മദ്യനയത്തിനെതിരെ ചൈല്‍ഡ് പാര്‍ലമെന്റ്

മദ്യനയത്തിനെതിരെ ചൈല്‍ഡ് പാര്‍ലമെന്റ്

തിരുവനന്തപുരം: മദ്യത്തിനും സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനുമെതിരെ ചൈല്‍ഡ് പാര്‍ലമെന്റ്. മദ്യവ്യാപാരം പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍തന്നെ മദ്യത്തിനെതിരെ പ്രചാരണം നടത്തുന്നത് ഇരട്ടത്താപ്പാണെന്ന് ചൂണ്ടിക്കാട്ടി ഇത് അവസാനിപ്പിക്കണമെന്ന് ചൈല്‍ഡ് പാര്‍ലമെന്റ് ആവശ്യപ്പെട്ടു. പ്രതിവര്‍ഷം മദ്യപാനംമൂലമുള്ള അപകടത്തിലൂടെ നാലായിരത്തിലേറെ പേര്‍ സംസ്ഥാനത്ത് അപമൃത്യുവിന് ഇരയാവുന്നുണ്ടെന്നും പാര്‍ലമെന്റ് ചൂണ്ടിക്കാട്ടി ‘ലഹരിരഹിതഭവനം സുന്ദരഭവനം’ എന്ന വിഷയത്തില്‍ വെള്ളയമ്പലത്ത് സമ്മേളിച്ച 49 ചൈല്‍ഡ് പാര്‍ലമെന്റുകളില്‍ നിന്നുള്ള മുന്നൂറോളം പ്രതിനിധികളുടെ സമ്മേളനമാണ് സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ചത്.
കൊച്ചുവേളി ചൈല്‍ഡ് പാര്‍ലമെന്റില്‍ അനഘ ആന്റണിയാണ് മദ്യനയം സംബന്ധിച്ച വിഷയം ഉന്നയിച്ചത്. രേഷ്മ രാജേഷ് അധ്യക്ഷത വഹിച്ചു. ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്തു. ദിവ്യ എസ്. അയ്യര്‍ മുഖ്യസന്ദേശം നല്‍കുകയും ചൈല്‍ഡ് പാര്‍ലമെന്റ് അംഗങ്ങളുമായി സംവദിക്കുകയും ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മദ്യവിരുദ്ധ കാര്‍ട്ടൂണ്‍ രചന, അനവദ്യ ദീപക് കാര്‍ട്ടൂണ്‍ വരച്ച് ഉദ്ഘാടനം ചെയ്തു. ആദിത്യ, ജയിംസ് ഗബ്രിയേല്‍, ഫാ. ലെനിന്‍രാജ്, ഫാ. ജോണി ഡി പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. ജോജു ജോണ്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.


Related Articles

പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ നിര്‍ദേശിക്കാനാകില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനാകില്ലെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ‘എവിടെയാണോ അവിടെ നില്‍ക്കുക’;

മോൺ ജോർജ് റാറ്റ്സിങ്‌റോടൊപ്പം ഒരു ദിവസം

ഒരു കാലഘട്ടത്തിന്റെ ഇരുളും വെളിച്ചവും നിറഞ്ഞ ചിന്തകളുടെ ശ്വാസം സ്പന്ദിക്കുന്നതാണ് ബെനഡിക്റ്റ് പാപ്പായുടെ ദാര്‍ശനിക രചനകള്‍. ആധുനിക യുഗത്തിലെ ഏറ്റവും ശ്രേഷ്ഠനായ ദൈവശാസ്ത്രകാരന്‍ എന്നതിലുപരി, പരിചിന്തനത്തിന്റെ വ്യാപ്തികൊണ്ടും

ഫാ. വെര്‍ഗോട്ടിനിയുടെ പേരില്‍ റോഡ്

കോഴിക്കോട്: ഫാ. വെര്‍ഗോട്ടിനിയുടെ പേരില്‍ ഒരു റോഡ് എന്ന സ്വപ്‌നം അവസാനം യഥാര്‍ഥ്യമായി. ജന്മംകൊണ്ട് ഇറ്റലിക്കാരനും ജീവിതംകൊണ്ട് ഇന്ത്യക്കാരനും കര്‍മംകൊണ്ട് കോഴിക്കോടുകാര്‍ക്കും പ്രിയപ്പെട്ടവനായ ഫാ. വെര്‍ഗോട്ടിനിയുടെ പേരില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*