മത്സ്യമേഖലയിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം -ബിഷപ് ഡോ. ക്രിസ്തുദാസ് ആര്‍.

മത്സ്യമേഖലയിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം -ബിഷപ് ഡോ. ക്രിസ്തുദാസ് ആര്‍.

തിരുവനന്തപുരം: മത്സ്യമേഖലയിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ. ക്രിസ്തുദാസ് ആര്‍. കേരള മത്സ്യമേഖലാ വിദ്യാര്‍ഘി സമിതി (കെഎംവിഎസ്)യുടെ ആഭിമുഖ്യത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യമേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് എല്ലാ ദിവസവും കോളജില്‍പോയി പഠിച്ച് മടങ്ങിയെത്താന്‍ സാധിക്കില്ല. അതിനാല്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കേണ്ടിവരും. മത്സ്യമേഖലാ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന ഹോസ്റ്റല്‍ഫീസ് അടുത്തകാലത്തായി വെട്ടിക്കുറച്ചു. അത് പുനഃസ്ഥാപിക്കണം. തീരദേശ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് അതിരൂപതക്ക് അനുവദിക്കണം. കേന്ദ്രത്തില്‍ പുതിയ ഫിഷറീസ് മന്ത്രാലയം വന്നു. മന്ത്രാലയത്തില്‍നിന്ന് മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് എസ്‌സി, എസ്ടി വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നതിനു തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭ്യമാക്കാനായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റ് നടയില്‍ നിന്നാരംഭിച്ച മാര്‍ച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഫിഷറീസ് മിനിസ്ട്രി ഡയറക്ടര്‍ ഫാ. ഷാജിന്‍ ജോസ് ഫഌഗ് ഓഫ് ചെയ്തു. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ടി. പീറ്റര്‍, തിരുവനന്തപുരം മത്സ്യതൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ജോണ്‍ ബോസ്‌കോ, തിരുവനന്തപുരം ലത്തീന്‍ അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഡോ. ഡൈസണ്‍, വിദ്യാഭ്യാസ മിനിസ്ട്രി ഡയറക്ടര്‍ ഫാ. മെല്‍ക്കന്‍, കെഎംവിഎസ് നേതാക്കളായ പ്രീതി ഫ്രാങഌന്‍, ടോണി ലയോണ്‍സ്, ഡിക്‌സന്‍ ഡേവിഡ്, എസ്. രമ്യ, ഷാജി സ്‌റ്റെല്ലസ്, സ്‌നേഹ കാര്‍മല്‍, സുനില്‍ ഡേവിഡ്, വിമല്‍ ആന്റണി, ഫ്രിജോയ്, അലോഷ്യസ്, സുജ, സിബിന്‍ വിക്ടര്‍, സിഎഫ്എസ് കോ-ഓര്‍ഡിനേറ്റര്‍ തദയൂസ് പൊന്നയന്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles

ചെട്ടിക്കാട് തീര്‍ഥാടന ദേവാലയത്തില്‍ മിഷന്‍ഗാമ നടത്തി

ചെട്ടിക്കാട്: ലോക മിഷന്‍ വാരത്തോടനുബന്ധിച്ച് ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീര്‍ഥാടന കേന്ദ്രത്തില്‍ നടന്ന മിഷന്‍ഗാമ 2018 ശ്രദ്ധേയമായി. മിഷന്‍ ഗാമയോടനുബന്ധിച്ച് വാഴ്ത്തപ്പെട്ട രക്തസാക്ഷിയായ ദേവസഹായം പിള്ളയുടെ ജീവിതത്തെ

ചിന്താകലാപങ്ങള്‍ ജോണ്‍ ഓച്ചന്തുരുത്തിന് നൈവേദ്യാര്‍പ്പണം

വലുതും ചെറുതമായ ഒരുപിടി കുറിപ്പുകളുടെ സമാഹരണമാണ് ‘പള്ളീം പട്ടക്കാരനും’ എന്ന ഈ ഗ്രന്ഥം. വളരെ ആഴത്തില്‍ അര്‍ഥഗരിമ പേറുന്ന ലഘുകുറിപ്പുകള്‍ ഇക്കൂട്ടത്തിലുണ്ട്; അത്രതന്നെ കനം തോന്നാത്ത ദീര്‍ഘകുറിപ്പുകളും.

നോത്ര ദാം: വീണ്ടെടുപ്പിന്റെ വിശ്വാസജ്വാലകള്‍

പാരിസ്: യൂറോപ്പിന്റെ ക്രൈസ്തവ പൈതൃകത്തിന്റെയും പാശ്ചാത്യ വാസ്തുശില്പസൗഭഗത്തിന്റെയും ഉജ്വല പ്രതീകമായി ഫ്രാന്‍സിന്റെ തലസ്ഥാന നഗരത്തില്‍ ഉയര്‍ന്നുനിന്ന പരിശുദ്ധ കന്യകമാതാവിന്റെ നാമത്തിലുള്ള നോത്ര ദാം കത്തീഡ്രലിന്റെ മേല്‍ക്കൂരയും മുഖ്യഗോപുരവും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*