മദ്യനയം പിന്‍വലിക്കണം: ഹൈബി ഈഡന്‍ എംഎല്‍എ

മദ്യനയം പിന്‍വലിക്കണം: ഹൈബി ഈഡന്‍ എംഎല്‍എ

എറണാകുളം: കേരള ജനതയെ മദ്യത്തില്‍ മുക്കികൊല്ലുന്ന മദ്യനയം പിന്‍വലിക്കണമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കെസിബിസി മദ്യവിരുദ്ധ സമിതി വരാപ്പുഴ അതിരൂപതയുടെ 20-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യവിരുദ്ധ പ്രവര്‍ത്തനത്തിന് മികച്ച സേവനം നടത്തിയ ഫൊറോനയ്ക്കും ഇടവകയ്ക്കും വികാരി ജനറാള്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം അവാര്‍ഡുകള്‍ നല്‍കി.
മദ്യവിരുദ്ധ സമിതി നല്‍കിയ സ്വയം തൊഴില്‍ വായ്പാ 120 സ്ത്രീകള്‍ക്ക് ഫാമിലി വെല്‍ഫയര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ അഴീക്കകത്ത് വിതരണം ചെയ്തു. അതിരൂപത പ്രസിഡന്റ് ഇന്‍ ചാര്‍ജ് സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ബൈജു, ആനിമേറ്റര്‍ ബൈജു, ആനിമേറ്റര്‍ സിസ്റ്റര്‍ ആന്‍ സിഎസ്എസ്ടി, സംസ്ഥാന സമിതി പ്രോഗ്രാം സെക്രട്ടറി പ്രസാദ് കുരുവിള, സംസ്ഥാന വൈസ് പ്രസിഡന്റ് തങ്കച്ചന്‍ വെളിയില്‍, ജെസ്സി ഷാജി എന്നിവര്‍ പ്രസംഗിച്ചു.


Related Articles

ഇന്റര്‍നാഷണല്‍ വോളന്റിയേഴ്‌സ് ദിനത്തോടനുബന്ധിച്ച് സന്നദ്ധ പ്രവര്‍ത്തകരുടെ അനുമോദന യോഗം സംഘടിപ്പിച്ചു.

നെയ്യാറ്റിന്‍കര: ഇന്റഗ്രല്‍ ഡവലപ്‌മെന്റ് സൊസൈറ്റി (NIDS) ഇന്റര്‍നാഷണല്‍ വോളന്റിയേഴ്‌സ് ദിനത്തോടനുബന്ധിച്ച് 2020 ഡിസംബര്‍ 18 ന് നെയ്യാറ്റിന്‍കര നിഡ്‌സ്, ഓഫീസില്‍ കെഎസ്എസ്എഫ് ന്റെ നേതൃത്വത്തില്‍ നിഡ്‌സ് സമരിറ്റന്‍

പോലീസ് ആക്ട് ഭേദഗതി ഓര്‍ഡിനന്‍സിന് ഗവര്‍ണ്ണറുടെ അംഗീകാരം.

  സമൂഹമാധ്യമങ്ങിലൂടെ അപകീര്‍ത്തികരമായ പ്രചാരം നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും പിഴയും നല്‍കുന്നതാണ് പുതിയ ഭേതഗതി. ഐടി ആക്ട് 2000ലെ 66(എ), 2011 ലെ കേരളാപോലീസ്

ആത്മധൈര്യം വീണ്ടെടുക്കുന്നതെങ്ങനെ?

എങ്ങനെയാണ് നമ്മില്‍ തന്നെയുള്ള ധൈര്യവും ഉറപ്പും നമ്മില്‍ നിന്ന് ചോര്‍ന്നുപോകുന്നത്? ചെറുപ്രായം മുതല്‍ കേട്ടുപോരുന്ന വിമര്‍ശനങ്ങളും തിരുത്തലുകളും ഒരു കാരണമായേക്കാം. ഓരോ വ്യക്തിയും ജീവിതം തുടങ്ങുന്നത് ഞാന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*