Breaking News

ഭരണഘടനയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് പുതിയ നിയമങ്ങളെന്ന് ബിഷപ് ഡോ. ജോസഫ് കരിയില്‍

ഭരണഘടനയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് പുതിയ നിയമങ്ങളെന്ന് ബിഷപ് ഡോ. ജോസഫ് കരിയില്‍

കൊച്ചി: രാജ്യത്തെ പുതിയ നിയമങ്ങള്‍ ഭരണഘടനയുടെ കടയ്ക്കല്‍ തന്നെ കത്തിവയ്ക്കുന്നവയാണെന്ന് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കെആര്‍എല്‍സിസി ആഹ്വാനംചെയ്ത ഭരണഘടനാ സംരക്ഷണ ദിനാചരണം തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവേചനത്തിന്റെ നിയമമായി പൗരത്വനിയമത്തെ ഭേദഗതിയിലൂടെ മാറ്റിയിരിക്കുകയാണ്. പൗരത്വരജിസ്റ്ററും ഈ ലക്ഷ്യത്തിലേക്കുള്ള ഒരു ഘടകമാണ്. ഇതു പിന്‍വലിക്കണം. അത് ജനാഭിലാഷമാണ്. രാജ്യത്തുടനീളം നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. അഹിംസാമാര്‍ഗത്തിലൂന്നിയാണ് നമ്മള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുത്തത്. ഈ സമരത്തിലും അഹിംസയായിരിക്കണം നമ്മുടെ മാര്‍ഗം. സമാധാനപരമായ സമരങ്ങളാണ് നമ്മള്‍ നടത്തേണ്ടത്.
1920കള്‍ സ്വാതന്ത്ര്യസമരത്തിന്റെ കാലമായിരുന്നു. 1930ലാണ് പൂര്‍ണസ്വരാജ് വേണമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ജനത ആവശ്യപ്പെട്ടത്. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യംലഭിച്ചു. രണ്ടു വര്‍ഷത്തോളം നീണ്ടുനിന്ന ചര്‍ച്ചകളും അഭിപ്രായരൂപീകരണങ്ങളും വഴിയും മറ്റു ജനാധിപത്യരാഷ്ട്രങ്ങളിലെ ഭരണഘടനകള്‍ പഠിച്ചുമാണ് നമ്മുടെ ഭരണഘടനയ്ക്ക് രൂപം നല്കിയത്. ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ ഈ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുപോലെ കാണുമെന്നും എല്ലാ അവകാശങ്ങളും എല്ലാവര്‍ക്കും നല്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ ആമുഖത്തില്‍ വ്യക്തമാക്കിയ ഭരണഘടനാനിയമങ്ങളുടെ കടയ്ക്കലാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്ന് കത്തിവയ്ക്കാന്‍ ശ്രമിക്കുന്നത്. അതിനിടയില്‍ ഒരു ഭാഗത്ത് ഒന്നും ഭയപ്പെടേണ്ടെന്ന് ചിലര്‍ സാന്ത്വനസന്ദേശങ്ങള്‍ നല്കുമ്പോള്‍ എല്ലാവരും രാജ്യത്തിന് പുറത്തുപോകണമെന്ന് അവരില്‍ തന്നെ ചിലര്‍ പറയുന്നു.
നാമെല്ലാവരും ഇന്ത്യക്കാരാണെന്നും എല്ലാവരും സഹോദരീസഹോദരന്മാരാണെന്നും എല്ലാ ദിവസവും പറഞ്ഞുകൊണ്ടിരിക്കുന്നവരാണ് നമ്മള്‍. നമ്മുടെ ഭരണനേതൃത്വത്തിനുവേണ്ടി എല്ലാ ദിവസവും പ്രാര്‍ഥിക്കുന്ന ഏക വിഭാഗമാണ് ക്രൈസ്തവര്‍. നമ്മുടെ നേതാക്കള്‍ നമ്മുടെ മതവിഭാഗക്കാരായതുകാണ്ടല്ല അപ്രകാരം പ്രാര്‍ഥിക്കുന്നത്. അവര്‍ ഭാരതത്തിന്റെ മക്കളായതുകൊണ്ടാണ്.
തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ പറഞ്ഞ കാര്യമാണ് തങ്ങള്‍ നടപ്പാക്കുന്നതെന്നാണ് ഭരിക്കുന്നവര്‍ പറയുന്നത്. പ്രകടനപത്രികയില്‍ ന്യായവിലയ്ക്ക് ഭക്ഷണം നല്കുമെന്നും പെട്രോള്‍ വില നിയന്ത്രിക്കുമെന്നും അവശ്യസാധനങ്ങളുടെ വില കുറയ്ക്കുമെന്നും പറഞ്ഞിട്ടുണ്ടല്ലോ. ഇപ്പോള്‍ അതൊന്നും പരിഗണിക്കാതെ പൗരത്വനിയമം ഭേദഗതികളോടെ നടപ്പാക്കുന്ന കാര്യം മാത്രമാണ് പറയുന്നത്. ഇവര്‍ക്കു ലഭിച്ചുവെന്നു പറയുന്ന ഭൂരിപക്ഷം സാങ്കേതികം മാത്രമാണ്. വോട്ടവകാശമുള്ളവരില്‍ 50 ശതമാനത്തില്‍ താഴെ മാത്രമാണ് അതു വിനിയോഗിക്കുന്നത്. അതില്‍ 30 ശതമാനം വോട്ടു ലഭിച്ചവരാണ് ജയിച്ചവര്‍. ശേഷിക്കുന്ന 70 ശതമാനത്തിന്റെ ആശയാഭിലാഷങ്ങളാണ് സാധിക്കപ്പെടാതെ പോകുന്നതെന്നും ബിഷപ് ഡോ. ജോസഫ് കരിയില്‍ വ്യക്തമാക്കി.
കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ഷാജി ജോര്‍ജ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.ജെ മാക്‌സി എംഎല്‍എ, മുന്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി തോമസ്, കൊച്ചി കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി, കൗണ്‍സിലര്‍ കെ.കെ കുഞ്ഞച്ചന്‍, കൊച്ചി രൂപതാ കെഎല്‍സിഎ ഡയറക്ടര്‍ ഫാ. ആന്റണി കുഴുവേലി, പ്രസിഡന്റ് പൈലി ആലുങ്കല്‍, ഫാ. സേവ്യര്‍ ചിറമേല്‍, ഫാ. ടെറൂണ്‍ ജോര്‍ജ് അറയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.


Related Articles

‘ജീവനാദം’ എഡിറ്റോറിയല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു

എറണാകുളം: ലത്തീന്‍ കത്തോലിക്കരുടെ മുഖപത്രമായ ജീവനാദം വാരികയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു. ഷെവലിയര്‍ ഡോ. പ്രീമൂസ് പെരിഞ്ചേരി, സിപ്പി പള്ളിപ്പുറം, ജോയി ഗോതുരുത്ത്, ഷാജി ജോര്‍ജ്,

പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണം-മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നം ആവര്‍ത്തിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും, ഇന്നും വിശദമായ കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വിദേശങ്ങളില്‍ കുടുങ്ങിപ്പോയവരില്‍, ഹൃസ്വകാല പരിപാടികള്‍ക്ക് പോയവര്‍, സന്ദര്‍ശക വിസയില്‍

വനിതാ മതില്‍ വിഭാഗീയ മതിലാക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് സിഎസ്എസ്

കൊച്ചി: വനിതാ മതില്‍ വിഭാഗിയ മതില്‍ ആക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി. കേരള നവോത്ഥാനത്തില്‍ ക്രിസ്ത്യന്‍ മുസ്ലിം സംഘടനകള്‍ക്ക് പങ്കില്ലെന്ന എസ്എന്‍ഡിപി യോഗം ജനറല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*