Breaking News

മത്സ്യതൊഴിലാളികള്‍ക്ക് അനുവദിച്ച സഹായധനം പകുതിയോളം പേര്‍ക്ക് ലഭിച്ചില്ല

മത്സ്യതൊഴിലാളികള്‍ക്ക് അനുവദിച്ച സഹായധനം പകുതിയോളം പേര്‍ക്ക് ലഭിച്ചില്ല

കൊച്ചി:  കൊവിഡ്-19 പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം മത്സ്യബന്ധന മേഖലയില്‍ സര്‍ക്കാര്‍ അനുവദിച്ച സഹായധനം പലര്‍ക്കും ലഭിച്ചില്ലെന്ന് പരാതി. മത്സ്യത്തൊഴിലാളികള്‍ക്കു സഹായമായി 2000 രൂപ സര്‍ക്കാര്‍ അനുവദിച്ചെങ്കിലും പകുതിയോളം തൊഴിലാളികള്‍ക്കു ഇതുവരെ തുക ലഭിച്ചിട്ടില്ലെന്നാണറിയുന്നത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നാണ് തുക നല്കുന്നത്. അനുബന്ധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്തവര്‍ക്കും പ്രഖ്യാപിച്ച ആയിരം രൂപയും പലര്‍ക്കും ലഭിച്ചില്ലെന്ന് പരാതിയുണ്ട്. ഒരു വീട്ടില്‍ ഒന്നില്‍ കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ ഉണ്ടെങ്കില്‍ ഒരാള്‍ക്കു മാത്രമാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ല പ്രസിഡന്റ് ഷിജി തയ്യില്‍ പറഞ്ഞു. മത്സ്യമേഖലയ്ക്ക് മറ്റു ധന സഹയങ്ങളൊന്നും തന്നെ ഇതുവരെ അനുവദിച്ചിട്ടില്ലെന്നും വറുതി മൂലം പട്ടിണിയിലായ കുടുംബങ്ങള്‍ക്കു അടിയന്തരസഹായം നല്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
അതേസമയം കടല്‍മത്സ്യങ്ങളുടെ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ വറുതിയില്‍ ഉരുകുകയാണ് തീരദേശം. സര്‍ക്കാര്‍ അനുമതി പ്രകാരം ചെറുവള്ളങ്ങള്‍ കടലില്‍ പോകുന്നുണ്ടെങ്കിലും മിക്ക വള്ളങ്ങള്‍ക്കും ഒന്നും ലഭിക്കാത്ത അവസ്ഥയാണ്. ആലപ്പുഴയില്‍ നിന്നുള്ള ചെറുവള്ളങ്ങള്‍ ഉള്‍പ്പെടെ 30 വള്ളങ്ങളാണ് ചെല്ലാനം ഹാര്‍ബറില്‍ നിന്നു പുലര്‍ച്ചെ മത്സ്യബന്ധനത്തിനു പോകുന്നത്. ഏതാനും വള്ളങ്ങള്‍ക്കു ചെറിയ ചെമ്മീന്‍ കിട്ടുന്നതല്ലാതെ മറ്റൊന്നും ലഭിക്കുന്നില്ലെന്നു മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
ചെറുവള്ളങ്ങള്‍ക്ക് ഒന്നും ലഭിക്കാതെ വരുമ്പോള്‍ ആയിരം മുതല്‍ രണ്ടായിരം രൂപ വരെ ഇന്ധനനഷ്ടം മാത്രമുണ്ടാകുന്നുണ്ട്. കടലില്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നതാണ് മത്സ്യങ്ങള്‍ തീരക്കടല്‍ വിട്ടു പോകുന്നതിനു കാരണമെന്നു തൊഴിലാളികള്‍ പറയുന്നു. കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ നീട്ടിയതോടെ ഒരു മാസക്കാലമായി കൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കുന്ന വലിയവള്ളങ്ങളും ബോട്ടുകളും മത്സ്യബന്ധനത്തിനു പോകുന്നില്ല. ഇതോടെ തീരം കടുത്ത വറുതിയിലാണ്. ചെറുവള്ളങ്ങള്‍ക്ക് കുറഞ്ഞ രീതിയില്‍ ചെമ്മീന്‍ കിട്ടുന്നുണ്ടെങ്കിലും പൊതുമത്സ്യമാര്‍ക്കറ്റുകളും മറ്റു കയറ്റുമതി മേഖലകളും പ്രവര്‍ത്തിക്കാത്തതു മൂലം കിട്ടുന്ന ചെമ്മീനുവിലയും ഇല്ലെന്നു തൊഴിലാളികള്‍ പറഞ്ഞു.Related Articles

ക്യാമ്പുകളുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തു

തീവ്രശുചീകരണയത്‌നത്തിന് തുടക്കം കൊച്ചി: ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി തുറന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ സമ്പൂര്‍ണ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ്തലത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കുമാണ്

ആര്‍ബിഐ ഗവര്‍ണറുടെ പ്രഖ്യാപനത്തിന് മുമ്പ് സെന്‍സെക്സ് 1000 പോയന്റ് ഉയര്‍ന്നു

മുംബൈ: വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താസമ്മേളനം നടത്തുന്നതിനു മുമ്പായി ഓഹരി വിപണിയില്‍ ആശ്വാസനേട്ടം തുടരുന്നു. സെന്‍സെക്സ് 1000 പോയന്റ് ഉയര്‍ന്ന്

കേരളത്തിന്റെ കണ്ണായ ഭിഷഗ്വരന്‍

കണ്ണിന് അസുഖമാണെന്നു പറഞ്ഞാല്‍ ഡോ. ടോണി ഫെര്‍ണാണ്ടസിനെ കാണുക എന്നതായിരുന്നു ഒരുകാലത്ത് കേരളത്തിലെ നേത്രചികിത്സയുടെ രീതി. ”മറ്റ് ഔഷൗധങ്ങള്‍ ഫലിക്കാതെ വരുമ്പോള്‍ കാളന്‍ നെല്ലായി” എന്ന പഴയകാലത്തെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*