ബോണക്കാട് പിയാത്തയും കുരിശിന്റെ വഴി തൂണുകളും ധ്യാനസെന്ററും ആശിര്‍വദിച്ചു

നെയ്യാറ്റിന്‍കര: ബോണക്കാട് അമലോത്ഭവമാതാ ദൈവാലയത്തിന് സമീപത്തായി പിയാത്ത രൂപവും തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ത്ഥിക്കാനായി ധ്യാന സെന്ററും, കുരിശിന്റെ വഴി തൂണുകളും ആശിര്‍വദിച്ചു. ബോണക്കാട് കുരിശുമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ധ്യാനസെന്റര്‍ പണികഴിപ്പിച്ചിരിക്കുന്നത്. 70 അടിയോളം നീളമുള്ള ധ്യാനസെന്ററില് വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനും കുരിശിന്റെ വഴി പ്രാര്‍ത്ഥന നടത്താനുമുള്ള സൗകര്യമുണ്ട്. 6 അടി പൊക്കമുള്ള പിയാത്ത തിരുസ്വരൂപം അള്‍ത്താരക്കുള്ളില്‍ കുരിശിന് താഴെയായാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. തീര്‍ത്ഥാടന പതാക ഉയര്‍ത്തുന്നതിന് മുന്‍പായി പിയാത്തയും കുരിശിന്റെ വഴി തൂണുകളും ധ്യാന സെന്ററും ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ ആശിര്‍വദിച്ചു.
Related
Related Articles
And the Oscar goes to.. ഓസ്കര് ‘സദസ്സി’ല്‍ ടൊവിനോ തോമസും!
ഓസ്കര് പ്രഖ്യാപനത്തിനു ശേഷമുളള ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയിരുന്നു. . ടൊവിനോ തോമസിന്റെ പുതിയ ചിത്രം ആന്‍ഡ് ദ ഓസ്കര് ഗോസ് ടുവിന്റെ രണ്ടാമത്തെ പോസ്റ്ററായിരുന്നു
ക്രിസ്റ്റി ഫർണാൻണ്ടസ് ലത്തീൻ പിന്നാക്കാവസ്ഥ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷനിൽ
ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ അംഗമായി ഡോ. ക്രിസ്റ്റി ഫെർണാണ്ടസിനെ തിരഞ്ഞെടുത്തു. വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളിലെ പിന്നാക്കാവസ്ഥയാണ് കമ്മീഷൻ
സ്റ്റാൻ സ്വാമിക്ക് സിപ്പറും സ്ട്രോയും ഇനി ജയിലിൽ എത്തും
സ്റ്റാൻ സ്വാമിക്ക് സിപ്പറും സ്ട്രോയും ഇനി ജയിലിൽ എത്തും എൺപത്തി മൂന്നുകാരനായ ആക്ടിവിസ്റ്റ് സ്റ്റാൻ സ്വാമി കഴിഞ്ഞ ദിവസം സ്ട്രോയും സിപ്പറും ആവശ്യപ്പെട്ടു നൽകിയ ഹർജി കോടതി