ഭാവി തലമുറക്കായി നല്ല മരങ്ങൾ നടുക : എ . ജയമാധവൻ

ഭാവി തലമുറക്കായി നല്ല മരങ്ങൾ നടുക : എ . ജയമാധവൻ

കൊച്ചി ; ഭാവി തലമുറക്കായി നല്ല മരങ്ങൾ വച്ചുപിടിപ്പിക്കുവാൻ സാധിക്കുന്നുവെങ്കിൽ അതായിരിക്കും മികച്ച സമ്പാദ്യമെന്നു ഡെപ്യൂട്ടി ഫോറസ്റ്റ്  കൺസെർവേറ്റർ എ .ജയമാധവൻ അഭിപ്രായപ്പെട്ടു. വൃക്ഷതൈ വച്ചുപിടിപ്പിച്ചാൽ മാത്രം പോരാ അതിനെ പരിപാലിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ചാവറ കൾച്ചറൽ സെന്റർ , കൊച്ചി മെട്രോ റെയിൽ , ചാവറ ഇൻസ്റ്റിറ്റ്യൂട്ട്, ചാവറ ഫാമിലി വെൽഫെയർ സെന്റര്   , വേൾഡ് മലയാളീ കൌൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ചാവറ കൾച്ചറൽ സെന്ററിൽ വൃക്ഷതൈ  നടീലും വിതരണവും ഡെപ്യൂട്ടി ഫോറസ്റ്റ്കൺസെർവേറ്റർ   ശ്രീ . എ . ജയമാധവൻ ഉത്‌ഘാടനം ചെയ്തു. തുടർന്ന് ലോക സൈക്കിൾ ദിനത്തിൻറെയും പരിസ്ഥിതി ദിനത്തിൻറെയും  പ്രാധാന്യം ഉത്‌ഘോഷിച്ചുകൊണ്ടു നടത്തിയ സൈക്കിൾ റാലി അദ്ദേഹം ഫ്ളാഗ്ഓഫ് ചെയ്തു. പ്രകൃതിയെ സംരക്ഷിക്കുക … ആരോഗ്യം നിലനിർത്തുക ….എന്ന മുദ്രാവാക്യവുമായി എറണാകുളം സൗത്ത് മെട്രോ സ്റ്റേഷൻ വഴി രാജേന്ദ്രമൈതാനിക്ക് സമീപമുള്ള   ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ എത്തുകയും പ്രണാമം അർപ്പിക്കുകയും ചെയ്തു. തുടർന്ന് കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ സൈക്കിൾ റാലി സമാപിച്ചു. ഫാ.തോമസ് പുതുശ്ശേരി സി.എം ഐ. , അധ്യക്ഷത വഹിച്ചു. കെ.എം ആർ എൽ. ഉദോഗസ്ഥരായ ശ്രീജിത്ത്, ഷെറിൻ വിൽ‌സൺ , ജോൺസണ് . സി. എബ്രഹാം, ജിജോ പാലത്തിങ്കൽ  ,മിയ എബ്രഹാം,  ജോളി പവേലിൽ, ജോ ഫിലിപ്പ്  എന്നിവർ പ്രസംഗിച്ചു. ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ചു നടത്തിയ സ്ലോഗൻ മത്സരവിജയികൾക്ക് എ .ജയമാധവൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ചാവറ കൾച്ചറൽ സെന്ററിൽ ഡെപ്യൂട്ടി ഫോറെസ്റ്റ് കൺസെർവേറ്റർ എ . ജയമാധവൻ വൃക്ഷതൈ നടുന്നു. ഫാ.തോമസ് പുതുശ്ശേരി സി.എം ഐ , ജോൺസൺ സി. എബ്രഹാം,മിയ എബ്രഹാം, ജിജോ പാലത്തിങ്കൽ എന്നിവർ സമീപം.

പരിസ്ഥിതി സംരക്ഷിക്കുക .. ആരോഗ്യം നിലനിർത്തുക എന്ന മുദ്രാവാക്യവുമായി ചാവറ കൾച്ചറൽ സെന്റർ , കൊച്ചി മെട്രോ റെയിൽ , ചാവറ ഇൻസ്റ്റിറ്റ്യൂട്ട്, ചാവറ ഫാമിലി വെൽഫെയർ സെന്റര്   , വേൾഡ് മലയാളീ കൌൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ സൈക്കിൾ റാലി എ .ജയമാധവൻ ഫ്ളാഗ്ഓഫ് ചെയുന്നു.


Related Articles

കെഎല്‍സിഎ സംസ്ഥാന നേതൃക്യാമ്പ് മൂന്നാറില്‍ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു

കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്നും രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന സംസ്ഥാന നേതൃ ക്യാമ്പ് മൂന്നാര്‍ മൗണ്ട്

തിരഞ്ഞെടുപ്പു പ്രക്രിയയും ചാർളി ചാപ്ലിനും!

ഫാ. ജോഷി മയ്യാറ്റിൽ   ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന തള്ളു തള്ളി ആനന്ദതുന്തിലരായിക്കഴിയുന്ന ഇന്ത്യക്കാർക്ക് ഓരോ തെരഞ്ഞെടുപ്പും ഓരോ തമാശയായി മാറിക്കൊണ്ടിരിക്കുകയാണ്. ഞെക്കുന്നതെല്ലാം

എം ഐ ഷാനവാസ് എം പി അന്തരിച്ചു

ചെന്നൈ: വയനാട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം ഐ ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*