മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ മലയാളി നേതൃത്വം

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ മലയാളി നേതൃത്വം

ബംഗളൂരു: ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ മുഖ്യചുമതല മലയാളിയായ ഡോ. എസ.് ഉണ്ണികൃഷ്ണന്‍ നായര്‍ക്കും ആര്‍. ഹട്ടനും. പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞരായ ഇരുവരും നിലവില്‍ തിരുവനന്തപുരം വിഎസ്എസ്‌സി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന പദ്ധതിക്കായി ബംഗളൂരു കേന്ദ്രമായി രൂപീകരിച്ച ഹ്യൂമന്‍ സ്‌പേയ്‌സ് ഫ്‌ളൈറ്റ്‌സെന്ററിന്റെ മുഖ്യചുമതല ഉണ്ണികൃഷ്ണന്‍നായര്‍ക്കാണ്. വിഎസ്എസ്‌സിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന എച്ച്എസ്ഇപിയുടെ ചുമതലക്കാരനായിരുന്നു അദ്ദേഹം. കോട്ടയം കോതനല്ലൂര്‍ സ്വദേശിയാണ്. 2014 ലെ ക്രൂ മോഡ്യൂള്‍ (കെയര്‍) വിക്ഷേപണത്തിലും കഴിഞ്ഞ വര്‍ഷത്തെ ക്രൂ എസ്‌കേപ് പരീക്ഷണത്തിനും മുഖ്യപങ്ക് വഹിച്ചു. നിരവധി വിക്ഷേപണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആര്‍. ഹട്ടണ്‍ നിലവില്‍ പിഎസ്എല്‍വിയുടെ പ്രോജക്ട് ഡയറക്ടറാണ്.
ഇവരെ കൂടാതെ ആറ് ഡെപ്യൂട്ടി ഡയറക്ടര്‍മാരെ കൂടി ഗഗന്‍യാന്‍ പദ്ധതിക്കായി നിയോഗിച്ചിട്ടുണ്ട്. ഇവരില്‍ അഞ്ചുപേരും വിഎസ്എസ്‌സിയില്‍ നിന്നുള്ളവരാണ്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനം വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ വിഎസ്എസ്‌സിയില്‍ തുടക്കമിട്ടതാണ്. സ്‌പേയ്‌സ് സ്യൂട്ട്, പാരച്യൂട്ട് തുടങ്ങിയവ വികസിപ്പിക്കുന്നതില്‍ ഏറെ മുന്നിലെത്തുകയും ചെയ്തു. പേടകത്തെ വിക്ഷേപിച്ച് വിജയകരമായി ഭൂമിയില്‍ തിരിച്ചിറക്കുന്നതില്‍ (എസ്ആര്‍ഇ) 2007ല്‍ വിജയം കണ്ടു. 550 കിലോ ഭാരമുള്ള പേടകം 12 ദിവസത്തെ യാത്രക്ക് ശേഷമാണ് സുരക്ഷിതമായി തിരിച്ചിറക്കിയത്. ബഹിരാകാശത്തേക്ക് യാത്രികരെ കൊണ്ടുപോകുന്നതിനുള്ള ക്രൂമോഡ്യൂള്‍ സമീപകാലത്ത് വിജയകരമായി വിക്ഷേപിച്ചു. ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിലായിരുന്നു ഇത്. മൂന്നുപേരെ ബഹിരാകാശത്ത് എത്തിക്കുന്നതിനും സുരക്ഷിതമായി മടക്കിക്കൊണ്ടുവരുന്നതിനും ഇനിയും കടമ്പകളേറെയാണ്. അവയെ മറികടക്കാനുള്ള ശ്രമങ്ങളിലാണ് ശാസ്ത്രജ്ഞര്‍. ബംഗളൂരുവാണ് പ്രധാന കേന്ദ്രമെങ്കിലും ഇതിനായുള്ള സാങ്കേതികവിദ്യ വികസനത്തിനും മറ്റുമുള്ള മുഖ്യകേന്ദ്രം വിഎസ്എസ്‌സിയാണ്. ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് വികസിപ്പിക്കുന്നതും രൂപകല്‍പ്പന ചെയ്യുന്നതും തിരുവനന്തപുരത്താണ്.
2021 ഡിസംബറിലാണ് ഇന്ത്യ സ്വന്തം പേടകത്തില്‍ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നത്. വനിതയടക്കം മൂന്നുപേരെ ഏഴുദിവസത്തേക്ക് ബഹിരാകാശത്തേക്ക് അയക്കുന്നതാണ് പദ്ധതി. 30000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ അറിയിച്ചു. രണ്ടാം ചന്ദ്രദൗത്യമായ ചാന്ദ്രയാന്‍–2 ഏപ്രില്‍ അവസാനത്തേക്ക് മാറ്റിയിട്ടുണ്ട്.
ജിഎസ്എല്‍വി മാര്‍ക്ക്–3 റോക്കറ്റിലാകും യാത്രികര്‍ ബഹിരാകാശേത്തു ഗമിക്കുക. ഇതിനു മുന്നോടിയായി ആളില്ലാ പരീക്ഷണ വിക്ഷേപണങ്ങള്‍ ശ്രീഹരിക്കോട്ടയില്‍ നടത്തും. 2020 ഡിസംബറിലും 2021 ജൂലൈയിലുമായിരിക്കും ഈ യാത്രകള്‍. ദൗത്യത്തിന് റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സഹായവും ലഭ്യമാക്കും. സഞ്ചാരികള്‍ വ്യോമനോട്ട് എന്നാണ് അറിയപ്പെടുക. വ്യോം എന്നത് സംസ്‌കൃത വാക്കാണ്. ബഹിരാകാശം എന്നര്‍ഥം. വ്യോമനോട്ടുകളുടെ ആദ്യ പരിശീലനം ഇന്ത്യയില്‍ തന്നെ നടക്കും. വിദഗ്ധ പരിശീലനം റഷ്യയിലും. ഇവരെ തിരഞ്ഞെടുക്കാനുള്ള പ്രാരംഭ നടപടി ഉടന്‍ തുടങ്ങും.
ഗഗന്‍യാന്‍ ദൗത്യം വിജയകരമായാല്‍ ഈ രംഗത്ത് ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് എത്തും. റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഇതിനുമുമ്പ് സ്വന്തം പേടകത്തില്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചത്.


Related Articles

ലോക്ഡൗണ്‍ വൈറസിനെ പരാജയപ്പെടുത്തില്ല; ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുകയാണ് ഏകമാര്‍ഗം- രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ ചെറുക്കാനുള്ള പ്രതിവിധി ലോക്ഡൗണ്‍ അല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആക്രമണോത്സുകതയോടെ തന്ത്രപരമായി സാമ്പിള്‍ പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി

സെന്റ്. ആന്റണീസ് ദേവാലയം, അത്താണി രജത ജൂബിലി നിറവിൽ

വരാപ്പുഴ അതിരൂപതയിലെ കാക്കനാട് അത്താണി സെന്റ്. ആന്റണീസ് ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ സെപ്റ്റംബർ 30 ന് അവസാനിക്കും. ഇടവക മധ്യസ്ഥനായ വി.അന്തോനീസിന്റെ തിരുനാളിന് ആരംഭം കുറിച്ച്

ദേവസ്യ തെക്കെത്തേച്ചേരിൽ (97) നിര്യാതനായി.

വിജയപുരം രൂപത അധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ പിതാവിന്റെ പിതാവും വനവാതുക്കര ലിറ്റിൽ ഫ്ലവർ ഇടവകാഗംവുമായ ദേവസ്യ തെക്കെത്തേച്ചേരിൽ (97) നിര്യാതനായി. മൃതസംസ്കാര കർമ്മം നാളെ (10-3-2021)

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*