മതത്തിന് ഉപരിയായ മനുഷ്യത്വമാണ് പ്രോലൈഫ് – ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

കൊല്ലം: ദൈവത്തിന്റെ അതിമഹത്തായ സൃഷ്ടിയും ദൈവകാരുണ്യവുമാണ് മനുഷ്യന്. അതിന് മതപരിധിയില്ല. മതത്തിന് ഉപരിയായ മനുഷ്യത്വത്തെക്കുറിച്ചാണ് ഈശോ പഠിപ്പിച്ചത്. അതാണ് പ്രോലൈഫ് പ്രവര്‍ത്തനങ്ങളെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു.
കെസിബിസി പ്രോലൈഫ് സമിതി കൊല്ലം രൂപതയും ബിസിസിയും സംയുക്തമായി സംഘടിപ്പിച്ച പ്രോലൈഫ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. മനുഷ്യജീവന് അമൂല്യമായതും വിലപ്പെട്ടതുമായതുകൊണ്ടാണ് ഈശോ മനുഷ്യജീവരക്ഷക്കായി കുരിശില്‍ മരിച്ചത്. അതുകൊണ്ടു തന്നെ എല്ലാ ജീവനെയും സംരക്ഷിക്കുവാനും പ്രകൃതിയെ സംരക്ഷിക്കുവാനുമുള്ള ഉത്തരവാദിത്വം മനുഷ്യനുണ്ട്-ബിഷപ് വ്യക്തമാക്കി.
കെസിബിസി പ്രോലൈഫ് സമിതി കൊല്ലം രൂപത ഡയറക്ടര്‍ റവ. ഡോ. ബൈജു ജൂലിയാന് അധ്യക്ഷതവഹിച്ച സംഗമത്തില്‍ കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് സാബു ജോസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ആനിമേറ്റര്‍ ജോര്‍ജ് എഫ.് സേവ്യര്‍ വലിയവീട്, രൂപത പ്രസിഡന്റ് റോണാ റിബെയ്റോ, രൂപത ബിസിസി കോ-ഓര്‍ഡിനേറ്റര്‍ സജീവ് പരിശവിള, കെഎല്‍സിഎ പ്രസിഡന്റ് അനില്‍ ജോണ്‍, കെഎല്‍സിഡബ്ല്യുഎ പ്രസിഡന്റ് ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ്, മാധ്യമ പ്രവര്ത്തകന് ഡി. ശ്രീജിത്, കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപത സെക്രട്ടറി എ. ജെ ഡിക്രൂസ്, ബിസിസി കുടുംബ പ്രേഷിതസമിതി കണ്‍വീനര്‍ ജോണ്സണ് നാന്തിരിക്കല്‍, പ്രോലൈഫ് സംസ്ഥാനസമിതി അംഗങ്ങളായ ജോസ് റസാല്‍, ലോറന്‍സ് കാക്കോട്ടുമൂല എന്നിവര്‍ സംസാരിച്ചു. കൊല്ലം രൂപതയില്‍ ഡിസംബര്‍ പ്രോലൈഫ് മാസമായി ആഘോഷിക്കുന്നതിന്റെ മുന്നോടിയായാണ് പ്രോലൈഫ് സംഗമം സംഘടിപ്പിച്ചത്.
പ്രോലൈഫ് മേഖലകളിലെ ക്രിയാത്മക ലേഖനത്തിന് മാധ്യമ പ്രവര്ത്തകന് ശ്രീജിത്ത് ഡിക്കുവിന് ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ അവാര്‍ഡും പ്രോലൈഫ് പ്രവര്‍ത്തന മികവിനുള്ള സംസ്ഥാനതല പ്രോലൈഫ് അവാര്‍ഡ് സാബു ജോസിനും ബിഷപ് ഡോ പോള്‍ ആന്റണി മുല്ലശേരി സമ്മാനിച്ചു.
Related
Related Articles
ദളിത് കാത്തലിക് മഹാജനസഭ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി
തിരുവനന്തപുരം: ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി 1996ല്‍ കേന്ദ്രസര്‍ക്കാര്‍ അയച്ച കത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ കത്ത് അയക്കുക, ത്രിതല പഞ്ചായത്ത് തലങ്ങളില്‍ പഞ്ചായത്ത് രാജ്
വംശവെറിയുടെ കേരളം
അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിനു ശേഷം പൊതുസമൂഹത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളില്‍ മനസില്‍ ഇന്നും തങ്ങി നില്ക്കുന്ന ഒന്നുണ്ട്. മധുവിന്റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശപ്പിന്റെ ആഴം എത്ര അടിയെന്ന് അളന്ന്
ട്രെയിനില്‍ നിന്ന് വഴുതിവീണ 10 വയസുകാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ആര്‍പിഎഫ് ജവാന് അഭിനന്ദനപ്രവാഹം
നെയ്യാറ്റിന്‍കര: ട്രെയിനില്‍ കയറുന്നതിനിടെ റെയില്‍വെ പ്ലാറ്റ്ഫോമിലേക്ക് വീണുപോയ 10 വയസുകാരിയെ പൊക്കിയെടുത്ത മാറനല്ലൂര്‍ വെളിയംകോട് സ്നേഹഭവനില്‍ ആര്‍പിഎഫ് ജവാനായ എസ്.വി.ജോസിന് അഭിനന്ദന പ്രവാഹം. നെയ്യാറ്റിന്‍കര രൂപതയിലെ വെളിയംകോട്