Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
ഭക്ഷണമെത്തി; വാനരപ്പടയ്ക്ക് ആശ്വാസം

കോഴിക്കോട്/ചെങ്ങന്നൂര്‍: ആളൊഴിഞ്ഞ കാവില്‍ വാനരപ്പടയുടെ കളിയൊഴിഞ്ഞിട്ട് ദിവസങ്ങളായി. നിവേദ്യചോറിനുപുറമെ ഭക്തരും സന്ദര്‍ശകരും നല്കുന്ന ഭക്ഷണം നിലച്ചതോടെ തലക്കുളത്തൂര്‍ വള്ളിക്കാട്ടുകാവിലെ വാനരപ്പട പട്ടിണിയിലായിരുന്നു. തലക്കുളത്തൂരിലെ കുരങ്ങന്മാര് പട്ടിണിയിലായ കാര്യം മുഖ്യമന്ത്രി തന്നെ പത്രസമ്മേളനത്തില്‍ സൂചിപ്പിച്ചിരുന്നു. അതോടെ വാനരന്മാര്ക്ക് ഭക്ഷണവുമായി മലബാര്‍ ദേവസ്വം ബോര്‍ഡും ക്ഷേത്രഭാരവാഹികളും നാട്ടുകാരുമെത്തി.
തലക്കുളത്തൂര്‍ പഞ്ചായത്തില്‍ എടക്കരയിലാണ് മലബാര്‍ ദേവസ്വം ബോര്‍ഡിനുകീഴിലെ വള്ളിക്കാട്ടുകാവ് ക്ഷേത്രം. ഏകദേശം 24 ഏക്കര്‍ ഇടതൂര്‍ന്ന വനത്തിലെ വള്ളിപ്പടര്‍പ്പുകളില്‍ ഊഞ്ഞാലാടി രസിക്കുന്ന വാനരപ്പട ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് കൗതുകമുള്ള കാഴ്ചയാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തരും സഞ്ചാരികളും കുരങ്ങന്മാരെ ഊട്ടാന്‍ മത്സരിക്കാറുണ്ട്. കൊവിഡ് പടര്‍ന്നുപിടിച്ചതോടെ ക്ഷേത്രത്തിലും പരിസരത്തും ആളൊഴിഞ്ഞു.
മനുഷ്യരെപ്പോലെ കുരങ്ങന്ന്മാര്ക്കും ഭക്ഷണം നല്‍കണമെന്ന തീരുമാനത്തെ ആദരവോടെ സ്വാഗതം ചെയ്യുന്നതായി ക്ഷേത്രം ട്രസ്റ്റി ചെയര്മാന് വി.കെ.മോഹനന് പറഞ്ഞു. ഇതുവരെ നല്‍കിയിരുന്ന നിവേദ്യച്ചോറ് 10 കിലോയായി ഉയര്‍ത്തിയിട്ടുണ്ട്. ചക്കയും പഴങ്ങളും ഇടവേളകളില്‍ നല്‍കുന്നുണ്ട്.
ചെങ്ങന്നൂര്‍ ശാര്‍ങക്കാവിലെ വാനരന്മാര്‍ക്കും ഇനി പട്ടിണി കിടക്കേണ്ട. അവര്‍ക്കായി ഭക്ഷണ വിതരണം ആരംഭിച്ചു. സജി ചെറിയാന് എംഎല്‍എയുടെ നേതൃത്വത്തില്‍ കാവിലെത്തി ഭക്ഷണം വിതരണം ചെയ്തു. കാവിലെ നൂറുകണക്കിന് കുരങ്ങന്മാരാണ് ദിവസങ്ങളായുള്ള പട്ടിണിയില്‍നിന്ന് മോചിതരായത്.
കുരങ്ങുകളുടെ എണ്ണം കൂടിയതോടെ ആഹാരംതേടി കാവുവിട്ട് പുറത്തുവരാന്‍ തുടങ്ങി. ക്ഷേത്രപൂജകള്ക്കുള്ള നേദ്യങ്ങളുടെ പങ്ക് തികയാതെ വന്നപ്പോള്‍ കൂട്ടമായി നാട്ടിലിറങ്ങി. സമീപവീടുകളിലെ ആഹാരസാധനങ്ങള്‍ കവരുന്നതും കൃഷി നശിപ്പിക്കുന്നതും പതിവായിരുന്നു. നാട്ടുകാരില്‍ ചിലര്‍ നല്കുന്ന ഭക്ഷണവും ക്ഷേത്രദര്ശനത്തിനെത്തുവര് കാവിലെത്തി നല്കുന്ന പഴവര്‍ഗങ്ങളുമായിരുന്നു വാനരപ്പടയുടെ ആശ്രയം. കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ക്ഷേത്രപൂജകള്‍ ചുരുക്കിയതും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും കുരങ്ങന്മാരുടെ അന്നംമുട്ടിച്ചു. വീണ്ടും നാട്ടിലിറങ്ങി വീടുകളില്‍ കടന്നുകയറുകയും കൃഷിനശിപ്പിക്കുകയും ചെയ്യുമോ എന്ന ആശങ്കയിലായിരുന്നു നാട്ടുകാര്‍. എംഎല്‍എയെ വിവരമറിയിച്ചതോടെ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്കാന് പഞ്ചായത്തിനെ ചുമതലപ്പെടുത്തുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ലെജുകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ജെബിന് പി.വര്‍ഗീസ്, ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി ഹരീഷ്, ട്രസ്റ്റി രാധാകൃഷ്ണന്‍നമ്പൂതിരി, റെനീഷ് രാജന്, അഫ്സല് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം.
ഇലഞ്ഞിമേല്‍, വള്ളിക്കാവ് ക്ഷേത്രക്കാവുകളിലെ കുരങ്ങുകള്‍ക്കുള്ള ഭക്ഷണസാമഗ്രികള്‍ ബുധനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പലത മധു ക്ഷേത്ര ഭാരവാഹികള്‍ക്ക് കൈമാറി.
Related
Related Articles
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ: ത്രിയേക ദൈവത്തിനു സ്തുതി
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ വിചിന്തനം :- ത്രിയേക ദൈവത്തിനു സ്തുതി (യോഹ 16:12-15) ഇന്ന് തിരുസഭ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ആഘോഷിക്കുകയാണ്. ഒരേ ഒരു ദൈവം പക്ഷേ
നിണമണിഞ്ഞ കശ്മീര്‍
അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടലുകള്‍ ഉണ്ടാവുന്നു, സൈനികര്‍ കൊല്ലപ്പെടുന്നു. ഇരുഭാഗവും കടുത്ത വാഗ്വാദം നടത്തുന്നു. ഇന്ത്യയും പാക്കിസ്ഥാനും ആണവ ശക്തികളാണ്. കശ്മീരില്‍ ഇരു രാഷ്ട്രങ്ങളും പലതവണ ചെറുതും വലുതുമായ
കാരുണ്യ ഹസ്തവുമായി തുയം വേളാങ്കണി മാതാ തീർത്ഥാടന കേന്ദ്രം
കൊല്ലം: കേരള സംസ്ഥാനമാകെ മഴകെടുതിയിലും ഉരുൾ പൊട്ടലിലും ജലപ്രളയത്തി ൻ്റെ ദുരിതം അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ കൊല്ലം രൂപതയിലെ അതിപ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമായ തുയ്യം പള്ളിയും, വേളാങ്കണ്ണി