Breaking News

മഞ്ചേരിയില്‍ ചികിത്സയ്ക്കിടെ മരിച്ച വ്യക്തിയുടെ കൊവിഡ് ഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി

മഞ്ചേരിയില്‍ ചികിത്സയ്ക്കിടെ മരിച്ച വ്യക്തിയുടെ കൊവിഡ് ഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി (85) ക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ സാമ്പിള്‍ പരിശോധനാഫലവും നെഗറ്റീവാണ്. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് വീരാന്‍കുട്ടിയുടെ ഫലം നെഗറ്റീവാണെന്ന് വ്യക്തമായത്. ഇതോടെ ഇദ്ദേഹത്തിന്റെ മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുകൊടുക്കും.
ഏപ്രില്‍ രണ്ടിന് കൊവിഡ് സ്ഥിരീകരിച്ച വീരാന്‍കുട്ടിക്ക് കഴിഞ്ഞയാഴ്ച നടത്തിയ സാമ്പിള്‍ പരിശോധനയില്‍ നെഗറ്റീവ് ഫലമാണ് കാണിച്ചിരുന്നത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ രോഗമുക്തി നേടിയവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ചികിത്സ തുടരുകയായിരുന്നു.
40 വര്‍ഷത്തോളമായി ഹൃദ്രോഗവും സമീപകാലത്തായി വൃക്കസംബന്ധമായ അസുഖങ്ങളുമുള്ള വീരാന്‍ കുട്ടി കൊവിഡില്‍നിന്നും മുക്തി നേടിയെങ്കിലും ഒരാഴ്ചയായി ആരോഗ്യനില മോശമായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹത്തിന്റെ നില കൂടുതല്‍ വഷളായി. ഇതോടെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് വീണ്ടും കൊവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. മാര്‍ച്ച് 31ന് വൈറല്‍ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 13ന് വൈകീട്ട് നാലിന് അതികഠിനമായ നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നു.
കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കില്ല വീരാന്‍കുട്ടിയുടെ സംസ്‌കാരമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ റെഡ് സോണില്‍ ഉള്‍പ്പെട്ട സ്ഥലമായതിനാല്‍ 20 പേരില്‍ കൂടുതല്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ല. മതപരമായ ചടങ്ങുകളുടെ സംസ്‌കാരം നടത്താന്‍ തടസമില്ലെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.



Related Articles

വരാപ്പുഴ, എന്റെ അതിരൂപത

”തങ്ങളുടെ ചരിത്രം, ഉത്ഭവം, സംസ്‌കാരം എന്നിവയെക്കുറിച്ച് അറിവും അവബോധവും ഇല്ലാത്ത ഒരു ജനത വേരുകളില്ലാത്ത വൃക്ഷത്തെപ്പോലെ”യാണെന്നു നീഗ്രോ മുന്നേറ്റത്തിന്റെ നേതാവായിരുന്ന മാര്‍ക്കസ് ഗാര്‍വ്വി പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ലത്തീന്‍

ദുരന്ത ലഘൂകരണ പരിശീലന പരിപാടി ആരംഭിച്ചു

ആലപ്പുഴ: കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന നവജീവന്‍ പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും എഫ്ഡിഎ യുടെയും സംയുക്ത സഹകരണത്തോടെ ആലപ്പുഴ രൂപതാ സൊസൈറ്റിയില്‍

ത്രികാലപ്രാര്‍ത്ഥനയ്ക്ക് വര്‍ദ്ധിച്ച ജനപങ്കാളിത്തം

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പാ നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ആശീര്‍വ്വാദം സ്വീകരിക്കുവാനും പാപ്പായെ നേരില്‍ കാണുവാനുമായി വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ കൂടുതല്‍ പേര്‍ സംബന്ധിച്ചു. ആദ്യം പാപ്പാ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*