Breaking News

ഭക്ഷണശാസ്ത്രത്തിന്റെ മുഖമുദ്രകള്‍

ഭക്ഷണശാസ്ത്രത്തിന്റെ മുഖമുദ്രകള്‍

ശരീരത്തിന്റെ ഇന്ധനമാണ് ഭക്ഷണം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിനുള്ള ഊര്‍ജ്ജം ഭക്ഷണങ്ങളില്‍നിന്നാണ് ലഭിക്കുന്നത്. ശാരീരികകോശങ്ങളുടെ നിര്‍മ്മിതിക്കും വളര്‍ച്ചയ്ക്കും റിപ്പയറിനും സമൃദ്ധമായ ഭക്ഷണം അനിവാര്യമാണ്. നാം ആഹരിക്കുന്ന ഭക്ഷണവസ്തുക്കള്‍ ഊര്‍ജ്ജമാകുന്നതും പ്രധാനമായി മൂന്നു ഘട്ടങ്ങളിലായിട്ടാണ്. ഒന്ന്, ഭക്ഷണത്തിലടങ്ങിയിട്ടുള്ള പോഷകങ്ങള്‍ ദഹനപ്രക്രിയവഴി രക്തത്തിലേക്കും ആഗിരണം ചെയ്യപ്പെടുന്നു. ഇവയെല്ലാം കോശസമൂഹങ്ങളിലുമെത്തിച്ചേരുന്നു. രണ്ട്, കോശങ്ങളില്‍ നടക്കുന്ന അതിസങ്കീര്‍ണ്ണമായ ഉപാപചയപ്രകിയകളിലൂടെ അന്നജത്തെയും ഫാറ്റിഅമ്ലങ്ങളെയും ഇന്ധനമായി ഉപയോഗിച്ച് ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നു. ഊര്‍ജ്ജം അഡിനോസില്‍ ട്രൈഫോസ്‌ഫേറ്റ് (എറ്റിപി) തന്മാത്രകളായാണ് പേശീവ്യൂഹങ്ങളില്‍ സംഭരിച്ചുവയ്ക്കുന്നത്. മൂന്ന്, നാം ശാരീരികമായി വ്യാപൃതമാകുമ്പോള്‍ എറ്റിപി അഡിനോസില്‍ ഡൈഫോസ്‌ഫേറ്റ് (എഡിപി) ആയി പരിവര്‍ത്തനം ചെയ്യപ്പെട്ട് ഊര്‍ജ്ജവിനിയോഗം നടക്കുന്ന ശരീരയന്ത്രത്തില്‍ സദാസമയവും ഊര്‍ജ്ജ ഉപഭോഗമോ ഊര്‍ജ്ജനാശമോ സംഭവിച്ചുകൊണ്ടിരിക്കുന്നു. കോശകലകളുടെ സമൂലമായ വളര്‍ച്ചവികസത്തിനും ഊര്‍ജ്ജം അനുസ്യൂതം ലഭ്യമായിരിക്കണം. കൂടുതലായുള്ള കായിക പ്രവൃത്തികളിലേര്‍പ്പെടുമ്പോള്‍ ഊര്‍ജ്ജവിനിയോഗം പതിന്മടങ്ങാകുമെന്ന് ഓര്‍ക്കണം.
ഭക്ഷണത്തില്‍ പ്രധാനമായും ആറു ഘടകങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്-അന്നജം, കൊഴുപ്പ്, മാംസ്യം, ധാതുലവണങ്ങള്‍, ജീവകങ്ങള്‍, ജലം എന്നിവ. ഇവ ജീവസ്രോതസ്സിന് അനുയോജ്യമയ വിധത്തില്‍ ഒത്തിണങ്ങുമ്പോള്‍ സമീകൃതാഹാരമെന്ന് പറയാം. മനുഷ്യശരീര വ്യവസ്ഥയെ താങ്ങിനിര്‍ത്തി അതിന് സന്തുലിതവും സുദൃഢവുമായ ആരോഗ്യം പ്രദാനം ചെയ്യുന്ന നാലു സ്തംഭങ്ങളായി ആയൂര്‍വ്വേദാചാര്യന്മാര്‍ വിശേഷിപ്പിക്കുന്നത് ഭക്ഷണം, ഉറക്കം, വ്യായാമം, മിതമായ ലൈംഗികത എന്നിവയാണ്. ഇവയുടെ ലഭ്യത സമുചിതമായാല്‍ സമ്പൂര്‍ണ്ണമായ സ്വാസ്ഥ്യമാണ് ഫലം; മറിച്ച് ആയാല്‍ രോഗാതുരതയിലേക്ക് ശരീരം വലിച്ചിഴക്കപ്പെടുക തന്നെ ചെയ്യും. ഈ നാലു സ്തംഭങ്ങളില്‍ പ്രഥമ സ്ഥാനത്ത് ഭക്ഷണം, സ്ഥാനം പിടിച്ചിരിക്കുന്നു. സംഘര്‍ഷഭരിതമായ ആധുനിക ലോകത്തിന്റെ ആഘാതപരിണാമങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ ഈ നാലു സ്തംഭങ്ങളോടൊപ്പം ഒന്നുകൂടി ചേര്‍ക്കാം-മനസിന്റെ സ്വാസ്ഥ്യം. ഈ അഞ്ച് ഘടകങ്ങള്‍ ആവശ്യാനുസരണം ലഭിക്കുമ്പോള്‍ ഒരുവന്റെ ശരീരശേഷിയും കാര്യപ്രാപ്തിയും മാനസികാരോഗ്യവും ആയൂര്‍ദൈര്‍ഘവ്യവും സമൃദ്ധവും സന്തുലിതവുമാകുന്നു.
ഭക്ഷണം കഴിക്കുന്നതിന്റെ അടിസ്ഥാനമായി അഞ്ചു കാര്യങ്ങള്‍ക്കാണ് നാം പ്രാധാന്യം കൊടുക്കേണ്ടത്. എന്ത് കഴിക്കണം, എത്രമാത്രം കഴിക്കണം, എപ്പോള്‍ കഴിക്കണം, എങ്ങനെ കഴിക്കണം, എത്ര തവണ കഴിക്കണം. ഈ അഞ്ചു ഘടകങ്ങള്‍ ഭക്ഷണശാസ്ത്രത്തിന്റെ മുഖമുദ്രകളാണ്.
ലൂര്‍ദ് ആശൂപത്രിയില്‍ ഹൃദ്രോഗവിദഗ്ധനായി സേവനമനുഷ്ഠിക്കവേയാണ് കേരളീയരുടെ ഭക്ഷണശൈലിയെപ്പറ്റി അടുത്ത് അറിയാന്‍ സാധിച്ചത്. ഇരുപത് വര്‍ഷക്കാലം ഞാന്‍ ജര്‍മനിയിലും ഓസ്ട്രിയയിലുമായിരുന്നല്ലോ. ജര്‍മ്മന്‍കാരുടെ ഭക്ഷണക്രമങ്ങള്‍ക്ക് നേരെ വിപരീതമാണ് മലയാളികളുടെ ആഹാരശൈലി. എപ്പോഴും എന്തും ആവോളം വെട്ടിവിഴുങ്ങാന്‍ സന്നദ്ധമാണ് മലയാളികളുടെ ആമാശയം. എന്നാല്‍ ജര്‍മന്‍കാര്‍ക്ക് ഇതിന് ചിട്ടകളുണ്ട്, സമയനിഷ്ഠകളുണ്ട്, അളവുണ്ട്. ആ നിബന്ധനകള്‍ പാലിച്ചുകൊണ്ടുള്ള ജീവിതക്രമമാണ് അവരുടേത്. അത് അവരെ കൂടുതല്‍ ആരോഗ്യവാന്മാരാക്കുന്നു. എന്നാല്‍ ഉച്ചയ്ക്ക് രണ്ടോ മൂന്നോ സദ്യകള്‍, രാത്രി 12 മണിക്ക് അത്താഴം, ഇടയ്ക്ക് കിട്ടുന്നതൊക്കെ കഴിക്കുക, തലകറങ്ങി വീഴുന്നതുവരെ മദ്യപാനം, ഇങ്ങനെ പോകുന്നു മലയാളിയുടെ ആഹാര വിനോദങ്ങള്‍!


Related Articles

എന്തു കഴിക്കുന്നു, അതാണ് നാം

ലൂര്‍ദ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തില്‍ ചികിത്സയ്ക്കായി എത്തുന്ന എല്ലാ രോഗികളോടും ഞാന്‍ സ്ഥിരമായി പറയുന്നത് ഇതാണ്: ”എന്തു കഴിക്കുന്നു, അതാണ് നാം.” ഹൃദ്രോഗത്തിന്റെ കാരണങ്ങള്‍ തേടി എങ്ങോട്ടും

ആരുമറിയാതെ കടന്നുപോയി നമ്മുടെ മാതൃഭാഷാദിനം

ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി സമാചരിച്ചുവരികയാണ്. സ്വത്വാവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പിറന്നാളാണ് മാതൃഭാഷാദിനം. ആത്മാവിന്റെ ഭാഷയെ മൂര്‍ത്തമാക്കുന്ന മാതൃഭാഷാദിനാചരണം എന്നാല്‍, മലയാളിക്ക് വേണ്ടെങ്കിലോ? വൈദേശികമായെന്തും മെച്ചപ്പെട്ടതാണെന്ന മലയാളികളുടെ മിഥ്യാധാരണയ്ക്ക് എന്ന് അറുതിയുണ്ടാകും?

വാര്‍ധക്യകാല രോഗങ്ങള്‍

 പൊതുവായിപ്പറഞ്ഞാല്‍ 65 വയസ്സ് കഴിഞ്ഞ ഏതാണ്ട് 41 ശതമാനം ആള്‍ക്കാരുടെ ആരോഗ്യനിലവാരം തൃപ്തികരമാണെന്നുപറയാം. എന്നാല്‍ 59 ശതമാനം പേര്‍ വിവിധ രോഗപീഢകളാല്‍ കഷ്ടപ്പെടുന്നു. സാമ്പത്തിക നിലവാരം അപര്യാപ്തമാകുമ്പോള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*