണങ്ങളില്‍ വൈരുധ്യമുണ്ടെന്ന് പൊലീസ് തന്നെ വ്യക്തമാക്കിയ കാര്യം മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞിരിക്കുമല്ലോഎന്നും അദ്ദേഹം സൂചിപ്പിക്കുന്നു. കേരളത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടുതല്‍ വ്യക്തതയ്ക്കായി തന്നെ വിളിച്ചുവരുത്തുമെന്ന് സൂചനയുണ്ട്. താന്‍ വിഷമകരമായ ഒരു സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ തനിക്കായി നിങ്ങളുടെ പ്രാര്‍ത്ഥന തുടരണം. 
തനിക്കുവേണ്ടിയും ഇര എന്നു വിശേഷിപ്പിക്കപ്പെടുന്നയാള്‍ക്കു വേണ്ടിയും അവരെ പിന്തുണയ്ക്കുന്നവര്‍ക്കു വേണ്ടിയും നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. അതുവഴി ദൈവികമായ ഇടപെടലുകളുണ്ടാകുകയും ഹൃദയങ്ങളില്‍ മാറ്റം സംഭവിക്കുകയും സത്യം പുറത്തുവരികയും ചെയ്‌തേക്കാമെന്ന് ബിഷപ് പ്രത്യാശ പ്രകടിപ്പിക്കുന്നു. ആരോപണം അന്വേഷിക്കുന്ന സംഘത്തിന്റെ കണ്ടെത്തലുകളുടെ ഫലങ്ങള്‍ താന്‍ കാത്തിരിക്കുകയാണെന്നും ദൈവത്തിന്റെ കരങ്ങളില്‍ എല്ലാം സമര്‍പ്പിക്കുന്നുവെന്നും കത്തിലുണ്ട്.

Related Articles

LDF-UDF സർക്കാരുകൾ ചെല്ലാനം ഉൾപ്പെടുന്ന തീരജനതയെ വഞ്ചിച്ചു:
കെസിവൈഎം കൊച്ചി രൂപത.

സുരക്ഷിതമായി ജീവിക്കുന്നതിനുള്ള തീരദേശ നിവാസികളുടെ അവകാശം നിഷേധിക്കുന്ന തരത്തിൽ, വാഗ്ദാനങ്ങൾ മാത്രം നല്കികൊണ്ട് മാറിമാറിവന്ന ഇടത് വലത് ഭരണകൂടങ്ങൾ ചെല്ലാനം ഉൾപ്പെടെയുള്ള തീര ജനതയെ വഞ്ചിച്ചുക്കുകയാണെന്ന് കെ

തടവറയിലെ ഈസ്റ്റര്‍ സന്ദേശ യാത്ര

കൊല്ലം: രൂപതാ ടെലഫോണ്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഈസ്റ്റര്‍ സന്ദേശയാത്ര നടത്തി. കഴിഞ്ഞ പതിനേഴു വര്‍ഷങ്ങളായി സെന്‍ട്രല്‍ ജയിലില്‍ നടത്തുന്ന ഈസ്റ്റര്‍ സന്ദേശയാത്ര

വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന തരംതാണതും അനുചിതവുമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി

കൊച്ചി: കേരള നവോത്ഥാനത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പങ്കില്ലെന്ന തരത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന തരംതാണതും അനുചിതവുമാണെന്ന് കെസിവൈഎം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*