Breaking News

മദ്യത്തിന് കോടതിയുടെ ലോക്ക്

മദ്യത്തിന് കോടതിയുടെ ലോക്ക്

കൊച്ചി: മദ്യാസക്തിയുള്ളവര്‍ക്ക് ലോക്ഡൗണ്‍ കാലത്ത് മദ്യം വീട്ടില്‍ കൊണ്ടുചെന്നു നല്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ടി.എന്‍.പ്രതാപന്‍ എംപിയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം. മൂന്നാഴ്ചത്തേയ്ക്കാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. മദ്യം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവും ഇതിനോടനുബന്ധിച്ച് ബെവ്‌കോ എംഡി പുറപ്പെടുവിച്ച ഉത്തരവും കോടതി സ്റ്റേ ചെയ്തു.
ഡോക്ടറുടെ കുറിപ്പടിപ്രകാരം ഒരാള്‍ക്ക് ആഴ്ചയില്‍ മൂന്നു ലിറ്റര്‍ മദ്യം ലഭ്യമാക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്. സര്‍ക്കാര്‍ ഡോക്ടര്‍മാരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കില്ലെങ്കില്‍ പിന്നെ ഉത്തരവുകൊണ്ട് എന്തു പ്രയോജനമെന്ന് കോടതി ചോദിച്ചു. മരുന്നായി മദ്യം തന്നെ നല്‍കിയാല്‍ പിന്നെ ആസക്തി എങ്ങനെ കുറയുമെന്നും ഡോക്ടര്‍മാരാണ് രോഗികള്‍ക്ക് എന്തു ചികിത്സയാണ് നല്‍കേണ്ടതെന്നു തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. കോടതി തീരുമാനം അംഗീകരിക്കുന്നുവെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കി.
കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മദ്യശാലകളും സര്‍ക്കാരിന്റെ ബിവ്‌റേജസ് വില്‍പനശാലകളും അടച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മദ്യാസക്തിയുള്ള പലരും ആത്മഹത്യ ചെയ്യുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. ഈ വിഷയം ഉയര്‍ത്തിക്കാണിച്ചാണ് സര്‍ക്കാര്‍ മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിപ്രകാരം മദ്യം വീട്ടിലെത്തിക്കാനുള്ള തീരുമാനമെടുത്തത്. ഏപ്രില്‍ ഒന്നുമുതല്‍ മദ്യം വിതരണം ചെയ്യാനുള്ള സംവിധാനം എക്‌സൈസ് വകുപ്പ് ഒരുക്കികഴിഞ്ഞപ്പോഴാണ് കൊറോണ വൈറസ് പ്രതിരോധ നടപടി ഘട്ടത്തില്‍ മദ്യം നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കിയത്. ഇതോടെ ഇന്നലെ രാത്രി മദ്യവിതരണ നടപടി മരവിപ്പിച്ച് ബവ്‌കോ എംഡിയും എക്‌സൈസ് കമ്മീഷണറും നിര്‍ദേശം നല്‍കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനിടെയാണ് കേന്ദ്ര നിര്‍ദേശം സംബന്ധിച്ച് ഒരു ടിവി ചാനലില്‍ വാര്‍ത്തവന്നത്. അത് കണക്കിലെടുത്ത് വിതരണം മരവിപ്പിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ വാട്‌സാപ്പിലും ഇ മെയിയിലും താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരോടു ബുധനാഴ്ച രാത്രി അറിയിച്ചു.
എന്നാല്‍ കേന്ദ്ര നിര്‍ദേശം പഴയതാണെന്നും അതു മദ്യാസക്തരുടെ കാര്യത്തില്‍ ബാധകമല്ലെന്നും ഇന്നു രാവിലെ കണ്ടെത്തിയതോടെയാണ് നടപടി പുനഃരാരംഭിക്കാന്‍ തീരുമാനിച്ചത്.
മുന്‍നിശ്ചയിച്ചതുപോലെ ഡോക്ടറുടെ കുറിപ്പടി ലഭിച്ചവര്‍ക്ക് മദ്യം ഇന്നുതന്നെ വീട്ടിലെത്തിക്കാനും നിര്‍ദേശം നല്‍കി. ഡോക്ടര്‍മാരുടെ സംഘടന വിഷയത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ ഉത്തരവ് പ്രതികൂലമെങ്കില്‍ അതനുസരിച്ച് തീരുമാനമെടുക്കാമെന്നും അറിയിച്ചു. അതിനിടെയാണ് തീരുമാനം കോടതി സ്‌റ്റേ ചെയ്തത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ കാലാവധി തീരുന്നതുവരെ മദ്യം വീടുകളില്‍ എത്തിച്ചു കൊടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പാകില്ലെന്ന് ഉറപ്പായി. കേന്ദ്രവും എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യത്തില്‍ സംസ്ഥാനം ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യതയും കുറവാണെന്നാണ് വിലയിരുത്തല്‍.


Tags assigned to this article:
covidjeevajeeva newsjeevanaadamliquor

Related Articles

പ്രളയബാധിതര്‍ക്ക് തുണയാകുക ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: പ്രകൃതി ദുരന്തത്തില്‍ നഷ്ടമായ ജീവനുകള്‍ക്ക് നിത്യശാന്തി നേര്‍ന്ന് പ്രാര്‍ഥിക്കാനും അവരുടെ ദുഃഖത്തില്‍ പങ്കുചേരാനും ദുരിതത്തില്‍ അകപ്പെട്ടവരെ തിരികെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്

പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍

തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു. രക്തസാക്ഷിയായ ദേവസഹായം എന്ന പുണ്യാത്മാവിന്റെ

മുറിവുണക്കുക, മാനവസാഹോദര്യം വീണ്ടെടുക്കുക

വര്‍ഗീയത ആളിപ്പടരുന്ന വെടിമരുന്നാണ്. മതസ്പര്‍ദ്ധയും അപരവിദ്വേഷവും സൃഷ്ടിക്കുന്ന വര്‍ഗീയധ്രുവീകരണം നമ്മുടെ സാമൂഹിക സുസ്ഥിതിയെ തകര്‍ക്കും. കുറച്ചുകാലമായി കേരളത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ അന്തരീക്ഷം മാനവികതയിലും മതനിരപേക്ഷതയിലും ബഹുസ്വരതയിലും സാമൂഹികസൗഹാര്‍ദത്തിലും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*