Breaking News

ബോള്‍ഗാട്ടി യൂത്ത് വിങ്ങിന് പുതിയ നേതൃത്വം

ബോള്‍ഗാട്ടി യൂത്ത് വിങ്ങിന് പുതിയ നേതൃത്വം

എറണാകുളം: സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ബോള്‍ഗാട്ടി ഇടവകയിലെ യുവജന കൂട്ടായ്മയായ യൂത്ത് വിങ്ങ് ബോള്‍ഗാട്ടിയുടെ പുതിയ നേതൃത്വം ഫെബ്രുവരി 24ന് സത്യപ്രതിജ്ഞ ചെയ്തു. ജിന്‍സണ്‍ മെന്റസിന്റെയും അക്ഷയ് കമലോസിന്റെയും നേതൃത്വത്തില്‍ 14 യുവജനങ്ങളാണ് ഭാരവാഹികളായി ചുമതലയേറ്റെടുത്തിരിക്കുന്നത്.
യുവജനങ്ങളുടെ നേതൃത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിക്ക് റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി മുഖ്യകാര്‍മികത്വം വഹിച്ചു. കാശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദികളുടെ ആക്രമണത്തില്‍ രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്‍മാരെ അനുസ്മരിച്ചുകൊണ്ട് ബോള്‍ഗാട്ടി യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥനയും പുഷ്പാര്‍ച്ചനയും നടത്തി.
ദിവ്യബലിക്ക് ശേഷം നടന്ന ചടങ്ങില്‍ റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി അനുസ്മരണ പ്രാഭാഷണം നടത്തി. ഫൊറോന വികാരി ഫാ. ജൂഡിസ് പനയ്ക്കല്‍, ഇടവക വികാരി ഫാ. ജയന്‍ പയ്യപ്പിള്ളി, ഡീക്കന്‍ ജിജോ ഒഎസ്എ എന്നിവര്‍ സംബന്ധിച്ചു.


Related Articles

രാഷ്ട്രീയ അജന്‍ഡയുടെ കെണിയില്‍ വിശ്വാസികള്‍

സരയൂനദീതീരത്ത് മൂന്നു ലക്ഷം ദീപങ്ങളുടെ ഉത്സവക്കാഴ്ചയെക്കാള്‍ കണ്ണഞ്ചിക്കുന്ന ദീപാവലി രാഷ്ട്രീയ വെടിക്കെട്ടാണ് ഉത്തര്‍പ്രദേശിലെ BJP മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരികൊളുത്തിവച്ചത്. ഭൂരിപക്ഷ ഹൈന്ദവ മതവികാരത്തിന്റെയും വര്‍ഗീയവിദ്വേഷത്തിന്റെയും പെരുമ്പറ

സുല്‍ത്താനിലെ ക്രിസ്തുവിനെ കണ്ട രണ്ടാം ക്രിസ്തു

  മതാന്തര സംവാദത്തിന്റെ, ക്രിസ്തുവിന്റെ സ്‌നേഹസന്ദേശത്തില്‍ അധിഷ്ഠിതമായ പാരസ്പര്യത്തിന്റെ ചരിത്രപാഠത്തില്‍ ഏറ്റവും തിളക്കമേറിയ അധ്യായമാണ് കുരിശുയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ 1215 നവംബര്‍ 30ന് ഈജിപ്തിലെ നൈല്‍ നദീതീരത്തെ യുദ്ധക്യാമ്പില്‍

ലോകത്തിലെ മികച്ച അധ്യാപകനായി രഞ്ജിത് സിന്‍ഹ ദിസാലെ

മുംബൈ:ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള അവാര്‍ഡ് കരസ്തമാക്കി മഹാരാഷ്ട്രയിലെ പ്രൈമറി അദ്ധ്യാപകന്‍. വര്‍ക്കി ഫൗണ്ടെഷന്റെ 7 കോടി രൂപയുടെ ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് മഹാരാഷ്ട്ര സ്വദേശി രഞ്ജിത് സിന്‍ഹ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*