ബുറേവി ചുഴലിക്കാറ്റിന്റെ പുതിയ സഞ്ചാരപഥത്തില്‍ കേരളവും

ബുറേവി ചുഴലിക്കാറ്റിന്റെ പുതിയ സഞ്ചാരപഥത്തില്‍ കേരളവും

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് ബുറേവി ചുഴലിക്കാറ്റായി മാറി.വെള്ളിയാഴ്ച പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് കന്യാകുമാരി തീരത്തെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.

അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് ഡിസംബര്‍ 2 ന് വൈകീട്ടോടെ ശ്രീലങ്കന്‍ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ശ്രീലങ്കന്‍ തീരത്തെത്തുമ്പോള്‍ ചുഴലിക്കാറ്റിന്റെ അകത്തെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 80 മുതല്‍ 90 കിമീ വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ചുഴലിക്കാറ്റിന്റേതായി പുറത്തുവന്ന ഏറ്റവും പുതിയ സഞ്ചാരപഥത്തില്‍ കേരളവും ഉള്‍പ്പെടുന്നുണ്ട്. തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര വഴി ചുഴലിക്കാറ്റ് കടന്നു പോയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട വിവരം. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, എന്നീ ജില്ലകളിലായിരിക്കും കാറ്റിന്റെ സ്വാധീനം കൂടുതലുണ്ടാകുക.

ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തെക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണിത്.


Tags assigned to this article:
alertbuvericyclonekeralatamilnadu

Related Articles

ഇനി പിഎഫ്, ഇഎസ്‌ഐ ഇല്ലാത്ത കാലം

തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ചാണ് തൊഴില്‍ മന്ത്രാലയം പുതിയ നിയമത്തിന് അരങ്ങൊരുക്കിയിരിക്കുന്നത്. പ്രോവിഡന്റ് ഫണ്ട് നിയമം, ഇഎസ്‌ഐ നിയമം, ഗ്രാറ്റുവിറ്റി നിയമം, പ്രസവാനുകൂല്യനിയമം, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള

ദുരിതാശ്വാസ ധനത്തിൽ നിന്നും ബാങ്കുകൾ മിനിമം ബാലൻസ് പിഴ പിടിക്കരുത്: കളക്ടർ

ദുരന്തത്തിനിരയായവര്‍ക്കുള്ള സഹായധന വിതരണത്തില്‍ വീഴ്ച വരുത്തുന്ന ബാങ്കുദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റടക്കമുള്ള അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള. ദുരന്തനിവാരണനിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വീഴ്ച വരുത്തുന്നവര്‍ക്കെതിരെയുള്ള നടപടി.

ആര്‍ച്ച്ബിഷപ് ബച്ചിനെല്ലി 150-ാം ചരമവാര്‍ഷിക അനുസ്മരണം: പോസ്റ്റല്‍ കവര്‍ പ്രകാശനം ഇന്ന് (നവംബര്‍ 10, ശനി)

കൊച്ചി: പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ഇടയലേഖനത്തിലൂടെ മലയാളക്കരയില്‍ ജാതി മത ലിംഗ ഭേദമില്ലാതെ എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസത്തിന് ആധുനിക രീതിയില്‍ വ്യവസ്ഥാപിത സംവിധാനത്തിനു തുടക്കം കുറിച്ച വരാപ്പുഴ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*