മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന കരാര്‍ അവസാനിപ്പിക്കണം- ‘കടല്‍’

മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന കരാര്‍ അവസാനിപ്പിക്കണം- ‘കടല്‍’

 

എറണാകുളം: കടലും കടല്‍ത്തീരവും മത്സ്യത്തൊഴിലാളികള്‍ക്കന്യമാക്കുന്ന നയങ്ങളും പദ്ധതികളും അസ്വീകാര്യമെന്ന് കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) അഭിപ്രായപ്പെട്ടു. ആഴക്കടലിലെ പരിമിതമായ മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ സൗകര്യമൊരുക്കുന്ന ട്രോളറുകള്‍ നിര്‍മ്മിക്കാന്‍ വിദേശ പങ്കാളിത്തമുള്ള കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ അവസാനിപ്പിക്കണമെന്ന് ‘കടല്‍’ ആവശ്യപ്പെട്ടു. മത്സ്യസമ്പത്തിന്റെ സന്തുലിതമായ പരിപാലനത്തിന് മനുഷ്യ പ്രയത്നങ്ങളെയും മത്സ്യബന്ധന യാനങ്ങളെയും നിയന്ത്രിക്കുന്ന നയങ്ങള്‍ രൂപപ്പെടുത്തുന്നവര്‍ തന്നെ മത്സ്യസമ്പത്തിനെ ഉന്മൂലം നശിപ്പിക്കുന്ന വിധം 400 ട്രോളറുകള്‍ നിര്‍മ്മിക്കുമെന്നത് ആശങ്കജനകമാണ്. ഇതിനായി വിദേശ സംരഭത്തിന് കരാര്‍ നല്കിയിട്ടുണ്ടെങ്കില്‍ അതില്‍ നിന്നും സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണം.

ട്രോളറുകള്‍ നിര്‍മ്മിക്കാന്‍ മാത്രമാണ് കരാര്‍ എന്ന ഇഎംസിസിയുടെ വാദം അപ്രസക്തമാണ്. മത്സ്യമേഖലയിലെ സര്‍ക്കാരിന്റെ ഇടപെടലുകള്‍ മത്സ്യത്തൊഴിലാളി വിരുദ്ധമാവുന്നതിന്റെ അടിസ്ഥാന കാരണം സര്‍ക്കാര്‍ തിരിച്ചറിയണം. മത്സ്യമേഖലയിലെ നവീകരണ ശ്രമങ്ങള്‍ പരാജയപ്പെടുന്നത് ഈ മേഖലയുടെ ആവശ്യങ്ങള്‍ തിരിച്ചറിയാത്തതും കൂടിയാലോചനകളെ നിരാകരിക്കുന്നതുമാണ്. ഇത് ജനാധിപത്യ ഭരണക്രമത്തില്‍ അപകടകരമാണെന്നും കടല്‍ ആരോപിച്ചു.

കടല്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, ‘കടല്‍’ ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ്, ഡയറക്ടര്‍ റവ. ഡോ. അന്റണിറ്റോ പോള്‍, സെക്രട്ടറിമാരായ ജോയി സി. കമ്പക്കാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles

കെനിയയില്‍ നിന്നൊരു മലയാളി വിജയഗാഥ

നിങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യമുള്ളപ്പോള്‍ അതു നേടാന്‍ നിങ്ങളെ സഹായിക്കുന്നതിന് പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തുന്നു!’  പൗലോ കൊയ്ലോയുടെ വാക്കുകളാണിത്. ഈ വാക്കുകളെ സാര്‍ത്ഥകമാക്കുന്ന കഥയാണ് കെനിയയില്‍ നിന്നു

ഇറാന്‍ സംഘര്‍ഷം സംയമനത്തിന് പാപ്പായുടെ ആഹ്വാനം

വത്തിക്കാന്‍ സിറ്റി: ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ അല്‍ഖുദ്‌സ് സേനാവിഭാഗത്തിന്റെ തലവനും രാജ്യത്തെ സമുന്നത നേതാവുമായ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക ബാഗ്ദാദ് വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതിനെതുടര്‍ന്ന്

ഉപ്പായി തീരാന്‍, വെളിച്ചമായി തീരാന്‍ ഈ ജീവിതം ഫാ. പോള്‍ എ.ജെ

കഞ്ഞിയില്‍ ഒരു നുള്ള് ഉപ്പുപോലെ ചില ജീവിതങ്ങള്‍ അലിഞ്ഞുചേരുന്നു വേറിട്ടുനില്‍ക്കാനായി അവര്‍ ഇഷ്ടപ്പെടുന്നില്ല എന്നിട്ടും എല്ലായിടത്തും അവരുണ്ടല്ലോ – ഒ.എന്‍.വി. കുറുപ്പ് (ഉപ്പ്) ഒരുവന്റെ ശിഷ്യത്വം ദൈവത്തിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*