മത്സ്യത്തൊഴിലാളികളെ ആദരിച്ചു

ചെല്ലാനം: മത്സ്യത്തെ പിടിക്കുന്നവരെ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്ന ബൈബിള്‍ വാക്യമാണ് ജലപ്രളയത്തില്‍ നിന്നും അനേകരെ രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രചോദനം ഏകിയതെന്ന് കൊച്ചി രൂപത ബിഷപ് ഡോ.ജോസഫ് കരിയില്‍. പശ്ചിമകൊച്ചി തീരസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങ് ചെല്ലാനം കണ്ടക്കടവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
തീരം ഉണ്ടെങ്കിലേ മത്സ്യത്തൊഴിലാളികള്‍ ഉണ്ടാകുകയുള്ളു പ്രളയത്തിലൂടെ ധീരത കാട്ടിയ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍ തീരം സംരക്ഷിക്കപ്പെടണമെന്നും ബിഷപ് പറഞ്ഞു. ആലപ്പുഴ രൂപത ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ അധ്യക്ഷത വഹിച്ചു.
ഫോര്‍ട്ട്കൊച്ചി മുതല്‍ തെക്കേ ചെല്ലാനം വരെയുള്ള മത്സ്യത്തൊഴിലാളികളെ ചടങ്ങില്‍ ആദരിച്ചു. കെ. വി തോമസ് എം പി, കെ. ജെ മാക്സി എംഎല്‍എ, മത്സ്യഫെഡ് ചെയര്മാന് പി. ചിത്തരഞ്ചന്‍, മോണ്‍. ആന്റണി തച്ചാറ,
ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി
ജോസി, ഫാ. സ്റ്റീഫന്‍ ജെ. പുന്നക്കല്‍, ഫാ. മൈക്കിള്‍ പുന്നക്കല്‍, ഫാ. സാംസണ് ആ
ഞ്ഞിലിപ്പറമ്പില്, ഫാ. ജോണ്‍ കണ്ടത്തില്‍പ്പറമ്പില്‍, ഫാ. അലക്സ് കൊച്ചീക്കാരന് വീട്ടില്‍, ടി. എ ഡാര്ഫിന്, ജയന് കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ അനുഭവം ചടങ്ങില്‍ വിവരിച്ചു.
Related
Related Articles
കെസിബിസി പ്രൊലൈഫ് സമിതി: സാബു ജോസ് പ്രസിഡന്റ്, അഡ്വ. ജോസി സേവ്യര്‍ ജനറല്‍ സെക്രട്ടറി
എറണാകുളം: മനുഷ്യജീവന്റെ സമഗ്രസംരക്ഷണത്തിനും മഹത്വത്തിനും പൂര്‍ണതയ്ക്കുമായി കേരളത്തിലെ 32 കത്തോലിക്കാ രൂപതകളില്‍ പ്രവര്‍ത്തിക്കുന്ന കെസിബിസി പ്രൊലൈഫ് സമിതിക്കു പുതിയ സംസ്ഥാന നേതൃത്വം. സംസ്ഥാന പ്രസിഡന്റായി സാബു ജോസ്
പാപ്പായുടെ നിര്‍ദേശം റോമിലെ പള്ളികള്‍ തുറന്നു
കോവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലതിൽ റോമിലെ ദേവലയങ്ങളെല്ലാം അടച്ചിടുവാൻ റോമിൻ്റെ കാർഡിനൽ വികാരിയായ ആൻഞ്ചലോ ഡെ ഡോണാട്ടിസ് എല്ലാ ദേവാലയങ്ങളിലേക്കും സർക്കുലർ അയച്ചിരുന്നു. ഫ്രാൻസീസ് പാപ്പ വെള്ളിയാഴ്ച്ച
നിങ്ങള്‍ രാജ്യത്തിന് അകത്തോ പുറത്തോ?
ദേശീയ പൗരത്വ പട്ടികയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ മൂന്നു കാര്യങ്ങള്‍ ഓര്‍മയിലിരിക്കുന്നത് നല്ലതാണ്. 2024ഓടെ പുതിയ ഇന്ത്യ സൃഷ്ടിക്കപ്പെടുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനമാണ് ഒന്നാമത്തേത്. 1923ല്‍ വിനായക് ദാമോദര്‍