Breaking News

ബുര്‍കിന ഫാസോയെ മാതാവിന്റെ നിര്‍മല ഹൃദയത്തിനു പ്രതിഷ്ഠിച്ചു

ബുര്‍കിന ഫാസോയെ മാതാവിന്റെ നിര്‍മല ഹൃദയത്തിനു പ്രതിഷ്ഠിച്ചു

ഔഗദൗഗോ: ഇസ്‌ലാമിക തീവ്രവാദ ആക്രമണങ്ങളില്‍ ആയിരക്കണക്കിന് ക്രൈസ്തവര്‍ കൊല്ലപ്പെട്ട പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സഹേല്‍ മേഖലയിലെ ബുര്‍കിന ഫാസോ, നിഷെര്‍ രാജ്യങ്ങളിലെ 17 കത്തോലിക്കാ രൂപതകളില്‍ നിന്നുള്ള വിശ്വാസികള്‍ എട്ടു മെത്രാന്മാരോടൊപ്പം യാഗ്മയിലെ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ ഒത്തുചേര്‍ന്ന് തങ്ങളുടെ രാജ്യങ്ങളെ പരിശുദ്ധ മാതാവിന്റെ നിര്‍മല ഹൃദയത്തിനു സമര്‍പ്പിച്ചു.
തിന്മയുടെ ശക്തികള്‍ക്കുമേല്‍ ദൈവം തങ്ങള്‍ക്കു വിജയം നല്‍കുമെന്ന ഉറപ്പും വിശ്വാസവും പ്രത്യാശയുമാണ് ഈ സമര്‍പ്പണമെന്ന് ഇരു രാജ്യങ്ങളുടെയും മെത്രാന്മാരുടെ സംയുക്ത സമിതി വ്യക്തമാക്കി. ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കൈകളിലേന്തുന്ന സംഘങ്ങള്‍ അവ ഉപേക്ഷിക്കാനും തങ്ങളുടെ സഹോദരങ്ങളെ കൊന്നൊടുക്കാതിരിക്കാനും ഇടവരട്ടെയെന്ന് ഔഗദൗഗോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഫിലിപ്പെ ഔദ്രാഗോ പ്രാര്‍ഥിച്ചു.
ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുപ്രകാരം കഴിഞ്ഞ കൊല്ലം ബുര്‍കിന ഫാസോ, മാലി, നിഷെര്‍ എന്നിവിടങ്ങളിലായി 4,000 പേര്‍ ഇസ്‌ലാമിക തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. സഹേല്‍ മേഖലയില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 2,200 ആക്രമണങ്ങളിലായി 11,500 പേരാണ് കൊല്ലപ്പെട്ടത്. ജനസംഖ്യയില്‍ 60 ശതമാനം മുസ്‌ലിംകളുള്ള ബുര്‍കിന ഫാസോയുടെ വടക്കന്‍ മേഖലയില്‍ ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരെ ആക്രമണങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ 14-ാം തീയതി ഒരു പ്രൊട്ടസ്റ്റന്റ് ആരാധനാലയത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെടുകയുണ്ടായി. 2015നു ശേഷം ആറുലക്ഷത്തോളം പേര്‍ക്ക് വീടുവിട്ട് പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ ബുര്‍കിന ഫാസോയില്‍ 12 ലക്ഷത്തോളം ആളുകള്‍ കടുത്ത ക്ഷാമം നേരിടുകയാണെന്ന് റെഡ് ക്രോസ് പറയുന്നു. ദുരിതാശ്വാസ പ്രവര്‍ത്തകരെയും സൈനികരെയും മതന്യൂനപക്ഷങ്ങളെയും തട്ടിക്കൊണ്ടുപോയി അക്രമങ്ങളിലൂടെ ഭരണസംവിധാനങ്ങളെ അസ്ഥിരപ്പെടുത്താനാണ് തീവ്രവാദികള്‍ ശ്രമിക്കുന്നത്.


Related Articles

ക്യാമ്പസ് രാഷ്ട്രീയത്തിന് നിയമപ്രാബല്യം: സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹം-കെസിബിസി

എറണാകുളം: ക്യാമ്പസ് രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്ക് നിയമപ്രാബല്യം നല്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കുവാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കം കേരളത്തിലെ പൊതുസമൂഹത്തോടും വിദ്യാഭ്യാസമേഖലയോടും കോടതിവിധികളോടുമുള്ള വെല്ലുവിളിയാണെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍. സ്വാശ്രയ കോളജുകളെക്കൂടി

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങി

രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളം തുറന്നു. ബംഗളരുവില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ഇറങ്ങിയത്. ഇതുള്‍പ്പെടെ 32 വിമാനങ്ങളാണ് ഇന്ന് നെടുമ്പാശേരിയില്‍ വന്നുപോകുക.

ജീവിതത്തിന്റെ ആഴവും സിനിമയിലെ ജീവിതവും

നമ്മള്‍ കാണുന്ന കലാസൃഷ്ടികള്‍ വെറും ഒരു കാഴ്ചയല്ല. ജീവിതത്തിന്റെ ആഴത്തിലുള്ള അനുഭവങ്ങളാണ്. കലാസൃഷ്ടികള്‍ പലപ്പോഴും പ്രവചനസ്വഭാവമുള്ളവയാകാറുണ്ട്. 1920ല്‍ ജര്‍മനിയില്‍ ഇറങ്ങിയ ദ് കാബിനറ്റ് ഓഫ് ഡോ. കലിഗാരി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*