മതവികാരങ്ങളെ മുറിപ്പെടുത്തുന്ന മാധ്യമ കുറിപ്പുകള്‍ നീരീക്ഷണവിധേയമാക്കണമെന്നും നടപടിയെടുക്കണന്നെമും ആവശ്യപ്പെട്ടു പരാതി

മതവികാരങ്ങളെ മുറിപ്പെടുത്തുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ സാമൂഹ്യ മാധ്യമ കുറിപ്പുകള്‍ നീരീക്ഷണവിധേയമാക്കണമെന്നും നടപടിയെടുക്കണന്നെമും ആവശ്യപ്പെട്ടു പരാതി
കൊച്ചി – കത്തോലിക്കാ സഭാ സംബന്ധിയായ വിഷയങ്ങള്‍ അവസരമാക്കി സന്യാസ്തര്ക്കെതിരെ പൊതുവിലും അതുവഴി കന്യാസ്ത്രീഭവനങ്ങള്ക്കെതിരെ പോലും അശ്ളീലങ്ങള്‍ എഴുതി സഭാവിശ്വാസികളുടെ വിചാരങ്ങളെ മുറിപ്പെടുത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിക്കുന്ന വ്യക്തികളെ നിരീക്ഷിക്കാനും ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കാനും തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കി. മനപ്പൂര്‍വ്വം മതവികാരങ്ങളെ മുറിവേല്‍പ്പിക്കുന്ന തരത്തില്‍ സ്ഥിരമായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ആളുകളുടെ പട്ടിക തയ്യാറാക്കി വരികയാണ്. ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും കുറ്റകരമെന്ന് കണ്ടാല്‍ നടപടിയെടുക്കുന്നതിനും പോലീസിന്റെ സൈബര്‍ വിഭാഗം തയ്യാറാകണമെന്ന് കെഎല്‍സിഎ ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കെതിരെ വ്യക്തിപരമായി വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇതിനോടകം തന്നെ പരാതി നല്‍കുന്നതിന് പലരും തയ്യാറായതായും സംഘടന ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു. നറല്സെക്രട്ടറി ഷെറി ജെ തോമസ്, ട്രഷറര്‍ എബി കുന്നേപ്പറമ്പില്‍, വൈസ് പ്രസിഡണ്ടുമാരായ ഇ ഡി ഫ്രാന്‍സിസ്, ജി സഹായ ദാസ്, ജോസഫ് ജോണ്സന്, ബേബി ഭാഗ്യോദയം, ടി എ ഡാല്‍ഫിന്‍, ഉഷാകുമാരി എസ്, അജു ബി ദാസ്, സെക്രട്ടറിമാരായ എം സി ലോറന്‍സ്, ജസ്റ്റിന് ആന്റണി, ബിജു ജോസി, ദേവസി ആന്റണി, ജോണ്‍ ബാബു, ജസ്റ്റീന ഇമ്മാനുവല്‍, ഫോറം കണ്‍വീനര്‍മാരായ ജസ്റ്റിന് കരിപ്പാട്ട്, ജോര്‍ജ് നാനാട്ട്, ബിജു രാജു, ഷൈജ ടീച്ചര്‍, എഡ്വേര്‍ഡ് ഫ്രാന്‍സീസ്, വിന്‍സ് പെരിഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.
Related
Related Articles
കളിമണ്ണില്‍ വിസ്മയം തീര്‍ത്ത് ബിനാലെയില്‍ രഘുനാഥന്
കലാസൃഷ്ടിയുടെ മാധ്യമം കളിമണ്ണാണെങ്കിലും തഴക്കംചെന്ന ശില്പിയായ കെ. രഘുനാഥന് പരിശീലിപ്പിക്കുന്നത് ശില്പങ്ങളുണ്ടാക്കാനല്ല, നാണയങ്ങളും കുഴലുകളും സൃഷ്ടിക്കാനാണ്. കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി അദ്ദേഹം നടത്തുന്ന ശില്പശാലയില് ആര്‍ക്കും എപ്പോഴും
ഇപ്പോഴാണ് തലവര തെളിഞ്ഞത്
അന്തരിച്ച പ്രശസ്ത സംവിധായകന് ഐ.വി.ശശിയുടെ ‘ഇതാ ഇവിടെ വരെ’ എന്ന സിനിമയില്‍ മിന്നിമറിഞ്ഞ ഒരു തോണിക്കാരന്റെ മുഖം പിന്നീട് മലയാള സിനിമാപ്രേമികള്‍ നെഞ്ചിലേറ്റിയത് മറക്കാനാവില്ല. മലയാള സിനിമയിലെ
പതിനാലുകാരന്റെ വരികള്‍ നേഞ്ചോട് ചേര്‍ത്ത് മലയാളികള്‍
കൊച്ചി: അക്ഷയ് കടവില്‍ രചന നിര്‍വ്വഹിച്ച പുതിയ ഭക്തിഗാനം ‘സ്നേഹച്ചെരാത്’ ജനപ്രീതി നേടുന്നു. പതിനാലുകാരനായ അക്ഷയ് ഇതിനോടകം മൂന്ന് കവിതാ സംഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ക്രിസ്മസിന് മുന്നോടിയായി പുറത്തിയക്കിയ