Breaking News

‘ഭൂമി നമ്മുടെ അമ്മ’ ഫ്രാന്‍സിസ് പാപ്പായുടെ പുതിയ പുസ്തകം

‘ഭൂമി നമ്മുടെ അമ്മ’ ഫ്രാന്‍സിസ് പാപ്പായുടെ പുതിയ പുസ്തകം

വത്തിക്കാന്‍ സിറ്റി: നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തിന് ഭൂമിയോടും അതിലെ മനുഷ്യരോടും ജീവജാലങ്ങളോടുമുള്ള സമീപനത്തില്‍ ആഴമായ മറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ പുതിയ പുസ്തകം ‘ഭൂമി നമ്മുടെ അമ്മ’ (നോസ്ത്ര മാദ്രെ ടെറാ) വത്തിക്കാന്‍ മുദ്രണാലയം 24ന് പുറത്തിറക്കും. ഇറ്റാലിയന്‍ ഭാഷയിലെ ഗ്രന്ഥത്തിന് ആമുഖം കുറിച്ചിരിക്കുന്നത് കിഴക്കിന്റെ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമ്യോ പ്രഥമനാണ്.
കാലാവസ്ഥാ വ്യതിയാനവും അതുമായ ബന്ധപ്പെട്ട പ്രകൃതിയിലെ കെടുതികളും പരിസ്ഥിതിയോടും അതില്‍ വസിക്കുന്ന മനുഷ്യരോടുമുള്ള സ്‌നേഹിമല്ലായ്മയുടെ പ്രത്യാഘാതങ്ങളാണെന്ന് പരിശുദ്ധ പിതാവ് ഓര്‍മിപ്പിക്കുന്നു. അന്തരീക്ഷമലിനീകരണം, കാലാവസ്ഥ വ്യതിയാനം, മരുവത്ക്കരണം, പാരിസ്ഥിതികമായ കാരണങ്ങളാലുള്ള കുടിയേറ്റം, ഭൂമിയുടെ ഉപായസാധ്യതകളുടെ ദുര്‍വിനയോഗം, സമുദ്രത്തിന്റെ അമ്ലീകരണം, ജൈവവൈവിധ്യങ്ങളുടെ വംശനാശം എന്നിവ സാമൂഹിക അസമത്വത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. പാരിസ്ഥിതിക പ്രതിസന്ധികള്‍ ജീവനു ഭീഷണിയായി ഉയര്‍ന്നിട്ടും ഈ പ്രതിഭാസത്തെ ആഗോള പ്രശ്‌നമായി മനുഷ്യര്‍ അംഗീകരിക്കുന്നില്ല. ഈ പ്രശ്‌നങ്ങള്‍ ആഗോളീകമായ പരിഹാരമാര്‍ഗം ആവശ്യപ്പെടുന്നുണ്ട്. ഭൂമിയോടും സമുദ്രത്തോടും അന്തരീക്ഷത്തോടും പക്ഷിമൃഗാദികളോടും ചെയ്തിട്ടുള്ള പാതകങ്ങള്‍ ഓര്‍ത്ത് അനുതപിക്കുകയും മാറ്റങ്ങള്‍ വരുത്തുകയും വേണം. പാവങ്ങളോടും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടും കാണിച്ചിട്ടുള്ള അവഗണയ്ക്കും നാം അവരോട് ക്ഷമയാചിക്കുകയും സമൂഹത്തില്‍ എല്ലാവരേയും ആശ്ലേഷിക്കുകയും വേണമെന്നും പാപ്പാ നിര്‍ദേശിക്കുന്നു.


Tags assigned to this article:
nostra madre terraPope Francis

Related Articles

പടച്ചോന്റെ ദൂതന്‍ നൗഷാദ് ഇക്കയുടെ കട

2018, 2019 ആഗസ്റ്റ് മാസത്തില്‍ തുടര്‍ച്ചയായി വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും നേരിട്ട സംസ്ഥാനമാണ് നമ്മുടേത്. 2018ലെ പ്രളയത്തില്‍ കേരളമാകെ ഒന്നിച്ചുനിന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് നിറഞ്ഞുകവിഞ്ഞൊഴുകി. ജനങ്ങള്‍ നിര്‍ലോപം സഹകരിക്കുകയും

ആശങ്കയുടെ വനിതാ മതില്‍ കടന്ന് സിപിഎം

വനിതകള്‍ സംഘാടക പ്രതീക്ഷകളെ തെല്ലും നിരാശപ്പെടുത്തിയില്ല. മതിലിന് ആവോളം കല്ലും മണ്ണും വെള്ളവും അവര്‍ പകര്‍ന്നു. തിരിച്ചിങ്ങോട്ടും സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും സഹായഹസ്തമുണ്ടാകുമെന്ന അവരുടെ പ്രതീക്ഷകള്‍ എത്രത്തോളം ഫലവത്താകുമെന്ന്

തീരദേശത്തെ കടലാക്രമണ വിഷയത്തിൽ ഫിഷറീസ് മന്ത്രിയുടെ പ്രസ്താവന അപലപിനിയം. കെ സി വെ എം ആലപ്പുഴ രൂപത

തീരദേശത്തെ കടലാക്രമണ മേഖലയിൽ നിന്ന് ജനങ്ങൾ മാറി താമസിക്കുന്നത് മാത്രമാണ് പരിഹാരം എന്ന ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ പ്രസ്താവന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ തുറന്നു കാട്ടലാണ്. കടലിനെ ആശ്രയിച്ചു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*