Breaking News

മദറിനുമുന്നില്‍ തോക്കുമായി അയാള്‍

മദറിനുമുന്നില്‍ തോക്കുമായി അയാള്‍

കനിവിന്റെ പേമാരി ഒരിക്കലും പെയ്‌തൊഴിയരുതെന്ന് ദൈവം ആ സ്ത്രീയില്‍ തീരുമാനിച്ചിരുന്നിരിക്കണം. അല്ലെങ്കില്‍ വിദേശത്തു നിന്നും കല്‍ക്കത്തയുടെ ചേരിയിലെ ദരിദ്രതയിലേക്കും രോഗാതുരതയിലേക്കും അവര്‍ക്കു വരണമായിരുന്നോ? എന്തൊക്കെ സംജ്ഞകള്‍ എങ്ങനെയൊക്കെ തളിരിട്ടുലഞ്ഞാലും ദൈവത്തിന്റെ മഹാപദ്ധതിയില്‍ ആ ഒരൊറ്റ നാമം-മദര്‍. എല്ലാവര്‍ക്കും ഒരമ്മയായി സൂര്യതേജസില്‍ തെളിഞ്ഞുനില്ക്കുമ്പോഴും വിശുദ്ധപദവി ഒരു വലിയ ഗിഫ്റ്റായി തീര്‍ന്നപ്പോഴും അനുയോജ്യമായി ലോകശ്രദ്ധ പിടിച്ചുപറ്റിയത് മദര്‍ എന്ന പദം തന്നെ. മദര്‍ തെരേസ… ആഗ്‌നസ് ഗോന്‍ജെ ബോയാജ്യു എന്ന ആ നീണ്ട പേരാണ് ഒടുവില്‍ മദറിലേക്ക് പരിണമിച്ചത്.
ഒട്ടനവധി പ്രതിഷേധങ്ങളുടെയും പ്രയാസങ്ങളുടെയും സങ്കടങ്ങളുടെയും കാണാക്കയങ്ങള്‍ നീന്തിക്കടക്കുമ്പോള്‍ മദറില്‍ ഒതുങ്ങിക്കൂടിനിന്നത് ദൈവവിളിയല്ലാതെ മറ്റെന്തായിരുന്നു? സ്‌നേഹം സേവനമായും സേവനംസമര്‍പ്പണമായും സ്വയം അലിഞ്ഞില്ലാതായതാണ് ആ ജീവിതം.


ഒട്ടേറെ വിശപ്പില്‍ പൊരിഞ്ഞവരുടെയും വെറുക്കപ്പെട്ട കുഷ്ഠരോഗികളുടെയും എല്ലാമെല്ലാമായി ആ അമ്മ പരിണമിക്കുമ്പോള്‍ അത് ചരിത്രത്തിന്റെ ഒരു വലിയ നീക്കിയിരിപ്പു തന്നെയായിരുന്നിരിക്കണം.
മദര്‍ തെരേസയുടെ എത്രയെത്ര ജീവിതചരിത്രങ്ങള്‍ എത്രയെത്ര ഭാഷകളില്‍ അച്ചടിമഷി പുരണ്ടും സൗഗന്ധികങ്ങള്‍ പ്രസരിച്ചിട്ടും അവയൊക്കെ വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടേയിരിക്കുകയാണ്.
ആ ജീവിത ഗൗരവങ്ങളിലെ ആദ്യപദം ഉറക്കുന്നത് കല്‍ക്കത്തയിലെ ഏറ്റവും മോശപ്പെട്ട ഒരു ചേരിയിലാണ്. ജീവിതം കൈമോശം വന്നവരുടെ ദയനീയതയിലേക്കായിരുന്നു ആ ആതുരശുശ്രൂഷകളും സേവനവ്യഗ്രതകളും.
വര്‍ത്തമാനകാലത്തിന്റെ ഓരോരോ ഗതികെട്ട പ്രവര്‍ത്തനങ്ങളുടെ ധാരാളിത്തങ്ങള്‍ കാണുമ്പോള്‍ മദര്‍ ചെയ്തുകൂട്ടിയ കാരുണ്യങ്ങളുടെ വെളിച്ചത്തിനു മുന്നില്‍ എല്ലാം നിശ്ശൂന്യം…. ഏകാകിയായ മനുഷ്യന്റെ പദവിന്യാസങ്ങളിലൂടെയാണല്ലോ എന്നും പുനരുദ്ധാനത്തിന്റെ കൊടുങ്കാറ്റുകള്‍ ആഞ്ഞുവീശിയിട്ടുള്ളത്.
ആദ്യകാലത്ത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ബുദ്ധിമുട്ടാകുമ്പോള്‍ മദര്‍ മൂന്നാലു സഹോദരികളോടൊപ്പം ഭിക്ഷയ്ക്കായി ഇറങ്ങിപ്പുറപ്പെടും. മറിച്ച് എന്തു ചെയ്യാന്‍?
അങ്ങനെയുള്ള ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ ഒന്ന് ഏറെ സ്മരണീയമാണ്. പിന്നിലേക്ക് കണ്ണോടിക്കുമ്പോള്‍ വിശന്നുപൊരിയുന്ന വയറുകള്‍… ദൈന്യങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന നോട്ടങ്ങള്‍… കണ്ണീര്‍ വറ്റിയ കരച്ചിലുകള്‍… അന്തിയാകുന്നതിനുമുന്‍പേ അവര്‍ക്ക് ആഹാരം കൊടുത്തില്ലെങ്കിലോ?
കല്‍ക്കത്തയിലെ ഒരു വിജനതയിലേക്ക് അവര്‍ നീങ്ങി. വിശ്വാസത്തിന്റെ അതിതീക്ഷ്ണത മാത്രമേ ആ അമ്മയുടെ ആത്മാവിലുള്ളൂ. ആരെങ്കിലും സഹായിക്കാതിരിക്കില്ല. പലപ്പോഴും അങ്ങനെയാണല്ലോ.
അതാ ആ വലിയവീട്. അതിനുമുന്നില്‍ മദര്‍ നിന്നു. മുകളില്‍ നിന്നും അവരെ കണ്ട വീട്ടുടമ താഴേക്കിറങ്ങിവന്നു. അയാള്‍ ഒരു ക്രിസ്ത്യാനി വിരോധിയായിരുന്നു. കൈയില്‍ തോക്കുണ്ട്. പുച്ഛഭാവത്തില്‍ അവരെ നോക്കിയിട്ട് അസഭ്യം ചൊരിഞ്ഞു തുടങ്ങി. മദറിന്റെ കൂടെ വന്നവര്‍ വല്ലാതെ ഭയന്നു പിന്നോക്കം മാറി.
അക്ഷോഭ്യയായി നിന്ന മദര്‍, അയാളുടെ ദേഷ്യവും പുലമ്പലും കുറഞ്ഞപ്പോള്‍ പറഞ്ഞു, സഹോദരന്‍ പറഞ്ഞതൊക്കെ ശരിയാണ്. ഞങ്ങള്‍ അതെല്ലാം അര്‍ഹിക്കുന്നുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ അങ്ങയുടെ അടുക്കല്‍വന്നത് ആരുംപോരുമില്ലാത്ത അന്തേവാസികള്‍ക്ക് ഭക്ഷണം കൊടുക്കാനാണ്. അവര്‍ വിശന്നു പൊരിയുകയാണ്. സഹായിക്കില്ലേ?
ഒരു നിമിഷം ആ പണക്കാരന്‍ മദറിന്റെ ശാന്തതയിലും സൗമ്യോക്തികളിലും വല്ലാതായിപ്പോയി. സത്യത്തില്‍ അയാള്‍ മദറിന്റെ ദൈവികപ്രസന്നതയില്‍ പരാജിതനായിപ്പോയി. തല്‍ക്ഷണം മേലേക്കു പോയിട്ട് തിരിച്ചുവന്നത് ഒരു ചെക്ക് ബുക്കുമായിട്ടായിരുന്നു.

Mother Teresa, left, is seen with Chairman of the Norwegian Nobel Committee, John Sanness, during the award ceremony in Oslo, Dec. 10, 1979. She donated all the award money of the Nobel prize . Behind them is the famous wall painting “Sun Rise” by Edvard Munch. (Photo: AP)
On 27 August 1980, Indian Posts and Telegraphs departments issued a stamp to commemorate the noble work of Mother Teresa and her band of devoted associations. (Image: YouTube screengrab)
Pope John Paul II, holds his arm around Mother Teresa as they ride in the popemobile outside the ‘Home of the Dying’ in Calcutta, in this February 1986 photo. She also had her first heart attack on that visit. (Photo: AP)
The first meeting between Mother Teresa and UK’s Princess Dianna took place in February 1992 at her order’s convent in a working-class district in Rome. Mother Teresa left the meeting holding hands with Diana, who helped the frail nun down the steps onto the sidewalk. (Photo: AP)
Hillary Clinton first met Mother Teresa after the missionary gave an anti-abortion speech at the National Prayer Breakfast in 1994. The topic was soon marred with controversy for her favouring some orthodox christian doctrines. Mother Teresa described her homes for orphaned children in India, one of which Clinton visited a year later. (Photo: AP)
Mother Teresa bows towards President Reagan as Mrs. Reagan looks on in this June 21, 1985 photo during the ceremony where the President presented the Medal of Freedom to Mother Teresa. (Photo: AP)
Soon her work was recognised not only by the Indian Government but also internationally. Her charitable work took her various places all over the world and soon she became a world known missionary. In the image: Mother Teresa in a meeting with the Dalai Lama in Oxford, England, in 1988. (Photo: AP)

Related Articles

തോപ്പുംപടി കെസിവൈഎം യൂണിറ്റ് ഫെസ്റ്റാ 2020 ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

  കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഫെസ്റ്റാ 2020 കലോത്സവത്തിൽ കെ.സി. വൈ. എം തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ ഇടവക ഓവറോൾ ചാമ്പ്യൻഷിപ്പിന് അർഹരായി. കെ.സി.വൈ.എം

ഇന്ധനക്കൊള്ളയ്ക്ക് അറുതിയില്ലേ?

  പുകഞ്ഞുനീറി കരിന്തിരി കത്തുന്ന ജീവിതം കൊവിഡ് വാക്സിന്‍ കൊണ്ടുവന്ന പ്രത്യാശയുടെ തരിമ്പില്‍ നിന്ന് വീണ്ടും തെളിച്ചെടുക്കാമെന്ന മോഹവും അവര്‍ തല്ലിക്കെടുത്തുകയാണ്. മഹാമാരിക്കാലത്തെ സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ

അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ അപ്പസ്‌തോലിക് നുണ്‍ഷ്യോ ദിവ്യബലി അര്‍പ്പിച്ചു

ആലപ്പുഴ: അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് ദൈവദാസന്‍ സെബാസ്റ്റ്യന്‍ പ്രസന്റേഷന്‍ അച്ചന്‍ അനുസ്മരണ ദിവ്യബലി ജപ്പാനിലെ അപ്പസ്‌തോലിക്ക നുണ്‍ഷ്യോയും ചേര്‍ത്തല കോക്കമംഗലം സ്വദേശിയുമായ ആര്‍ച്ച്ബിഷപ് ഡോ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*