മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടത് നാടിന്റെ ഉത്തരവാദിത്വം – മുഖ്യമന്ത്രി പിണറായി വിജയന്‍

മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടത് നാടിന്റെ ഉത്തരവാദിത്വം – മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: നമ്മുടെ നാടിന്റെ പ്രധാന സമ്പത്താണ് മത്സ്യത്തൊഴിലാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓഖി ദുരന്തത്തിനുശേഷമുണ്ടായ മഹാപ്രളയത്തില്‍ കേരളത്തിന്റെ രക്ഷകരായത് മത്സ്യത്തൊഴിലാളികളാണ്. ലോകം മുഴുവന്‍ അവരെ കേരളത്തിന്റെ സൈന്യമെന്നാണ് അഭിസംബോധന ചെയ്യുന്നത്. കേരളം എക്കാലവും മത്സ്യത്തൊഴിലാളികളോടു കടപ്പെട്ടിരിക്കുന്നു. ഓഖി ദുരന്തവാര്‍ഷിക ദിനത്തില്‍ അനുസ്മരണപ്രഭാഷണവും തൊഴിലാളികള്‍ക്കുള്ള നാവിക് ഉപകരണങ്ങളുടെ വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം എക്കാലവും മത്സ്യത്തൊഴിലാളികളോടു കടപ്പെട്ടിരിക്കുന്നു. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നാടിന് കടപ്പാടുണ്ട്. ഇക്കാര്യത്തില്‍ എത്രചെയ്താലും മതിയാവില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാരിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് പരമാവധി കാര്യങ്ങള്‍ ചെയ്യാനാണ് ശ്രമിച്ചുവരുന്നത്. ഓഖി ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും നന്നായി സഹായങ്ങള്‍ ചെയ്തു. നഷ്ടട്ടപ്പെട്ട ജീവനുകള്‍ക്ക് പകരം എന്തു നല്കിയാലും മതിയാകില്ല. പക്ഷേ ആകാവുന്നതിന്റെ പരമാവധി ചെയ്യാനാണ് ശ്രമിക്കുന്നത്. നമ്മുടെ രാജ്യത്തും നമ്മുടെ നാട്ടിലും ദുരന്തങ്ങള്‍ വിവിധ കാലഘട്ടങ്ങളിലുണ്ടായിട്ടുണ്ടെങ്കിലും ഓഖി ദുരന്തത്തിന് കേരളം ചെയ്തതരത്തിലുള്ള നഷ്ടപരിഹാരം രാജ്യത്ത് ഒരിടത്തും നല്കിയിട്ടില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ച തുകയും ചെലവാക്കിയ തുകയും എത്രയെന്ന് പരസ്യപ്പെടുത്തിയിട്ടുണ്ട്. ചിലര്‍ മറ്റു രീതിയില്‍ പ്രചരണങ്ങള്‍ നടത്തിയതുകൊണ്ടാണിത്. ഓഖി ദുരന്തത്തില്‍പെട്ട വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് നല്കിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച തുകയെക്കാള്‍ വളരെ കൂടുതലാണ്. 108.34 കോടിയാണ് ദുരിതാശ്വാസനിധിയിലേക്കു ലഭിച്ചത്. വിവിധപദ്ധതികള്‍ക്ക് ചെലവഴിക്കാന്‍ ഭരണാനുമതി നല്‍കിയതാകട്ടെ 110 കോടിയുടേതും. മത്സ്യമേഖലയുടെ സമഗ്രവികസനത്തിനായി 2,000 കോടി രൂപയുടെ പ്രത്യേകപാക്കേജ് 2018-19 ബജറ്റില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നുമുണ്ട്. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്ന നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു. അതിന്റെ ഭാഗമായാണ് 40,000 പേര്‍ക്ക് ലൈഫ്ജാക്കറ്റുകളും പതിനായിരം പേര്‍ക്ക് സെല്‍ഫോണും നല്കുന്നത്.
അതേസമയം മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കു മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ മുഖംതിരിച്ചു നില്‍ക്കുകയാണ്. രാജ്യത്തിന്റെ സമ്പത്താണ് മത്സ്യത്തൊഴിലാളികള്‍. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അവരുടെ ആവശ്യങ്ങളോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കുന്നില്ല. ഓഖിദുരന്തത്തിനു പിന്നാലെ മത്സ്യബന്ധന ഇതരമേഖലയുടെ സമഗ്രവികസനത്തിനും പുനഃസ്ഥാപനത്തിനുമായി 7,340 കോടി രൂപയുടെ സ്‌പെഷ്യല്‍ പാക്കേജാണ് കേന്ദ്രത്തിനു സമര്‍പ്പിച്ചത്. പക്ഷെ കണ്ടഭാവംപോലും നടിച്ചില്ല.
പ്രതിസന്ധികളെ അതിജീവിച്ച് അവര്‍ കടലില്‍ പോകുന്നത് ജീവിക്കാനുള്ള വഴിനോക്കി മാത്രമല്ല, നമ്മെ തീറ്റിപ്പോറ്റാനും രാജ്യത്തിന് വരുമാനം ഉണ്ടാക്കിത്തരാനും കൂടിയാണെന്ന് ഓര്‍മവേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Related Articles

ഫ്രാന്‍സിസ് പാപ്പാ അനുശോചിച്ചു

വത്തിക്കാന്‍ സിറ്റി: ഇന്ത്യയില്‍ പ്രളയദുരിതമനുഭവിക്കുന്നവരെ ഫ്രാന്‍സിസ് പാപ്പാ അനുശോചനമറിയിച്ചു. ഇന്ത്യന്‍ അധികൃതര്‍ക്കയച്ച ടെലിഗ്രാം സന്ദേശത്തില്‍ വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനാണ് പാപ്പായുടെ അനുശോചനമറിയിച്ചത്. കേരളത്തില്‍

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

പോള്‍ ആറാമന്‍ പാപ്പാ ഉള്‍പ്പെടെ ഏഴുപേര്‍ വിശുദ്ധപദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി: ഒക്ടോബര്‍ 14ന് ഞായറാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലെ പൊതുവേദിയില്‍ ഫ്രാന്‍സിസ് പാപ്പാ ദിവ്യബലിമധ്യേ സാര്‍വത്രിക സഭയിലെ ഏഴു വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കും. ഇന്ത്യയില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*