മതനിന്ദ: ആസിയാ ബീബിയുടെ അപ്പീല്‍ സുപ്രീം കോടതി അനിശ്ചിതമായി മാറ്റി

ഇസ്ലാമബാദ്: കൃഷിയിടത്തില്‍ കായ്കള്‍ പറിക്കുന്ന കൂലിപ്പണിക്കിടെ മുസ്ലിംകളുടെ തൊട്ടിയില്‍ നിന്ന് കിണര്‍വെള്ളം കുടിച്ചതിന്റെ പേരില്‍ മര്‍ദനത്തിന് ഇരയാവുകയും തുടര്‍ന്ന് മുഹമ്മദ് നബിയെ നിന്ദിച്ചു എന്ന കുറ്റാരോപണത്തില്‍ തൂക്കിലേറ്റാന്‍ വിധിക്കപ്പെടുകയും ചെയ്ത് ഒന്‍പതു കൊല്ലമായി പാക്കിസ്ഥാനിലെ തടവറയില്‍ കഴിയുന്ന ആസിയാ ബീബി എന്ന കത്തോലിക്കാ സ്ത്രീയുടെ അപ്പീലില്‍ വിധി പറയുന്നത് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് അനിശ്ചിതമായി മാറ്റിവച്ചു.
ആസിയാ ബീബിയുടെ അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ പാക്കിസ്ഥാനിലെ കത്തോലിക്കാ വിശ്വാസികള്‍ പ്രാര്‍ഥനാദിനം ആചരിച്ചിരുന്നു. കൂടെ പണിയെടുക്കുന്ന മുസ്ലിം സ്ത്രീകളുടെ പാത്രം അശുദ്ധമാക്കി എന്നാരോപിച്ച് ജനക്കൂട്ടം മര്‍ദിച്ചതിനുശേഷം അഞ്ചു ദിവസം കഴിഞ്ഞാണ് സ്ഥലത്തെ ഇമാം ആസിയാ ബീബി നബിയെ നിന്ദിച്ചു എന്ന കുറ്റം ആരോപിച്ചത്. ആസിയായുടെ ഒന്‍പതുവയസുള്ള മകള്‍ ഐയ്ഷാം ആഷിക് നോക്കിനില്‍ക്കെയായിരുന്നു മര്‍ദനം. 2010ല്‍ മതനിന്ദയ്ക്ക് തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ടതിനെതിരെ ലാഹോര്‍ ഹൈക്കോടതിയല്‍ സമര്‍പ്പിച്ച അപ്പീല്‍ 2014ല്‍ തള്ളി. 2015ലാണ് അപ്പീല്‍ പരിഗണിക്കാന്‍ സുപ്രീം കോടതി സന്നദ്ധമായത്.
ആസിയാ ബീബിയുടെ മോചനത്തിനായി ശ്രമിക്കുമെന്ന് പ്രഖ്യാപിച്ച പഞ്ചാബ് ഗവര്‍ണര്‍ സല്മാന് തസീറും ക്രൈസ്തവനായ ന്യൂനപക്ഷ കാര്യമന്ത്രി ഷാബാസ് ഭട്ടിയും വധിക്കപ്പെടുകയുണ്ടായി. ബീബിയുടെ മോചനത്തിനായി 2010ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ആഹ്വാനം നല്‍കിയിരുന്നു. ബീബിയുടെ ഭര്‍ത്താവ് ആഷിക് മസീഹും മകള്‍ ഐഷാം ആഷിക്കും കഴിഞ്ഞ ഫെബ്രുവരിയില്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പായെ നേരിട്ടുകണ്ട് സഹായം അഭ്യര്‍ഥിച്ചിരുന്നു. ബീബിയെ പാക്കിസ്ഥാന് തടവറയില്‍ നിന്നു മോചിപ്പിക്കുന്നപക്ഷം അവരെ വധിക്കുന്നവര്‍ക്ക് ഇസ് ലാമിക തീവ്രവാദി സംഘടന അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു.
Related
Related Articles
ലോഗോസ് ക്വിസ് 2018: മത്സരം സെപ്തംബര്‍ 30നും ഒക്ടോബര്‍ 14നും
എറണാകുളം: കെസിബിസി ബൈബിള്‍ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 19-ാമത് അഖിലേന്ത്യ ലോഗോസ് ബൈബിള്‍ ക്വിസിന്റെ പ്രാഥമിക റൗണ്ടായ രൂപതാതല മത്സരം സെപ്റ്റംബര്‍
ഉയിര്‍പ്പിന്റെ ഞായറുകള്‍: ഈസ്റ്റർ ദിനം
ഈസ്റ്റർ ദിനം വിചിന്തനം:- ഉയിര്‍പ്പിന്റെ ഞായറുകള്‍ നോമ്പും പ്രാര്‍ഥനയും ഉപവാസവുമായി ഏറെ ദിനങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഈശോയുടെ ഉത്ഥാനത്തിരുനാള്‍ ആസന്നമായിരിക്കുന്നു. ഈശോയുടെ മരിച്ചവരില്‍ നിന്നുമുള്ള ഉയിര്‍പ്പാണ് ക്രൈസ്തവ വിശ്വാസത്തിന്റെ
രാജ്യദ്രോഹ ചാപ്പകുത്തലിന് ഇടവേള താല്കാലികമോ?
അഭിപ്രായസ്വാതന്ത്ര്യത്തെ ക്രിമിനല്‍ക്കുറ്റമാക്കി എതിര്‍സ്വരങ്ങളുടെ നാവരിയുന്നതിന് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി ഭരണകൂടങ്ങള്‍ നിര്‍ദ്ദാക്ഷിണ്യം തലങ്ങും വിലങ്ങും എടുത്തുവീശുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹത്തിന്റെ 124എ വകുപ്പ് തല്‍ക്കാലത്തേക്കു മരവിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ