മതബോധന വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം

മതബോധന വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം

ആലുവ:2020 ലത്തീൻ കത്തോലിക്കാ സമുദായദിനത്തോടനുബന്ധിച്ച്‌  കെആർ എൽബിസി  മതബോധന കമ്മീഷൻ മതബോധന വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
“ഞാൻ സഹോദരന്റെ കാവലാളോ? ” എന്ന വിഷയത്തെ  ആസ്പദമാക്കി  അഞ്ചു മിനിറ്റിൽ കവിയാത്ത വീഡിയോ മത്സരാർത്ഥികൾക്ക്  ഡിസംബർ അഞ്ചിന് മുൻപായി  ഇടവകയിലെ പ്രധാന അദ്ധ്യാപകന് അയച്ചു കൊടുക്കാവുന്നതാണ്.

പങ്കെടുക്കുന്നയാളുടെ പേര്, പഠിക്കുന്ന ക്ലാസ്സ്‌, രൂപതയുടെയും ഇടവകയുടെയും പേര് എന്നിവ വ്യക്തമാക്കേണ്ടതാണ്. ക്ലാസ്സ്‌ 1-4 സബ്‌ജൂനിയേഴ്സ്, ക്ലാസ്സ്‌ 5-8ജൂനിയേഴ്‌സ്,  ക്ലാസ്സ്‌ 9 ന് മുകളിലേക്ക് സീനിയേഴ്സ്  എന്നീ പ്രായവിഭാഗങ്ങളിലായി മതബോധന വിദ്യാർത്ഥികൾക്ക്  മത്സരിക്കാവുന്നതാണ്.

ഓരോ  ഇടവകയിലെ പ്രഥമ അധ്യാപകൻ ഓരോ വിഭാഗത്തിലെയും  മികച്ച മൂന്ന് വീഡിയോകൾ ഫെറോന ഡയറക്ടർക്ക് ഏഴാം തിയതിക്ക് മുൻപായി അയച്ചു കൊടുക്കണം. ഫെറോന ഡയറക്ടർ ഓരോ വിഭാഗത്തിൽ നിന്നും രൂപത ഡയറക്ടർക്ക്  അയച്ചുകൊടുക്കുന്ന  മൂന്ന് വിഡിയോകളിൽ  നിന്നും ഓരോ വിഭാഗത്തിലെയും ഏറ്റവും മികച്ച വീഡിയോ സംസ്ഥാന തലത്തിൽ നൽകുന്നതാണെന്ന്  കമ്മീഷൻ സെക്രട്ടറി കെ ആർ എൽ ബി സി  ഫാ. ജോയ് പുത്തൻ വീട്ടിൽ അറിയിച്ചു.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ ഒന്നാം സമ്മാനം 5000രൂപയും, ആയിരം രൂപയുടെ പുസ്തകങ്ങളുമാണ്.  രണ്ടാം സമ്മാനത്തിന് അർഹരാകുന്നവർക്കു  3000 രൂപയും ആയിരം രൂപയുടെ പുസ്തകങ്ങളും, മൂന്നാം സമ്മാനം കരസ്ഥമാക്കുന്നവർക്കു 2000 രൂപയും ആയിരം രൂപയുടെ പുസ്തകങ്ങളുമാണ്. കൂടാതെ എല്ലാ സംസ്ഥാനതല എൻട്രികൾക്കും സെർട്ടിഫിക്കറ്റും, സമ്മാനാർഹമാകുന്ന വീഡിയോകൾ  ജീവന്യൂസ്‌ ചാനലിൽ സംപ്രേഷണം ചെയ്യുമെന്ന് കെആർഎൽബിസി ഡയറക്ടർ  അറിയിച്ചു.

മത്സരാർത്ഥികൾക്ക് ബൈബിൾ, ഫ്രാൻസിസ് പാപ്പയുടെ ‘ഫ്രത്തെല്ലി തൂത്തി ‘ എന്ന ചാക്രിക ലേഖനം, ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ 24/11/2020-ൽ  ഇറക്കിയ സഹോദരന്റെ കാവലാളാവുക എന്ന വിജ്ഞാപനവും  അവലംഭിക്കാവുന്നതാണ്.


Tags assigned to this article:
catechismcompetitionkrlbcspeech

Related Articles

കോണ്‍ഗ്രസ് നേതാവ് യു.കെ ഭാസി അന്തരിച്ചു

മലപ്പുറം:  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന യു.കെ ഭാസി (75) അന്തരിച്ചു. ബുധനാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചക്ക്

ഫ്രാന്‍സിസ് പാപ്പാ റഷ്യന്‍ സ്ഥാനപതികാര്യാലയത്തില്‍

വത്തിക്കാന്‍ സിറ്റി: യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന സൈനികാക്രമണത്തില്‍ തന്റെ ഉത്കണ്ഠ രേഖപ്പെടുത്താനായി, പരമ്പരാഗത നയതന്ത്ര പെരുമാറ്റചട്ടങ്ങള്‍ നോക്കാതെ ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനിലേക്കുള്ള റഷ്യന്‍ സ്ഥാനപതിമന്ദിരത്തില്‍ നേരിട്ടു ചെന്നു.

ഐഎസ് ഭീകരൻറെ ഭാര്യയുടെ പൗരത്വം ബ്രിട്ടൻ റദ്ദാക്കി

2015 ബ്രിട്ടനിൽ നിന്നും സിറിയയിലേക്ക് പോയി ഐഎസ് ഭീകരനെ വിവാഹം ചെയ്ത ഷമീമ ബീഗത്തിൻറെ ബ്രിട്ടൻ പൗരത്വം റദ്ദാക്കി. പൂർണ്ണ ഗർഭിണിയായിരുന്ന ഷമീമ ബീഗം പ്രസവത്തിനായി ബ്രിട്ടനിലേക്ക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*