ഭാരതത്തിന്റെ അല്മായ രക്തസാക്ഷി ദേവസഹായം വിശുദ്ധഗണത്തിലേക്ക്

ഭാരതത്തിന്റെ അല്മായ രക്തസാക്ഷി ദേവസഹായം വിശുദ്ധഗണത്തിലേക്ക്

നാമകരണം 2022 മേയ് 15ന് വത്തിക്കാനില്‍

വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട രക്തസാക്ഷി ദേവസഹായത്തെ (ലാസറസ്) സാര്‍വത്രിക സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള തിരുക്കര്‍മങ്ങള്‍ 2022 മേയ് 15ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ നടത്തുമെന്ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയം അറിയിച്ചു. ദേവസഹായത്തെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ അംഗീകരിച്ചതായി കഴിഞ്ഞ മേയ് മൂന്നിന് വത്തിക്കാനില്‍ ചേര്‍ന്ന സാധാരണ പൊതുകണ്‍സിസ്റ്ററിയില്‍ ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചിരുന്നു. കൊറോണവൈറസ് വ്യാപനത്തിന്റെ തീവ്രത ശമിക്കുമ്പോള്‍ ദേവസഹായം ഉള്‍പ്പെടെ വാഴ്ത്തപ്പെട്ടവരായ ഏഴുപേരെ വിശുദ്ധരുടെ ലുത്തനിയയില്‍ ചേര്‍ത്തുകൊണ്ടുള്ള സാഘോഷ നാമകരണബലിയര്‍പ്പണത്തിന്റെ തീയതി നിശ്ചയിക്കുമെന്ന് അന്ന് അറിയിച്ചിരുന്നു.

വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്‍ അടക്കം നാലുപേരെ വിശുദ്ധരായി പേരുചൊല്ലിവിളിച്ച 2019 ഒക്ടോബറിലെ തിരുക്കര്‍മങ്ങള്‍ക്കുശേഷം ലോകത്തെയാകെ ദുരിതത്തിലാഴ്ത്തിയ മഹാമാരിക്കാലത്തെ അടച്ചുപൂട്ടലിനെ തുടര്‍ന്ന് ആദ്യമായി വത്തിക്കാനില്‍ നടക്കുന്ന നാമകരണ ആഘോഷമാണ് മേയ് 15നു നിശ്ചയിച്ചിരിക്കുന്നത്. ”രക്തസാക്ഷിയായ ദേവസഹായത്തിന്റെ നാമകരണം 2022 മേയ് 15നു നടത്താന്‍ ഫ്രാന്‍സിസ് പാപ്പാ തീരുമാനിച്ചു എന്ന സദ്വാര്‍ത്ത നാമകരണത്തിനായുള്ള പോസ്റ്റുലേറ്റര്‍ ഫാ. എല്‍ഫിന്‍സ്റ്റണ്‍ ജോസഫ് മുഖാന്തരം വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തില്‍ നിന്ന് അറിയിച്ചത് നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. നമുക്ക് ആഹ്ലാദിക്കാം, ദൈവത്തിനു നന്ദി പറയാം,” തമിഴ്നാട്ടിലെ കോട്ടാര്‍ രൂപതാ മെത്രാന്‍ ഡോ. നസറീന്‍ സൂസൈ പറഞ്ഞു

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
devasahayam

Related Articles

കെ‌സി‌ബി‌സി ആഹ്വാനം ചെയ്ത മരിയൻ വർഷാചരണം റദ്ദാക്കി

  കൊച്ചി: 2021 വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാന്‍ ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപനം നടത്തിയ സാഹചര്യത്തില്‍ കെ‌സി‌ബി‌സി ആഹ്വാനം ചെയ്ത മരിയൻ വർഷാചരണം റദ്ദാക്കി. ഫ്രാന്‍സിസ് മാര്‍പാപ്പ

ഓച്ചന്തുരുന്ത് കുരിശിങ്കലില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ പേരില്‍ റോഡ്

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ ജന്മനാടായ ഓച്ചന്തുരുത്ത് കുരിശിങ്കലില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി റോഡ് നാമകരണം ചെയ്തു. 50-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ

മുംബൈയില്‍ 45 വര്‍ഷത്തിനിടയിലെ കനത്ത മഴ

മുംബൈ: ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മുംബൈ നഗരം കനത്ത മഴയില്‍ മുങ്ങി. തുടര്‍ച്ചയായ മഴയില്‍ 18 പേര്‍ മരണമടഞ്ഞു. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത മഴയാണ് നഗരത്തില്‍ പെയ്തുകൊണ്ടിരിക്കുന്നത്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*