ഭക്തിസാന്ദ്രമായി തെക്കന്‍ കുരിശുമല തീര്‍ത്ഥാടനം

നെയ്യാറ്റിന്‍കര: വിശുദ്ധകുരിശ് മനുഷ്യമഹത്വത്തിന്റെ പ്രതീകം എന്ന സന്ദേശവുമായി തെക്കന്‍ കുരിശുമലയുടെ 61-ാമത് മഹാതീര്‍ത്ഥാടനത്തിന് തുടക്കമായി. 18ന് രാവിലെ നെയ്യാറ്റിന്‍കര മെത്രാസനമന്ദിരത്തില്‍ നിന്നും ആരംഭിച്ച തീര്ത്ഥാടനപതാകയും, ദിവ്യജ്യോതിയും വഹിച്ചുകൊണ്ടുള്ള ഇരുചക്രവാഹന റാലിക്ക് കെസിവൈഎം നെയ്യാറ്റിന്‍കര രൂപതാ സമിതിയും തീര്‍ത്ഥാടന കമ്മിറ്റിയും നേതൃത്വം നല്കി. ഉച്ചയ്ക്ക് സംഗമവേദിയില്‍ നെടുമങ്ങാട് ക്രിസ്ത്യന്‍ വേവ്സും, അസീസ്സി കമ്യൂണിക്കേഷന്‍സും ഭക്തിഗാനമേളയ്ക്കു നേതൃത്വം നല്കി. ഉച്ചകഴിഞ്ഞ് 2 മണിക്ക് വെള്ളറട ജംഗ്ഷനില്‍ നിന്നാരംഭിച്ച വര്‍ണ്ണശബളമായ സാംസ്കാരിക ഘോഷയാത്രയില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ അണിനിരന്നു. വിവിധ സഭാവിഭാഗങ്ങള്‍, ഇടവകകള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ഭക്തിനിര്‍ഭരമായ തീര്‍ത്ഥാടന പതാകാപ്രയാണം ആനപ്പാറ ഫാത്തിമമാതാ കുരിശടിയില്‍ നിന്നും ആരംഭിച്ചു. കുടയാലുംമൂടില്നിന്ന് ആരംഭിച്ച ഇരുചക്രവാഹന റാലിയില്‍ അഞ്ഞൂറില്പരം വിശ്വാസികള്‍ പങ്കെടുത്തു. 4.30ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ തീര്‍ത്ഥാടന പതാക ഉയര്‍ത്തി തിരുകര്‍മങ്ങള്‍ക്ക് തുടക്കംകുറിച്ചു. നൂറുകണക്കിന് വൈദികരും സന്യസ്തരും പതിനായിരക്കണക്കിന് വിശ്വാസികളും സംബന്ധിച്ചു. തുടര്‍ന്ന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
സംഗമവേദിയില്‍ നടന്ന ഉദ്ഘാടനത്തില്‍ ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ അദ്ധ്യക്ഷനായിരുന്നു. നിയമസഭ ഡപ്യൂട്ടി സ്പീക്കര്‍ വി. ശശി സമ്മേളനം ഉദ്ഘാടനം ചെയ്തു. പാറശാല എംഎല്‍എ സി. കെ ഹരീന്ദ്രന്റെ വികസന ഫണ്ടുപയോഗിച്ചു നവീകരിച്ച തീര്‍ത്ഥാടനപാത തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചു നിര്‍മിച്ച ആ
ശ്വാസ് വഴിയമ്പലം, മിനി ഓഡിറ്റോറിയം എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
സമൂഹത്തിനും തീര്ത്ഥാടനകേന്ദ്രത്തിനും നല്കിയ സമഗ്ര സംഭാവനകളെ മാനിച്ച് സി. കെ ഹരീന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ മധു, ജില്ലാപഞ്ചായത്ത് അംഗം കെ. വി വിജിത്ര തുടങ്ങിയവരെ സമ്മേളനത്തില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. വി. എസ് ശിവകുമാര്‍ എംഎല്‍എ, ഐ. ബി സതീഷ് എംഎല്‍എ, ജി. നേശന്‍, ശോഭകുമാരി, ആനാവൂര്‍ നാഗപ്പന്, ജോണ്‍ തങ്കം, ശശിധരന്, ഡി. കെ ശശി, ഫാ. പ്രദീപ് ആന്റോ, സാബു കുരിശുമല എന്നിവര്‍ പ്രസംഗിച്ചു.
തീര്‍ത്ഥാടനത്തിനു മുന്നോടിയായി ഗ്രീന്മിഷനും തീര്‍ത്ഥാടന കമ്മിറ്റിയും സംയുക്തമായി വെള്ളറട മുതല്‍ കുടപ്പനമൂട്, കൂട്ടപ്പൂ, ആറുകാണി, പത്തുകാണി, കുടയാലുംമൂട്, നെട്ടവഴി കുരിശുമലവരെ ഹരിത മിഷന് സൈക്കിള്‍ റാലിയും മൂന്നു ദിവസങ്ങളിലായി കെസിവൈഎം രൂപതാസമിതിയുടെ നേതൃത്വത്തില്‍ വിളംബര ബൈക്ക് റാലിയും നടത്തി.
തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പൊലീസ്, മെഡിക്കല്‍, ഗതാഗതം, അഗ്നിശമനസേന, ജലവിഭവം, പൊതുമരാമത്ത്, മോട്ടോര്‍വാഹനം തുടങ്ങിയ വകുപ്പുകളുടെ സൗജന്യസേവനവും തീര്‍ത്ഥാടന പാതകളിലും മലമുകളിലും ഒരുക്കിയിട്ടുണ്ട്.
Related
Related Articles
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫുഡ്ഫെസ്റ്റ് സംഘടിപ്പിച്ചു
കോഴിക്കോട് : ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പരോപകാര പ്രവൃത്തിക്കും ഫണ്ട് ശേഖരണാര്‍ത്ഥം കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ഇടവകയില്‍ ഫാന്‍സി ഫെറ്റ് ഫുഡ് ഫെസ്റ്റ് നടത്തി. ഇതില്‍ നിന്നുള്ള
പാരിസ്ഥിതിക പാപവും മരട് പ്രായശ്ചിത്തവും
നമ്മുടെ പൊതുഭവനമായ ഭൂമിക്കും സഹജീവികള്‍ക്കും വരുംതലമുറയ്ക്കും പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിനുമെതിരെ പ്രവൃത്തിയാലും ഉപേക്ഷയാലും ചെയ്തുപോയ അപരാധങ്ങളെക്കുറിച്ച് മനസ്തപിക്കുന്നത് പാരിസ്ഥിതിക പരിവര്‍ത്തനത്തിനും ആഴത്തിലുള്ള ആത്മപരിവര്‍ത്തനത്തിനുതന്നെയും ഇടയാക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ പഠിപ്പിക്കുന്നുണ്ട്.
ലത്തീന്‍ കത്തോലിക്ക സമുദായ ദിനം ആചരിച്ച് പ്രവാസി ലോകം
ബഹ്റൈന്‍:കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ബഹ്റൈന്‍ യൂണിറ്റിന്റെയും ആലപ്പുഴ രൂപതാ പ്രവാസികാര്യ കമ്മീഷന് ബഹ്റൈന്‍ യുണിറ്റിന്റെയു നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ലത്തീന്‍ (റോമന്‍ )