മനു ഷെല്ലിക്ക് മികച്ച ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള മീഡിയ അക്കാദമി അവാർഡ്

മനു ഷെല്ലിക്ക് മികച്ച ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള മീഡിയ അക്കാദമി അവാർഡ്

കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ – 2019 പ്രഖ്യാപിച്ചു. കേരള മീഡിയ അക്കാദമിയുടെ 2019-ലെ മാധ്യമ അവാര്‍ഡുകള്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പ്രഖ്യാപിച്ചു.
മികച്ച ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള മീഡിയ അക്കാദമി അവാര്‍ഡിന് മെട്രോവാര്‍ത്തയിലെ മനുഷെല്ലി അര്‍ഹനായി. വാരികുന്തമൊന്നും വേണ്ട ഇതിനൊക്കെ ചെരിപ്പു തന്നെ ധാരാളം എന്ന ചിത്രമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. രാഷ്ട്രീയ സാമൂഹ്യരംഗത്ത് സഹസ്രാബ്ദം നിറഞ്ഞുനിന്ന വിപ്ലവകാരിയുടെ നൈസര്‍ഗികമായ പ്രതികരണം പകര്‍ത്തിയ ചിത്രമാണ് മനുവി നെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഷാജി എന്‍ കരുണ്‍,ബി ജയചന്ദ്രന്‍, ഡോ.നീന പ്രസാദ് എന്നിവരടങ്ങിയ സമിതിയാണ് വിധിനിര്‍ണ്ണയം നടത്തിയത്.


25000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്.
“വാരിക്കുന്തമൊന്നും വേണ്ട,
ഇതിനൊക്കെ ചെരിപ്പ് തന്നെ ധാരാളം” എന്ന തലക്കെട്ടോടെ 2019 ജൂൺ 22ന് പ്രസിദ്ധീകരിച്ച ചിത്രമാണ് അവാർഡിന് അർഹമായത്.
കെ ആർ ഗൗരിയമ്മയുടെ നൂറ്റിയൊന്നാം പിറന്നാൾ ആഘോഷവേദിയിൽ, തന്നോടൊപ്പം സെൽഫിയെടുക്കാൻ വന്നയാൾ, ഫോട്ടോയെടുത്ത് കഴിഞ്ഞിട്ടും സ്റ്റേജിൽ നിന്ന് പോകാതെ അനാവശ്യ ഷോ കാണിച്ചപ്പോൾ, ഗൗരിയമ്മ കാലിൽനിന്നും ചെരുപ്പൂരി അടിക്കുകയായിരുന്നു. രാഷ്ട്രീയ സാമൂഹ്യരംഗത്ത് സഹസ്രാബ്ദം നിറഞ്ഞുനിന്ന വിപ്ലവകാരിയുടെ നൈസര്‍ഗികമായ ഈ പ്രതികരണം പകര്‍ത്തിയതിനാണ് അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് ജ്യൂറി അംഗങ്ങളായ ഷാജി എൻ കരുൺ, ബി. ജയചന്ദ്രൻ, ഡോ. നീനാ പ്രസാദ് എന്നിവർ അഭിപ്രായപ്പെട്ടു.


Related Articles

വാര്‍ദ്ധക്യത്തിലെ ഹൃദ്രോഗബാധ

65 വയസ് കഴിഞ്ഞവര്‍ ഏറ്റവും കൂടുതല്‍ മരണപ്പെടുന്നത് ഹൃദ്രോഗ ബാധയാലാണ്. വയോധികരായ 37 ശതനമാനം പുരുഷന്മാര്‍ക്കും 26 ശതമാനം സ്ത്രീകള്‍ക്കും ഹൃദ്രോഗം ഉണ്ടാകുന്നു. എന്തൊക്കെയാണ് വയസായ ഹൃദയത്തിന്

അതിര്‍ത്തി മേഖലയില്‍ കരുതലിന്റെ കോട്ടയായി എസ്.എം.എസ്.എസ്.എസ്

കൊറോണക്കാലത്തെ സുരക്ഷാ പ്രവര്‍ത്തനങ്ങളിലും ആരോഗ്യപ്രവര്‍ത്തനങ്ങളിലും സുല്‍ത്താന്‍പേട്ട് മള്‍ട്ടിപര്‍പ്പസ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (എസ്.എം.എസ്.എസ്.എസ്) നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. കേരളത്തില്‍ കൊറോണയുടെ പ്രരംഭഘട്ടത്തില്‍തന്നെ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതിനാല്‍

നീല വിപ്ലവ യാനത്തിന് റോഡ് സെസ് എന്തിന്?

ഇന്ധനവിലക്കയറ്റത്തിന്റെ ആഘാതം പോരാഞ്ഞ് വൈദ്യുതിനിരക്കു വര്‍ധനയുടെ ഇരുട്ടടി കൂടി. പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചു ലക്ഷം കോടി ഡോളറിന്റെ സമ്പദ്മൂല്യത്തിലേക്കുള്ള പുതിയ ഇന്ത്യയുടെ പ്രയാണത്തിലാണെങ്കില്‍ ഇവിടെ മുഖ്യമന്ത്രി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*