മത്സ്യത്തൊഴിലാളികള്‍ക്കും ,ആശ്രിതര്‍ക്കും സംവരണം: മത്സ്യഫെഡില്‍ 162 ഒഴിവ്.

മത്സ്യത്തൊഴിലാളികള്‍ക്കും ,ആശ്രിതര്‍ക്കും സംവരണം: മത്സ്യഫെഡില്‍ 162 ഒഴിവ്.

തിരുവനന്തപുരം:മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്കും നിയമന സംവരണം ഏര്‍പ്പെടുത്തി. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മത്സ്യഫെഡില്‍ 12 തസ്തികകളിലെ 162 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആദ്യമായാണ് മത്സ്യഫെഡിലെ നിയമനങ്ങള്‍ പി എസ് സി നടത്തുന്നതും മത്സ്യത്തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും നിയമന സംവരണം ഏര്‍പ്പെടുത്തുന്നതും. മത്സ്യത്തൊഴിലാളിയാണ്/ മത്സ്യത്തൊഴിലാളിയുടെ ആശ്രിതനാണ് എന്ന് ഫിഷറീസ് ഓഫീസറിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലില്‍ അപ് ലോഡ് ചെയ്താല്‍ മാത്രമെ സംവരണത്തിന് അര്‍ഹമായി പരിഗണിക്കുക.

അതിനായി ആദ്യം മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വ പാസ്ബുക്കും റേഷന്‍ കാര്‍ഡും പി.എസ്.സി. നിഷ്‌കര്‍ഷിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് ഔട്ടും സഹിതം ഫിഷറീസ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കുക. ഫിഷറീസ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രവും റേഷന്‍ കാര്‍ഡിന്റെ കോപ്പിയും ക്ഷേമനിധി പാസ് ബുക്കിന്റെ കോപ്പിയും സഹിതം വില്ലേജ് ഓഫീസര്‍ക്ക് / തഹസീല്‍ദാര്‍ക്ക് അപേക്ഷ നല്‍കുക. വില്ലേജ് ഓഫീസര്‍ / തഹസീല്‍ദാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നിങ്ങളുടെ പ്രൊഫൈലില്‍ അപ് ലോഡ് ചെയ്തതിനു ശേഷം വിവിധ തസ്തിക കളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പിഎസ്‌സി നിഷ്‌കര്‍ഷിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റിന്റെ മാതൃക………എന്ന ലിങ്കില്‍ ലഭ്യമാണ് ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി 2020 ഡിസംബര്‍ 23 ബുധനാഴ്ച.

ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലെ തസ്തികകളില്‍ മത്സ്യത്തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും നിയമന സംവരണമേര്‍പ്പെടു ത്തണമെന്ന് എതാണ്ട് 4 പതിറ്റാണ്ടായി ഉന്നയിക്കപ്പെട്ട ആവശ്യമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്. നിലവിലെ ഒഴിവുകള്‍ 5:3:2 എന്ന അനുപാതത്തില്‍
ജനറല്‍ കാറ്റഗറിയില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ / മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ കാറ്റഗറിയില്‍ നിന്നും
ഫിഷറീസ് ഡവലപ്‌മെന്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റികളില്‍ ജോലി ചെയ്യുന്ന യോഗ്യരായ ജീവനക്കാരുടെ കാറ്റഗറിയില്‍ നിന്നും നിയമിക്കും.

തസ്തികകളുടെ വിശദാംശങ്ങള്‍

കാറ്റഗറി നമ്പര്‍ 202/2020 ജ്രനറല്‍)
കാറ്റഗറി നമ്പര്‍ 203/2020
( മത്സ്യത്തൊഴിലാളികള്‍ / ആശ്രിതര്‍)
കാറ്റഗറി നമ്പര്‍ 204/2020
( സൊസൈറ്റി കാറ്റഗറി )

തസ്തിക മാനേജര്‍ (പഴ്‌സനല്‍ )
യോഗ്യത ഘഘആ/ങആഅ(ഒഞ) + അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം

കാറ്റഗറി നമ്പര്‍ 208/2020 ജ്രനറല്‍)
കാറ്റഗറി നമ്പര്‍ 209/2020
( മത്സ്യത്തൊഴിലാളികള്‍ / ആശ്രിതര്‍)
കാറ്റഗറി നമ്പര്‍ 210/2020
( സൊസൈറ്റി കാറ്റഗറി )

തസ്തിക അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍
യോഗ്യത സിവില്‍ എന്‍ജിനിയിറംഗിലോ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിലോ ഉള്ള ബിരുദം / തത്തുല്യം
+ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം

കാറ്റഗറി നമ്പര്‍ 214/2020 ജ്രനറല്‍)
കാറ്റഗറി നമ്പര്‍ 215/2020
( മത്സ്യത്തൊഴിലാളികള്‍ / ആശ്രിതര്‍)
കാറ്റഗറി നമ്പര്‍ 216/2020
( സൊസൈറ്റി കാറ്റഗറി

തസ്തിക റഫ്രിജറേഷന്‍ മെക്കാനിക്ക്
യോഗ്യത എസ്.എസ്. എല്‍. സി./ തത്തുല്യം
+ റഫ്രിജറേഷനില്‍ ഐ.ടി.ഐ (എന്‍എസി./ എന്‍ടിസി./ തത്തുല്യം )

കാറ്റഗറി നമ്പര്‍ 217/2020 ജ്രനറല്‍)
കാറ്റഗറി നമ്പര്‍ 218/2020
( മത്സ്യത്തൊഴിലാളികള്‍ / ആശ്രിതര്‍)
കാറ്റഗറി നമ്പര്‍ 219/2020
( സൊസൈറ്റി കാറ്റഗറി )

തസ്തിക അക്കൗണ്ടന്റ്
യോഗ്യത ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബി.കോം ബിരുദം
+ പ്രശസ്തമായ ഒരു രജിസ്‌റ്റേഡ് സ്ഥാപനത്തില്‍ അക്കൗണ്ടന്റായുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം

കാറ്റഗറി നമ്പര്‍ 220/2020 ജ്രനറല്‍)
കാറ്റഗറി നമ്പര്‍ 221/2020
( മത്സ്യത്തൊഴിലാളികള്‍ / ആശ്രിതര്‍)
കാറ്റഗറി നമ്പര്‍ 222/2020
( സൊസൈറ്റി കാറ്റഗറി )

തസ്തിക പ്രോജക്ട് ഓഫീസര്‍
യോഗ്യത ബി.എഫ്.എസ്.സി./ എം.എഫ്.എസ്.സി./ എം.എസ്.സി.( അക്വാട്ടിക് ബയോളജി & ഫിഷറീസ് )/ ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് / മറൈന്‍ ബയോളജി/ അക്വാകള്‍ച്ചര്‍ & ഫിഷറീസ് മൈക്രോ ബയോളജി/ അക്വാകള്‍ച്ചര്‍ & ഫിഷ് പ്രോസസിങ്ങ് / സുവോളജി/ തത്തുല്യ യോഗ്യത

കാറ്റഗറി നമ്പര്‍ 223/2020 ജ്രനറല്‍)
കാറ്റഗറി നമ്പര്‍ 224/2020
( മത്സ്യത്തൊഴിലാളികള്‍ / ആശ്രിതര്‍)
കാറ്റഗറി നമ്പര്‍ 225/2020
( സൊസൈറ്റി കാറ്റഗറി )

തസ്തിക ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍
യോഗ്യത കേരള ഗവണ്‍മെന്റിന് കീഴിലുള്ള സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നും 3 വര്‍ഷത്തെ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങിലുള്ള ഫുള്‍ ടൈം കോഴ്‌സ് ഡിപ്ലോമ / തത്തുല്യം

കാറ്റഗറി നമ്പര്‍ 226/2020 ജ്രനറല്‍)
കാറ്റഗറി നമ്പര്‍ 227/2020
( മത്സ്യത്തൊഴിലാളികള്‍ / ആശ്രിതര്‍)
കാറ്റഗറി നമ്പര്‍ 228/2020
( സൊസൈറ്റി കാറ്റഗറി )

തസ്തിക കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് ?
യോഗ്യത ബിരുദം + ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് (ഹയര്‍ ) മലയാളം (ലോവര്‍ ) കെജിടിഇ/ എംജിടിഇ + ഷോര്‍ട്ട് ഹാന്‍ഡ് ഇംഗ്ലീഷ് (ലോവര്‍ ) മലയാളം (ലോവര്‍ ) കെജിടിഇ/ എംജിടിഇ

കാറ്റഗറി നമ്പര്‍ 229/2020 ജ്രനറല്‍)
കാറ്റഗറി നമ്പര്‍ 230/2020
( മത്സ്യത്തൊഴിലാളികള്‍ / ആശ്രിതര്‍)
കാറ്റഗറി നമ്പര്‍ 231/2020
( സൊസൈറ്റി കാറ്റഗറി )

തസ്തിക ജൂനിയര്‍ അസിസ്റ്റന്റ് ? /ജൂനിയര്‍ അസിസ്റ്റന്റ്
യോഗ്യത ബിരുദം + എ.ച്ച്.ഡി.സി./ ജെ.ഡി.സി.
അല്ലെങ്കില്‍ ബി.കോം വിത്ത് കോഒപ്പറേഷന്‍
അല്ലെങ്കില്‍ ബി.എസ്.സി. കോഓപ്പറേഷന്‍ ആന്റ് ബാങ്കിങ്ങ്.

കാറ്റഗറി നമ്പര്‍ 232/2020 ജ്രനറല്‍)
കാറ്റഗറി നമ്പര്‍ 233/2020
( മത്സ്യത്തൊഴിലാളികള്‍ / ആശ്രിതര്‍)
കാറ്റഗറി നമ്പര്‍ 234/2020

( സൊസൈറ്റി കാറ്റഗറി )
തസ്തിക ടൈപ്പിസ്റ്റ് ഗ്രേസ് കക / ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍
യോഗ്യത എസ്.എസ്.എല്‍.സി.
+ ടൈപ്പ്‌റൈറ്റിംങ് ഇംഗ്ലീഷ് ( ഹയര്‍ ) മലയാളം (ലോ വര്‍ ) കെജിടിഇ യും മണിക്കൂറില്‍ കുറഞ്ഞത് 10000 വാക്കുകള്‍ ഡാറ്റാ എന്‍ട്രി ചെയ്യാനുള്ള കഴിവും

കാറ്റഗറി നമ്പര്‍ 235/2020 ജ്രനറല്‍)
കാറ്റഗറി നമ്പര്‍ 236/2020
( മത്സ്യത്തൊഴിലാളികള്‍ / ആശ്രിതര്‍)
കാറ്റഗറി നമ്പര്‍ 237/2020
( സൊസൈറ്റി കാറ്റഗറി )

തസ്തിക ലാബ് അസിസ്റ്റന്റ്
യോഗ്യത ഫിഷ് പ്രോസസിങ് ടെക്‌നോളജിയില്‍ പ്ലസ്ടു (വി.എച്ച്.എസ്.ഇ.)

കാറ്റഗറി നമ്പര്‍ 238/2020 ജ്രനറല്‍)
കാറ്റഗറി നമ്പര്‍ 239/2020
( മത്സ്യത്തൊഴിലാളികള്‍ / ആശ്രിതര്‍)
കാറ്റഗറി നമ്പര്‍ 240/2020
( സൊസൈറ്റി കാറ്റഗറി )

തസ്തിക സ്‌റ്റോര്‍ കീപ്പര്‍
യോഗ്യത എസ്. എസ്.എല്‍. സി. / തത്തുല്യ യോഗ്യത

കാറ്റഗറി നമ്പര്‍ 241/2020 ജ്രനറല്‍)
കാറ്റഗറി നമ്പര്‍ 242/2020
( മത്സ്യത്തൊഴിലാളികള്‍ / ആശ്രിതര്‍)
കാറ്റഗറി നമ്പര്‍ 243/2020
( സൊസൈറ്റി കാറ്റഗറി )

തസ്തിക ഓപ്പറേറ്റര്‍ ഗ്രേസ് കകക
യോഗ്യത എസ്. എസ്.എല്‍. സി.
+ ഫിറ്റര്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ട്രേഡില്‍ ഐ.ടി.ഐ.(എന്‍ടിസി/ എന്‍എസി.)

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

അര്‍ണോസ് പാതിരിയുടെ ഭാരത പ്രവേശനത്തിന് 320

വര്‍ഷം ക്രൈസ്തവ മൂല്യങ്ങള്‍ക്ക് നൂതനഭാവമേകി കേരളത്തിലെ ക്രിസ്തീയ ആധ്യാത്മികതയെ പ്രോജ്വലിപ്പിച്ച മലയാള ഗാന കാവ്യങ്ങളാണ് ഉമ്മാടെ ദു:ഖം അഥവാ ദൈവമാതാവിന്റെ വ്യാകുലപ്രലാപം, ദൈവമാതാവിന്റെ വ്യാകുലപ്രബന്ധം, പുത്തന്‍പാന അഥവാ

മാർച്ച് 15 ഞായറാഴ്ച്ച പ്രാർത്ഥനാ – ഉപവാസ ദിനമായി ആചരിക്കണം : ആർച്ച്ബിഷപ് ഡോ. കളത്തിപ്പറമ്പിൽ

കൊച്ചി : കോവിഡ് 19 – കൊറോണ വൈറസിന്റെ വ്യാപനം മനുഷ്യകരങ്ങൾക്കു തടുക്കാനാവാത്ത വിധം പടരുന്ന പശ്ചാത്തലത്തിൽ വരാപ്പുഴ അതിരൂപതയിലെ മുഴുവൻ കുടുംബങ്ങളും 2020 മാർച്ച് 15

വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടനം സെപ്റ്റംബര്‍ 8ന്

എറണാകുളം: വിമോചകനാഥയായ കാരുണ്യമാതാവിന്റെ അഭയസങ്കേതത്തിലേക്ക് വരാപ്പുഴ അതിരൂപതയിലെ ഇടവകകളില്‍ നിന്നുള്ള വിശ്വാസിഗണവും വൈദികരും സന്ന്യസ്തരും ഒത്തൊരുമിച്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടനത്തിന് വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*