Breaking News
തൃക്കാക്കര വിധിതീര്‍പ്പ് അതിനിര്‍ണായകം
രണ്ടാം പിണറായി സര്‍ക്കാരിന്റെ ‘ഉറപ്പോടെ മുന്നോട്ട്’ (പറഞ്ഞത് നടപ്പാക്കും) എന്ന ഒന്നാം വാര്‍ഷിക പ്രോഗ്രസ് റിപ്പോര്‍ട്ട് ജൂണ്‍ രണ്ടിന് സാഘോഷം പുറത്തിറങ്ങും
...0സ്വര്ഗത്തിലേയ്ക്കുയരട്ടെ: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- സ്വര്ഗത്തിലേയ്ക്കുയരട്ടെ (ലൂക്കാ 24:46-53) ഇന്ന് നമ്മുടെ നാഥനായ ഈശോയുടെ സ്വര്‍ഗാരോഹണത്തിരുനാള്‍ ആഘോഷിക്കുകയാണ്. തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരുടെ സാന്നിധ്യത്തില്‍
...0അനുഗ്രഹമായവന്റെ സ്വർഗ്ഗം: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- അനുഗ്രഹമായവന്റെ സ്വർഗ്ഗം (ലൂക്കാ 24:46-53) ആരെയും മയക്കുന്ന ശാന്തതയോടെയാണ് ലൂക്കാ സുവിശേഷകൻ ശിഷ്യന്മാരിൽ നിന്നും വേർപിരിയുന്ന
...0എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0
ബിസിസി മാനവ വികസനത്തിന്റെ അടിസ്ഥാന ശൃംഖലയാകണം – എസ്. എം. വിജയാനന്ദ് ഐഎഎസ്

പത്തനാപുരം: മാനവ വികസനസൂചികയില്‍ കേരളം രാജ്യാന്തര തലത്തില്‍ തന്നെ മുന്നിലാണെങ്കിലും സംസ്ഥാനത്ത് ഇക്കാര്യത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നത് ആദിവാസികളും മത്സ്യത്തൊഴിലാളികളുമാണെന്ന് സംസ്ഥാനത്തെ മുന്‍ ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദ് ഐഎഎസ് പറഞ്ഞു. വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ വികസിത സമൂഹം എന്ന വിഷയത്തെ ആധാരമാക്കി കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) പുനലൂര്‍ രൂപതയിലെ പത്തനാപുരം സെന്റ് സേവ്യേഴ്സ് വിദ്യാനികേതനില്‍ ഒരുക്കിയ 33-ാം ജനറല്‍ അസംബ്ലിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിദ്യാഭാസം, ആരോഗ്യം തുടങ്ങിയ മാനവ വികസന മൂല്യങ്ങളാണ് ഭാവി വികസനത്തിന് അടിത്തറ. കേരളത്തില്‍ ക്ഷീരമേഖലയിലല്ല, മത്സ്യമേഖലയിലാണ് സഹകരണ പ്രസ്ഥാനം വളര്‍ത്തേണ്ടതെന്ന് അമുല്‍ ക്ഷീരവിപ്ലവത്തിന്റെ ശില്പി ഡോ. വര്‍ഗീസ് കുര്യന് പറയുമായിരുന്നു. മീന്പിടിച്ചുകൊണ്ടുവന്ന് സംസ്കരിച്ച് കയറ്റുമതി ചെയ്യുന്നതുവരെ ഒറ്റ ശൃംഖലയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വിപണിയിലെ ഇടപെടല്‍ നടത്തി മുഴുവന്‍ മൂല്യവും ലഭ്യമാക്കാന്‍ കഴിയുന്ന സംവിധാനത്തെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. കോര്‍പറേറ്റുകളുടെ ലാഭക്കൊതിക്കു മുന്പില് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ശാക്തീകരണത്തിനുള്ള ഇച്ഛാശക്തി ബന്ധപ്പെട്ടവര്‍ക്ക് ഇല്ലാതെപോയി. മത്സ്യഫെഡ് വാസ്തവത്തില്‍ ക്ഷേമപ്രവര്‍ത്തനത്തിനുള്ള ഏജന്‍സി മാത്രമായി മാറിയത് പരിതാപകരമാണ്.
പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യം ഇതിലും ഭയാനകമാണ്. കാലാവസ്ഥവ്യതിയാനം കേരളത്തിന് വന്‍ ഭീഷണിയാണെന്ന് മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ് എന്നും നമ്മെ ഓര്‍മിപ്പിക്കുന്നു. 600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടല്‍ത്തീരവും അത്രയും വരുന്ന പശ്ചിമഘട്ടവും അതിനിടയില്‍ വീതി കുറഞ്ഞ ഭൂപ്രദേശവും കാലവര്‍ഷവും നഷ്ടപ്പെട്ട പച്ചപ്പുമെല്ലാമായി കേരളത്തിന്റെ ദുരന്തസാധ്യത വളരെ വലുതാണ്. തെക്കന്‍ കേരളത്തില്‍ സമുദ്രജലനിരപ്പ് 20 സെന്റി മീറ്റര്‍ ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇതിനിടെ കടലിലെ മത്സ്യലഭ്യതയും വിഭവസ്രോതസും കുറഞ്ഞുവരികയാണ്. ട്രോളിങ് നിരോധനം ഉണ്ടായിട്ടും മത്സ്യസമ്പത്ത് കുറയുന്നു-കൊല്ലം ജില്ലാ കലക്ടര്‍ എന്ന നിലയില്‍ കേരളത്തില്‍ ആദ്യമായി ട്രോളിംഗ് നിരോധനം നടപ്പാക്കിയ വിജയാനന്ദ് പറഞ്ഞു.
തുറസായ പൊതുസ്ഥലങ്ങള്‍ അതിവേഗം സ്വകാര്യവത്കരിക്കപ്പെടുകയാണ്. കടല്‍ത്തീരം മാനവരാശിയുടെ പൊതുസ്വത്താണെന്ന് ബൊഗോട്ടയിലെ മേയര്‍ ഒരു സന്ദര്‍ശനവേളയില്‍ പറയുകയുണ്ടായി. ദശലക്ഷം വര്‍ഷം കഴിഞ്ഞാലും ബീച്ച് ബീച്ചായിതന്നെയിരിക്കണം. ഇപ്പോള്‍ തീരത്തു നിന്ന് 50 മീറ്റര്‍ പരിധി കഴിഞ്ഞാല്‍ വികസനവും നിര്മിതിയുമാകാം എന്നാണു പറയുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവയ്ക്കാം എന്നത് അശ്വാസകരമാണ്. എന്നാല്‍ ടൂറിസം വികസനത്തിന്റെ പേരില്‍ തീരവാസികളുടെ ഭൂമി വ്യാപകമായി അന്യാധീനപ്പെടും. തീരശോഷണം തടയുന്നതിന് പരമ്പരാഗതരീതിയില്‍ കടലില്‍ കല്ലിടുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ല.
എന്നും ദരിദ്രരുടെ പക്ഷത്ത് നിലയുറപ്പിക്കുകയും, മദ്യനിരോധനം പോലുള്ള ചില സാമൂഹിക പ്രശ്നങ്ങളില്‍ കക്ഷിരാഷ്ട്രീയം നോക്കാതെ ധീരമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സഭ കേരളത്തിന്റെ സാംസ്കാരിക മഹിമയുടെയും മതസൗഹാര്‍ദത്തിന്റെയും ഉജ്വല മാതൃക കൂടിയാണെന്ന് വിജയാനന്ദ് പറഞ്ഞു. 60 വര്‍ഷം മുന്‍പ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിനായി തിരുവനന്തപുരം ബിഷപ് ഡോ. പീറ്റര്‍ ബര്‍ണാര്‍ഡ് പെരേര തുമ്പയിലെ പള്ളി വിട്ടുകൊടുത്തത് ഇന്നത്തെ കാലത്ത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്.
തിരുവനന്തപുരത്ത് മരിയനാട് അദ്ദേഹം വികസന പരീക്ഷണത്തിന്റെ ഒരു മാതൃക സൃഷ്ടിച്ചു. 1962ല്‍ ആളില്ലാതുറയില്‍ 30 ഏക്കര്‍ ഭൂമി വാങ്ങി അദ്ദേഹം ഒരു കമ്യൂണിറ്റി വികസിപ്പിച്ചു. തന്റെ വില്ലീസ് ജീപ്പില്‍ ബിഷപ് നേരിട്ട് അവിടെ വികസനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ചെന്നിരുന്നു. ചെറുപ്പക്കാരായ പ്രഫഷണല്ലിസനെ കൊണ്ടുവന്നു. സോഷ്യോളജിസ്റ്റ്, ഇക്കണോമിസ്റ്റ്, റിട്ടയേഡ് ഫിഷറീസ് ഉദ്യോഗസ്ഥന് എന്നിങ്ങനെ ഒരു ട്രയാംഗുലേഷന്‍. സാമൂഹികശാസ്ത്രപരമായ കാഴ്ചപ്പാടും സാമ്പത്തികശാസ്ത്രപരമായ വീക്ഷണവും നടപടിക്രമത്തിന്റെ ദര്‍ശനം ചേര്‍ന്ന സമഗ്ര പദ്ധതി. സാക്ഷരതയുടെ കാര്യത്തിലെന്ന പോലെ ലാറ്റിനമേരിക്കയിലെ പാബ്ലോ ഫ്രെയറിന്റെ അനാലിസിസ്, റിഫഌക്ഷന്‍, ആക്ഷന്‍ (അപഗ്രഥനം, ധ്യാനം, നടപടി) എന്നിങ്ങനെ പദ്ധതി വിശദമായി വിശകലനം ചെയ്തിരുന്നു. ജനങ്ങളുടെ ജീവിതാവസ്ഥയും ജീവിതത്തുടിപ്പും മനസിലാക്കി വേണം വികസനം എന്ന് അദ്ദേഹം ശഠിച്ചു. പല ഇടപെടലുകളും പരാജയപ്പെട്ടു. നൈലോണ്‍ വല പ്രചരിപ്പിക്കാന്‍ നോക്കി. എന്നാല്‍ അത് ചൂടുണ്ടാക്കുന്നതാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞതിനാല്‍ അത് ഉപേക്ഷിച്ചു. മലയാരത്തു നിന്ന് കപ്പ കടലോരത്തേക്കു കൊണ്ടുവരാനും മത്സ്യം മലയോരത്തേക്ക് എത്തിക്കാനുമുള്ള മറ്റൈാരു പദ്ധതിയും അദ്ദേഹം ആവിഷ്കരിച്ചു. എന്നാല്‍ അതും വജയിച്ചില്ല. എന്നാല്‍ ക്ഷമയോടെ വികസന സ്വപ്നം സാക്ഷാത്കരിക്കാന്‍ ആ ടീം തയാറായിരുന്നു. ക്ഷേമത്തില്‍ നിന്ന് വികസനത്തിലേക്ക് നീങ്ങുകയായിരുന്നു അവര്‍. എല്ലാം സൗജന്യമായി നല്കുന്നതിനു പകരം എല്ലാവരെയും കൂട്ടുത്തരവാദിത്വത്തില്‍ പങ്കുചേര്‍ക്കുന്ന പ്രക്രിയയായിരുന്നു അത്. നൂറു ശതമാനം സുതാര്യതയിലൂടെ ആഭ്യന്തര എതിര്‍പ്പുകളെ അതിജീവിച്ചു. സ്ത്രീശാക്തീകരണം എന്ന വാക്ക് ഇവിടെ പ്രചരിക്കുന്നതിന് എത്രയോ മുന്‍പ് മഹിളാസമാജത്തിലൂടെ കൂട്ടായ്മയുടെ ശക്തിയും അധികാരപങ്കാളിത്തവും പ്രാവര്‍ത്തികമാക്കി. നമുക്കു വിജയിക്കാം എന്ന ആ മുദ്രാവാക്യം തന്നെ വലിയ പാഠമായിരുന്നു.
അയല്‍ക്കൂട്ടം, കുടുംബശ്രീ എന്നിവയെക്കാള്‍ കൂടുതല്‍ സാധ്യതയുള്ള പ്രസ്ഥാനമാണ് ലത്തീന്‍ സഭയുടെ ബിസിസി സംവിധാനം. ജാതി, മതം എന്നിവയുടെ കാര്യത്തിലുള്ള സമജാതീയ കൂട്ടായ്മയും ഐക്യവും ഇതിന് കൂടുതല്‍ കുരുത്തേകുന്നു. സ്ഥാപന കേന്ദ്രീകൃതമല്ലാതെ ഓരോ കുട്ടിയുടെയും ജീവിതസാഹചര്യങ്ങള്‍ക്ക് അനുസൃതമായി വിദ്യാഭ്യാസ പരിപോഷണത്തിന് ബദല്‍ പദ്ധതികള്‍ ക്രമബദ്ധമായി ആവിഷ്കരിക്കാന്‍ കെആര്‍എല്‍സിസി വിദ്യാഭ്യാസ കമ്മീഷനും രൂപത, ഇടവക, ബിസിസി തലം വരെയുള്ള ശുശ്രൂഷാ സമിതികള്‍ക്കും കഴിയുമെന്നതില്‍ സംശയമില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കാള്‍ സഭാ ശുശ്രൂഷകര്‍ക്ക് ഇത്തരം അടിസ്ഥാന പ്രശ്നങ്ങളില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയും.
വിദ്യാഭ്യാസത്തിലൂടെ സമൂഹത്തില്‍ സ്റ്റാറ്റസ് ലഭിക്കും എന്നു തലമുറകളായി വിശ്വസിച്ചുവരുന്ന ഒരു കുടുംബ പാരമ്പര്യത്തില്‍ നിന്നു വരുന്ന തനിക്ക് തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളില്‍ തന്റെ ക്ലാസ് ടീച്ചറായിരുന്ന ഫാ. ജോര്‍ജ്, ഫ്രാന്‍സിസ് സേവ്യര്‍ തുടങ്ങിയവരില്‍ നിന്നു ലഭിച്ച പ്രചോദനം ജീവിതവിജയത്തില്‍ നിര്‍ണായകമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
സാമൂഹിക മാറ്റത്തില്‍ കുടുംബം ഏറെ ദുര്‍ബലമാകുന്നത് പല പ്രതിസന്ധികള്‍ക്കും ഇടയാക്കുന്നു. മദ്യപാനത്തെക്കാള്‍ ലഹരിമരുന്ന് ദുരുപയോഗം അനിയന്ത്രിതമായി വര്‍ധിക്കുകയാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ പെരുകുന്നു. അസഹിഷ്ണുത വര്‍ധിക്കുന്നു. പണ്ട് യൂണിവേഴ്സിറ്റ് കാമ്പസില്‍ എന്ത് അഭിപ്രായം പറയാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്തുപോലും രാഷ്ട്രീയ വിമര്‍ശനം സാധ്യമായിരുന്നു. എന്നാല്‍ ഇന്ന് രാഷ്ട്രീയമായി തീവ്രതരമായ വിദ്വേഷവും സംഘട്ടനവുമാണ് നമുക്കു ചുറ്റും. ന്യൂനപക്ഷങ്ങള്‍ ദേശീയതലത്തില്‍ അരക്ഷിതാവസ്ഥയിലാണ്. എന്‍ജിഒകളോട് പൊതുവെ വിരോധം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
അട്ടപ്പാടിയില്‍ ആദിവാസികളുടെ ആത്മാഭിമാനവും അര്‍ഹമായ ആനുകൂല്യങ്ങളും സംരക്ഷിക്കപ്പെടണം എന്നു വാദിച്ചതിന് നക്സല്‍ പ്രവര്‍ത്തകനെന്നു മുദ്രകുത്തി തന്നെ പുറത്താക്കിയ ആദ്യകാല ഔദ്യോഗിക സേവനകാലം അനുസ്മരിച്ച വിജയാനന്ദ്, സാധാരണക്കാരെ വിശ്വാസത്തിലെടുത്ത് ഏതു പ്രതിസന്ധിയെയും നേരിടാന്‍ കഴിയുമെന്ന് പല ഉദാഹരണങ്ങളിലൂടെയും സമര്‍ഥിച്ചു. അദ്ദേഹം കൊല്ലം കളക്ടറായിരുന്നപ്പോള്‍ തങ്കശേരിക്കടുത്ത കടപ്പുറത്ത് 168 വീടുകള്‍ കത്തിപ്പോയി. പാവപ്പെട്ടവര്‍ക്ക് വീടുവയ്ക്കാന്‍ സര്‍ക്കാര്‍ നല്‍കുന്നത് 3,000 രൂപയാണ്. കുടുംബങ്ങളെ മുഴുവന്‍ കളക്ടറുടെ കോണ്‍ഫറന്‍സ് ഹാളിലേക്കു വിളിച്ചുവരുത്തി, നഷ്ടപ്പെട്ട കുടിലുകള്‍ക്കു പകരം ചെറിയ വീടുകളിലേക്ക് അവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയെക്കുറിച്ച് അവരോടു സംസാരിച്ചു. കൊല്ലം ബിഷപ് 2,000 രൂപ വീതം സംഭാവന ചെയ്യുമെന്ന് അറിയിച്ചിരുന്നു. ലാറി ബേക്കര്‍ 9,000 രൂപ ചെലവു പ്രതീക്ഷിക്കുന്ന വീടുകള്‍ രൂപകല്പന ചെയ്തു. കളക്ടര്‍ എന്ന നിലയ്ക്ക് 1000 രൂപ കൂടി അനുവദിക്കാന്‍ സാധിക്കും. 3000 രൂപ വായ്പയായി ലഭ്യമാക്കും. മേയ്ക്കാട്ടു പണിക്ക് ഗുണഭോക്താക്കള്‍ സന്നദ്ധത അറിയിച്ചു. വീടുകള്‍ ആര്‍ക്കൊക്കെ, ഏതു ക്രമത്തില്‍ അലോട്ടു ചെയ്യണം എന്ന കാര്യത്തില്‍ കരക്കാര് തന്നെ തീരുമാനമെടുത്തു. നേരത്തെ വീടു വാങ്ങി വിറ്റുപോയവര്ക്ക് 3000 രൂപയുടെ ആനുകൂല്യമല്ലാതെ വീടു നല്‍കേണ്ടതില്ല എന്ന പൊതുവായ തീരുമാനവും അവരുടേതായിരുന്നു. ജനപങ്കാളിത്തത്തോടെ പുനരധിവാസവും വികസനവും എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നതിന്റെ മികച്ച ദൃഷ്ടാന്തമായിരുന്നു അത്.
വിദ്യാഭ്യാസത്തിലൂടെ ബുദ്ധി മാത്രമല്ല മനുഷ്യഹൃദയം കൂടി വികസിപ്പിക്കണമെന്നും അധ്യാപനം വെറും തൊഴിലല്ല, സമര്‍പ്പണത്തിന്റെ മനോഭാവമാണെന്നും ഫ്രാന്‍സിസ് പാപ്പാ ഓര്‍മിപ്പിക്കുന്നുണ്ട്. സമര്‍പ്പിത അധ്യാപകര്‍, സംഘടിതശക്തിയായി മാറിയ അധ്യാപകര്‍ ഇങ്ങനെ രണ്ടു തരം അധ്യാപകരുണ്ട്. പാവപ്പെട്ട കുട്ടികളെ തേടിപ്പിടിച്ച് ക്ലാസിലേക്ക് കൊണ്ടുവന്നും അവരുടെ ജീവിതത്തിലെ ക്ലേശങ്ങള്‍ കണ്ടറിഞ്ഞ് അവരോടൊപ്പം നടന്നും അവരുടെ ഭാവി കരുപ്പിടിപ്പിക്കുന്ന മാതൃകാ അധ്യാപകരുണ്ട്. വിദ്യാഭ്യാസ മുന്നേറ്റത്തിന് വ്യക്തികേന്ദ്രീകൃതവും കുടുംബകേന്ദ്രീകൃതവും സമുദായ കേന്ദ്രീകൃതവുമായ നയവും പ്ലാനിംഗും പദ്ധതിയും ആവശ്യമാണ്. കുട്ടിയുടെ ബുദ്ധിപരമായ വികസനം തുടങ്ങുന്ന ആ കുട്ടിയുടെ അമ്മ കൗമാരപ്രായത്തിലിരിക്കുമ്പോഴാണ്. കൗമാരപ്രായക്കാരിയായ പെണ്‍കുട്ടിയുടെ പോഷകാഹാരവും ആരോഗ്യവും അവള്‍ക്കു ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് അടിസ്ഥാനമാകും. അതുപോലെ കുടുംബത്തിന്റെ ജീവനോപാധിയും വിദ്യാഭ്യാസത്തില്‍ നിര്‍ണായക ഘടകമാകുന്നു. വിദ്യാഭ്യാസത്തിന്റെ ഭാഗമായി വയോധികരുടെ കാര്യത്തിലുള്ള ശ്രദ്ധയും കരുതലും മുന്‍നിര്‍ത്തിയുള്ള കരുണാര്‍ദ്ര മനോഭാവം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇസ്ലാമിക സമൂഹത്തില്‍ ഇതിന് നല്ല മാതൃകകളുണ്ട്.
ബദല്‍ വിദ്യാഭ്യാസം സ്കൂളില്‍ നിന്നു ലഭിക്കേണ്ടതിന് അനുബന്ധമായ പൂരണമാണ്. വീട്ടിലിരുന്നു പഠിക്കാന്‍ പറ്റാത്തവര്‍ക്കായി ജനകീയാസൂത്രണത്തില്‍ ടീച്ചേഴ്സ് ഗില്‍ഡ് പഠനമുറി ഒരുക്കുന്നതും കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്ത് അവരെ പഠിപ്പിക്കുന്നതും ഇതിന് ഉദാഹരണമാണ്. റെമഡിയല്‍, സപ്ലിമെന്ററി കോച്ചിംഗ്, കംപ്യൂട്ടര്‍ പരിശീലനം എന്നിങ്ങനെ വിവിധ പദ്ധതികള്‍ നടപ്പാക്കാനാവും. വോളന്ററി ടെക്നിക്കല്‍ കോര്‍ (വിടിസി) എന്ന പേരില്‍ വിദഗ്ധരായ സന്നദ്ധസേവകരുടെ സേവനം പൊതുനന്മയ്ക്കായി പ്രയോജനപ്പെടുത്താം. വിദേശികള്‍ ആധുനിക ശുശ്രൂഷയ്ക്കായി വരും. പൊതുനന്മയ്ക്കായി പ്രയോജനപ്പെടുത്താം. വിദേശത്തു നിന്നുപോലും വിദഗ്ധരും എത്തും. ആക്ഷന്‍ പ്ലാന്‍, സ്ട്രാറ്റജി സെറ്റിംഗ്, കോണ്‍സെപ്റ്റ് നോട്ട്, ഗൈഡ് ലൈന്‍സ്, വര്‍ക്ഷോപ്, കാസ്കേഡിംഗ് കപാസിറ്റി ബില്‍ഡിംഗ് സംസ്ഥാന, രൂപത, ഇടവക തലത്തില്‍ റിസോഴ്സ് പേഴ്സണ്‍സ്, സ്ഥിതിവിവര കണക്ക്, ഫോക്കസ് ഗ്രൂപ്പ്, സെന്സിറ്റൈഷന്, കുടുംബ കേന്ദ്രീകൃത പ്ലാനിംഗ്, ഡിഫറന്‍ഷ്യല്‍ ടാര്‍ഗെറ്റ് എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ ഇത്തരം ഇടപെടലുകളില്‍ ഏറെ സഹായകമാണ്.
അട്ടപ്പാടിയിലെ രണ്ട് ആദിവാസി കുട്ടികളെ എംബിബിഎസിനും വെറ്ററിനറി സയന്‍സ് പഠനത്തിനും പ്രാപ്തരാക്കിയ അനുഭവകഥ വിജയാനന്ദ് പറഞ്ഞത് ഏറെ പ്രചോദനകരമായിരുന്നു. ബിരുദപഠനത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത, അതിനുള്ള അപേക്ഷാഫോം എഴുതാന്‍ പോലും വശമില്ലാത്ത കുട്ടികളെ ഏതാനും അധ്യാപകരുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ഗൈഡ് ബുക്കുകളും ഉടുക്കാന്‍ വസ്ത്രവും കോളജിലെ റാഗിംഗിനെ അതിജീവിക്കാനുള്ള കൗണ്‍സലിംഗും മറ്റും നല്കി, ഇടയ്ക്ക് പരീക്ഷയില്‍ തോറ്റ് ലംപ്സം ഗ്രാന്റു കിട്ടാതെ പഠനം മുടങ്ങിയ കുട്ടിക്കുവേണ്ടി ഫീസടയ്ക്കാനുള്ള പണം കണ്ടെത്താനും യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറെ നേരിട്ടു കണ്ട് തുടര്‍പഠനത്തിനുള്ള അനുമതി വാങ്ങാനും മറ്റും നേരിട്ടിറങ്ങിയ കഥയാണത്. ആ കുട്ടി ഇന്ന് സംസ്ഥാന സര്‍വീസില്‍ ഒരു വകുപ്പിന്റെ ജോയിന്റ് ഡയറക്ടറാണ്.
സ്കില്ലിംഗ് പ്രധാനമാണ്. മികച്ച സ്ഥാ
പനത്തോടു ചേര്‍ന്ന് മികച്ച തൊഴില്‍ പരിശീലനത്തിനുള്ള സ്കില്‍ പാര്‍ക്ക് വികസിപ്പിക്കാന്‍ കഴിയും. ചില ഇടവകകള്‍ കേന്ദ്രീകരിച്ച് റിസോഴ്സ് ക്ലസ്റ്റര്‍ രൂപവത്കരിക്കുകയാണെങ്കില്‍ ഒരു മേഖലയുടെ വിദ്യാഭ്യാസ പുരോഗതിക്കുള്ള മിഷന് കാര്യക്ഷമമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും വിജയാനന്ദ് പറഞ്ഞു.
Related
Related Articles
സാമൂഹ്യമാധ്യമങ്ങളിലെ മരണഗ്രൂപ്പുകള്‍ ജാഗ്രതവേണം രക്ഷിതാക്കള്‍ക്ക്
സാമൂഹിക മാധ്യമങ്ങളുടെ ക്രിമിനല്‍ ദുരുപയോഗത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രണ്ടു വിദ്യാര്‍ഥികള്‍ വയനാട്ടില്‍ ആത്മഹത്യ ചെയ്ത സംഭവം. ‘സൈക്കോ ചെക്കന്’ എന്ന ഇന്‍സ്റ്റാഗ്രാം പേജിനെ പിന്തുടര്ന്നിരുന്ന രണ്ടു
വാക്കിനെ ആര്‍ക്കാണ് പേടി?
ഹെംലക്ക് ചെടിയുടെ ചാറുമായി സോക്രട്ടീസ് നില്പ്പുണ്ടിപ്പോഴും, കാലത്തിന്റെ തടവറയില്‍. ഏത് രാജ്യത്തും ഏതു സമൂഹത്തിലുമുണ്ട്, സോക്രട്ടീസ്; കറുപ്പിന്റെ വിധിയാളന്മാരുടെ മുന്നില്‍ മരണവിധി ശിരസാവഹിച്ചു കൊണ്ട്. ജ്ഞാനത്തിന്റെ ശബ്ദത്തെ
ട്രംപ് ഇന്ത്യയിലെത്തുമ്പോള്‍
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനം പ്രതീക്ഷകളും ആശങ്കകളും വിവാദങ്ങളും ഉയര്‍ത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ അഹമ്മദാബാദില്‍നിന്ന് ആരംഭിച്ച ട്രംപിന്റെ സന്ദര്‍ശനം ഇന്ത്യ-യുഎസ് ബന്ധത്തില്‍ കാര്യമായ