ബോള്‍ഗാട്ടി സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ‘ജീവനാദം’ ശാക്തീകരണവാരം

ബോള്‍ഗാട്ടി സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ‘ജീവനാദം’ ശാക്തീകരണവാരം

എറണാകുളം: ‘ജീവനാദം‘ സമ്പൂര്‍ണ്ണ ഇടവകയായ ബോള്‍ഗാട്ടി സെന്റ് സെബാസ്റ്റ്യന്‍ ഇടവകയില്‍ ‘ജീവനാദം’ പ്രചാരണത്തിന്റെ ഭാഗമായി ‘ജീവനാദം ശാക്തീകരണവാരം’ സംഘടിപ്പിച്ചു. ‘ജീവനാദം’ മാനേജിംഗ് എഡിറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരക്കല്‍ വാരാചരണം ഉദ്ഘാടനം ചെയ്തു. ലത്തീന്‍ സമുദായത്തിന്റെ മുഖപത്രമായ ‘ജീവനാദം’ ഓരോ കുടുംബത്തിലും എത്തിച്ചേരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. സമുദായത്തിന്റെ മാധ്യമ പ്രേഷിതശുശ്രൂഷയില്‍ ബോള്‍ഗാട്ടി ഇടവക നല്‍കുന്ന സേവനങ്ങള്‍ക്ക് ഫാ. മില്‍ട്ടണ്‍ നന്ദി അറിയിച്ചു.
ഇടവകയിലെ 30 കുടുംബയൂണിറ്റുകളില്‍ എല്ലാ ആഴ്ചയിലും മുടങ്ങാതെ പത്രവിതരണം നടത്തുന്ന 30 അല്മായ സഹോദരങ്ങളെയും മൂന്ന് ബ്ലോക്ക് ഭാരവാഹികളെയും ബിസിസി കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ പാരിതോഷികങ്ങള്‍ നല്‍കി ആദരിച്ചു. വാരാചരണത്തിനും ദിവ്യബലിയര്‍പ്പണ
ത്തിനും വികാരി ഫാ. ജയന്‍ പയ്യപ്പിള്ളി, ബിസിസി കേന്ദ്ര സമിതി ട്രഷറര്‍ സ്റ്റാന്‍ലി പായ്‌വ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Related Articles

വെള്ളാപ്പള്ളിയെ മാറ്റാൻ സർക്കാർ തയ്യാറാകുമോ? കെ എൽ സി എ

കേരള നവോത്ഥാന ചരിത്രത്തിൽ മറക്കാനാവാത്ത സംഭാവനകൾ നൽകിയ ഉദയംപേരൂർ സൂനഹദോസ് പോലുള്ള ചരിത്രസംഭവങ്ങൾ മറന്ന്   ഏതാനും ചില സംഘടനകളെ മാത്രം തിരഞ്ഞുപിടിച്ച് നവോത്ഥാന മതിൽ സൃഷ്ടിക്കാൻ തുനിഞ്ഞ

കടലിന്റെയും തീരത്തിന്റെയും അവകാശികള്‍ തീരദേശവാസികള്‍-ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍

എറണാകുളം: കടലും കടല്‍ത്തീരവും പരമ്പരാഗത തീരദേശവാസികള്‍ക്ക് അവകാശപ്പെട്ടതാണെന്ന് കോസ്റ്റല്‍ ഏരിയ ഡവലപ്‌മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) ചെയര്‍മാന്‍ ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍. കടലിന്റെ വാര്‍ഷിക

മനോസംഘര്‍ഷവും ഹൃദയാരോഗ്യവും

തുടരെ തുടരെയുണ്ടാകുന്ന മനോവ്യഥകള്‍ ശരീരത്തിന്റെ സന്തുലിതാവസ്ഥയെ തളര്‍ത്തുകതന്നെ ചെയ്യുന്നു. പിരിമുറുക്കത്തെ നേരിടാന്‍ അധികമായി വേണ്ടി വരുന്ന ഊര്‍ജ്ജം സ്‌ട്രെസ്സ് ഹോര്‍മോണുകള്‍ പ്രദാനം ചെയ്യുന്നുണ്ടെങ്കിലും സ്ഥിരമായ മനോസംഘര്‍ഷത്തെത്തുടര്‍ന്ന് കുമിഞ്ഞു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*