മനുഷെല്ലിക്ക് സംസ്ഥാന പുരസ്കാരം

സംസ്ഥാന സര്‍ക്കാരിന്റെ ന്യൂസ് ഫോട്ടോഗ്രാഫി പുരസ്കാരം മെട്രോ വാര്‍ത്ത ദിനപത്രത്തിന്റെ കൊച്ചി ബ്യൂറോ ചീഫും ചീഫ് ഫോട്ടോഗ്രാഫറുമായ മനുഷെല്ലിക്ക്. മറക്കരുത് മനുഷ്യനാണ് എന്ന തലക്കെട്ടോടെ 2016 മേയ് 13നു പ്രസിദ്ധീകരിച്ച ചിത്രത്തിനാണ് അവാര്‍ഡ്. 25,000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. 2009ലെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, സി. കെ ജയകൃഷ്ണന് അവാര്‍ഡ്, വിക്ടര്‍ ജോര്‍ജ് റെയ്ന്‍ ഫോട്ടോഗ്രാഫി അവാര്‍ഡ്, കേരള സ്റ്റേറ്റ് അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി അവാര്‍ഡ്, കേരള സ്റ്റേറ്റ് ഫാം ഫോട്ടോഗ്രാഫി അവാര്‍ഡ് എന്നിവയും മനുവിന് ലഭിച്ചിട്ടുണ്ട്. കോട്ടപ്പുറം രൂപതാ അംഗമാണ്.
Related
Related Articles
കോവിഡ് : സുഗതയുമാരി ടീച്ചർ വെന്റിലേറ്ററിൽ
തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് പ്രശസ്ത കവയിത്രി സുഗതകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സൈനികരുടെ വീരമൃത്യു; ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അനുശോചിച്ചു
പുനലൂര്‍: ഗാല്‍വന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.അതിര്‍ത്തിയിലെ പ്രശ്നത്തിന് എത്രയും വേഗത്തില്‍ പരിഹാരം ഉണ്ടാകട്ടെയെന്നും
രാജ്യത്ത് മതനിരപേക്ഷതയും ഐക്യവും അഭിവൃദ്ധിപ്പെടുത്തണം
-കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്ബെനൗളിമിന്‍, ഗോവ: രാജ്യത്തെ മതനിരപേക്ഷതയും ഐക്യവും അഭിവൃദ്ധിപ്പെടുത്താന്‍ പരിശ്രമിക്കണമെന്ന് ഭാരത കത്തോലിക്കാ മെത്രാന് സമിതി (സിബിസിഐ) അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്