ഭൂമിക്കു കുടവിരിച്ച് വചനബോധനത്തിനു തുടക്കം

ഭൂമിക്കു കുടവിരിച്ച് വചനബോധനത്തിനു തുടക്കം

കുരിശുമല: തെക്കേ ഇന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ കുരിശുമലയുടെ ഇടവക ദേവാലയത്തില്‍ വചനബോധനം പുതിയ അധ്യയന വര്‍ഷത്തിനു തുടക്കമായി. മുന്‍വര്‍ഷത്തെപ്പോലെ ഫലവൃക്ഷത്തൈ നട്ടുകൊണ്ടാണ് അധ്യയന വര്‍ഷം ആരംഭിച്ചത്. കുരിശുമല ഇടവക വികാരി ഫാ. രതീഷ് മാര്‍ക്കോസാണ് ആശയം അവതരിപ്പിച്ചത്. കുട്ടികളുടെ ഭൗതികവും ആത്മീയവും സാന്മാര്‍ഗികവുമായ വളര്‍ച്ചയോടൊപ്പം പ്രകൃതിസ്‌നേഹവും പരസ്പര സാഹോദര്യവും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഫാ. രതീഷ് മര്‍ക്കോസ് സന്ദേശത്തില്‍ സൂചിപ്പിച്ചു. കുട്ടികളുടെ വിശേഷ ദിവസങ്ങള്‍ വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് ആഘോഷിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. കുട്ടികളെ തിരിനാളങ്ങളും പൂക്കളും നല്‍കി സ്വീകരിച്ചു. വചനബോധന പ്രധാന അധ്യാപിക ജയന്തി, മറ്റു അധ്യാപകര്‍, വിവിധ സമിതികളുടെ കണ്‍വീനര്‍മാര്‍, വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Related Articles

പ്രവാസികളും ലോക്ഡൗണും

  ഫാ. മെട്രോ സേവ്യര്‍ ഒ.എസ്.എ അതുല്‍ യാദവ് എന്ന ഫോട്ടോഗ്രഫര്‍ കൊറോണ ലോക്ഡൗണ്‍ കാലത്ത് എടുത്ത ഹൃദയസ്പര്‍ശിയായ ഒരു ഫോട്ടോയുണ്ട്. റോഡരുകില്‍ ഇരുന്ന് കരയുന്ന ഒരു

മദറിനുമുന്നില്‍ തോക്കുമായി അയാള്‍

കനിവിന്റെ പേമാരി ഒരിക്കലും പെയ്‌തൊഴിയരുതെന്ന് ദൈവം ആ സ്ത്രീയില്‍ തീരുമാനിച്ചിരുന്നിരിക്കണം. അല്ലെങ്കില്‍ വിദേശത്തു നിന്നും കല്‍ക്കത്തയുടെ ചേരിയിലെ ദരിദ്രതയിലേക്കും രോഗാതുരതയിലേക്കും അവര്‍ക്കു വരണമായിരുന്നോ? എന്തൊക്കെ സംജ്ഞകള്‍ എങ്ങനെയൊക്കെ

വിജയപുരം രൂപതയില്‍ തിരുഹൃദയ-യുവജനവര്‍ഷം ഉദ്ഘാടനം ചെയ്തു

വിജയപുരം: രൂപതയില്‍ 2018 മാര്‍ച്ച് 28 മുതല്‍ 2019 ഏപ്രില്‍ 17 വരെ തിരുഹൃദയവര്‍ഷമായി ആചരിക്കുമെന്ന് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ പ്രഖ്യാപിച്ചു. തൈലാശീര്‍വാദ ദിവ്യബലിക്കുമുമ്പായിരുന്നു പ്രഖ്യാപനം.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*