മതവിശ്വാസങ്ങളെ മാനിക്കണം; ഫാ വിപിൻ മാളിയേക്കൽ

മതവിശ്വാസങ്ങളെ മാനിക്കണം; ഫാ വിപിൻ മാളിയേക്കൽ

കൊച്ചി: മതവിശ്വാസങ്ങളെയും ആചാരങ്ങളെയും മാനിക്കാന്‍ സര്‍ക്കാരും അധികൃതരും തയ്യാറാകണമെന്ന് ജീവനാദം അസോസിയേറ്റ് മാനേജിംഗ് എഡിറ്റര്‍ ഫാ. വിപിന്‍ മാളിയേക്കല്‍ ആവശ്യപ്പെട്ടു. കുമ്പസാരത്തെ അവഹേളിച്ച കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാനകൈരളി മാസികയുടെ എഡിറ്റര്‍ക്കെതിരെ കെസിവൈഎം കൊച്ചി രൂപത സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുമ്പസാരമെന്നത് ക്രൈസ്തവര്‍ പവിത്രമായി കരുതുന്ന കൂദാശയാണ്. കുമ്പസാരത്തെ അവഹേളിക്കുകയും പുതിയതലമുറയ്ക്ക് അതേക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുകയും ചെയ്യുന്ന വിധത്തിലാണ് പ്രസിദ്ധീകരണത്തില്‍ എഴുതിയിരിക്കുന്നത്. ഈ മാസിക പിന്‍വലിക്കുകയും ഇത്തരത്തില്‍ എഴുതിയവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുകയും വേണം. മതങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ആദരിക്കുന്ന പാരമ്പര്യമാണ് കേരളത്തിനുള്ളത്. ഇതിനു വിരുദ്ധമായ സംഭവങ്ങള്‍ അടുത്തകാലത്തായി വര്‍ധിച്ചു വരുന്നത് ഉത്കണ്ഠയുളവാക്കുന്നുവെന്നും ഫാ. വിപിന്‍ അലോഷ്യസ് മാളിയേക്കല്‍ പറഞ്ഞു.

വിജ്ഞാനകൈരളിയുടെ പത്രാധിപര്‍ക്കെതിരെ കേസ് എടുക്കണമെന്ന് കെസിവൈഎം ആവശ്യപ്പെട്ടു. ക്രൈസ്തവരുടെ കൂദാശയായ കുമ്പസാരത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുകയും മതവിശ്വാസത്തെ അവഹേളിക്കുന്ന രീതിയില്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നതിന് ആഹ്വാനം നല്‍കുകയും ചെയ്ത വിജ്ഞാന കൈരളിയുടെ പത്രാധിപര്‍ പ്രൊഫ വി. കാര്‍ത്തികേയന്‍ നായര്‍ക്കെതിരെ മതത്തെയും മതവിശ്വാസത്തെയും അവഹേളിച്ചതിന് നിയമന നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കേരളഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് മാസികയായ വിജ്ഞാനകൈരളി കേരളത്തിലെ എല്ലാ സര്‍വകലാശാലകളും അംഗീകരിച്ച പ്രസിദ്ധീകരണം ആണ്. ഇത്തരത്തില്‍ മത വിദ്വേഷം പുലര്‍ത്തുന്ന, മത ആചാരങ്ങളെ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങളുമായി പത്രാധിപക്കുറിപ്പ് തന്നെ പുറത്തിറങ്ങുന്നത് സര്‍ക്കാര്‍ അറിവോടുകൂടെ ആണോ എന്നു വ്യക്തമാക്കണമെന്നും കെസിവൈഎം ആവശ്യപ്പെട്ടു.
കെസിവൈഎം കൊച്ചി രൂപത പ്രസിഡന്റ് ജോസഫ് ദിലീപ് അധ്യക്ഷത വഹിച്ചു. രൂപത ജനറല്‍ സെക്രട്ടറി ക്രിസ്റ്റി കാലക്കല്‍, ആനിമേറ്റര്‍ ആദര്‍ശ് ജോയ്, കാസി പൂപ്പന, സുമിത് ജോസഫ്, അരുണ്‍ ആന്റണി, മിഥുന്‍ ജോയി, ഡാല്‍വിന്‍ ഡിസില്‍വ എന്നിവര്‍ സംസാരിച്ചു.

Tags assigned to this article:
confessionKcym Kochilatin catholics

Related Articles

ലോക്ഡൗണ്‍ വൈറസിനെ പരാജയപ്പെടുത്തില്ല; ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുകയാണ് ഏകമാര്‍ഗം- രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ ചെറുക്കാനുള്ള പ്രതിവിധി ലോക്ഡൗണ്‍ അല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആക്രമണോത്സുകതയോടെ തന്ത്രപരമായി സാമ്പിള്‍ പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി

ഫോര്‍ട്ടുകൊച്ചി-ചെല്ലാനം തീരസംരക്ഷണ ജനകീയരേഖ

കേരള റീജ്യന്‍ ലാറ്റിന്‍  കാത്തലിക് കൗണ്‍സിലിന്റെ  കീഴിലുള്ള കോസ്റ്റല്‍ ഏരിയ  ഡെവലപ്മെന്റ് ഏജന്‍സി  ഫോര്‍ ലിബറേഷന്‍ (കടല്‍)  കൊച്ചി, ആലപ്പുഴ രൂപതകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍  പൊതുചര്‍ച്ചയ്ക്കായിഅവതരിപ്പിച്ചത്

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യ പ്രതിഷേധം രേഖപ്പെടുത്തി കെഎല്‍സിഎ കൊച്ചി രൂപത

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി ചല്ലോ മുദ്രാവാക്യമുയര്‍ത്തി ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ തമ്പടിക്കുന്ന ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കേരള ലാറ്റിന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*